ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ XUV500 ന്റെ തലമുറ മാറ്റത്തിനൊരുങ്ങുകയാണ് കമ്പനി. അടുത്ത വർഷത്തോടെ വിപണിയിൽ എത്താനാരിക്കുന്ന മോഡലിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് നിർമാതാക്കൾ.

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

പുറത്തും അകത്തും നിരവധി മാറ്റങ്ങളുമായി എത്തുന്ന കാറിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെ എസ്‌യുവിയുടെ പുതിയ ഫീച്ചർ സവിശേഷതകളുടെ വിശദാംശങ്ങൾ എന്തെല്ലാമാകുമെന്ന ചെറിയ സൂചനകൾ ലഭിക്കുന്നു.

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

ഡ്യുവൽ ടോൺ ഇന്റീരിയറിനൊപ്പം ഡ്രൈവ് മോഡ് സെലക്ടർ നോബും ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും പുതുതലമുറ മഹീന്ദ്ര XUV500 അവതരിപ്പിക്കുമെന്ന് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു.

MOST READ: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

ഇലക്ട്രോണിക് കൺട്രോൾ പാർക്കിംഗ് ബ്രേക്ക് ഒരു ബട്ടൺ ഉപയോഗിച്ച് ഹോൾഡിംഗ് സംവിധാനം സജീവമാക്കുന്നതിലൂടെ ഡ്രൈവർക്ക് പിൻ വീലുകളിലേക്ക് ബ്രേക്ക് പാഡുകൾ അനായാസം പ്രയോഗിക്കാൻ സാധിക്കുന്നു. അതോടൊപ്പം കാഴ്ച്ചയിൽ ഒരു പ്രീമിയം ലുക്ക് സമ്മാനിക്കാൻ എസ്‌യുവി ഡ്യുവൽ ടോൺ ഇന്റീരിയർ കളറും പരിചയപ്പെടുത്തും.

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

പുതുലമുറ XUV500 മെർസിഡീസ് ബെൻസ് പ്രചോദിത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് പാനലും ഉപയോഗിച്ച് ഇന്റീരിയർ ഒരുക്കും. സൗകര്യപ്രദമായ ഇരിപ്പിടത്തോടൊപ്പം നിരവധി പുതിയ കംഫർട്ട്, കണക്റ്റിവിറ്റി സവിശേഷതകളും വാഹനത്തിന് പ്രീമിയം ടച്ച് നൽകും.

MOST READ: പരിമിതമായ മിനി സൈഡ്‌വോക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

ലെവൽ വൺ ഓട്ടോണമസ് ടെക്നോളജി, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നീ ഡ്രൈവർ സഹായ സുരക്ഷാ സാങ്കേതികവിദ്യകളും രണ്ടാംതലമുറ മോഡലിൽ കമ്പനി വാഗ്‌ദാനം ചെയ്യും.

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

ആറ്, ഏഴ് സീറ്റിംഗ് ഓപ്ഷനുകളിൽ 2021 മഹീന്ദ്ര XUV500 ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റുകൾ ഉയർന്ന വോരിയന്റുകൾക്കായി നീക്കിവെക്കുമ്പോൾ ലോവർ, മിഡിൽ വേരിയന്റുകളിൽ ബെഞ്ച് ടൈപ്പ് സീറ്റുകൾ വാഗ്ദാനം ചെയ്തേക്കാം.

MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

പുതിയ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്നതിനാൽ വലിപ്പത്തിൽ മുൻഗാമിയേക്കാൾ കേമനായിരിക്കും വരാനിരിക്കുന്ന മോഡൽ. ഇത് ഉയർന്ന ക്യാബിൻ സ്പെയ്‌സിലേക്ക് വിവർത്തനം ചെയ്യും. അതോടൊപ്പം XUV500-ൽ പുതിയ എഞ്ചിൻ ഓപ്ഷനുകളും കമ്പനി ഉൾപ്പെടുത്തിയേക്കും.

ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

നിലവിലുള്ള അതേ 2.2 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് പുറമെ 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റും വിപണിയിലെ എതിരാളികളുമായി മാറ്റുരയ്ക്കാൻ പുുതലമുറ മോഡലിനെ സഹായിക്കും. ഈ രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra XUV500 Will Offer Electric Parking Brake And Drive Mode. Read in Malayalam
Story first published: Thursday, October 29, 2020, 14:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X