പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

സുരക്ഷയുടെ പര്യായമാകാൻ തയാറെടുക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ പുത്തൻ S-ക്ലാസ് സെഡാൻ. പിൻ സീറ്റ് യാത്രക്കാർക്കായി എയർബാഗുകൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറെന്ന ബഹുമതി വാഹനം സ്വന്തമാക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു.

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

ഇപ്പോൾ ജർമൻ മാർക്യൂ ആഢംബര സെഡാനിൽ പുതുതായി വികസിപ്പിച്ച ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും വാഗ്‌ദാനം ചെയ്യുമെന്ന് മെർസിഡീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

2021 S-ക്ലാസ് വാഗ്ദാനം ചെയ്യുന്ന ഹൈഡ്രോ ന്യൂമാറ്റിക് എയർ സസ്പെൻഷനും റിയർ വീൽ സ്റ്റിയറിംഗിനും പുറമേ പുതിയ സുരക്ഷാ സാങ്കേതികവിദ്യയും വാഹനത്തിൽ ഇടംപിടിക്കും.

MOST READ: വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

ഇ-ആക്‌ടീവ് ബോഡി കൺ‌ട്രോൾ സിസ്റ്റം പ്രീ-സേഫ് ഇം‌പൾസ് സൈഡ് കൂട്ടിയിടി നിയന്ത്രണവുമായി ചേർന്ന് പ്രവർത്തിക്കും. അതോടൊപ്പം ക്രമീകരിക്കാവുന്ന വാൽവുള്ള രണ്ട് വർക്കിംഗ് ചേമ്പറുകളുള്ള വീലുകളിൽ ഡാംപറും വാഹനം മുകളിലേക്കും താഴേക്കും ഉയർത്തുന്ന ഒരു ഹൈഡ്രോളിക് പ്രഷർ റിസർവോയറും ഇതിൽ പ്രദർശിപ്പിക്കും.

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

പുതിയ GLE, GLS എന്നിവയിൽ ഇ-ആക്റ്റീവ് ബോഡി കൺ‌ട്രോൾ സാങ്കേതികവിദ്യ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇത് ഉപരിതലത്തെ മുകളിലേക്ക് സ്കാൻ ചെയ്യുകയും പരമാവധി സൗകര്യത്തിനും സുരക്ഷയ്ക്കുമായി സസ്പെൻഷൻ മുൻ‌കൂട്ടി ക്രമീകരിക്കുകയും ചെയ്യുന്നു.

MOST READ: ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

S-ക്ലാസിന് പുതിയ സവിശേഷതയായ റിയർ-വീൽ സ്റ്റിയറിംഗും'ലഭിക്കും. ഈ സംവിധാനം പുതിയ എസ്-ക്ലാസിനെ കുറഞ്ഞ ടേണിംഗ് ദൂരം നേടാൻ സഹായിക്കും. 2020 സെപ്റ്റംബർ രണ്ടിന് മെർസിഡീസ് 2021 മോഡൽ S-ക്ലാസ് ആഢംബര സെഡാനെ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും.

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

സാങ്കേതികവിദ്യയുടെയും സുരക്ഷാ സവിശേഷതകളുടെയും കാര്യത്തിൽ പുത്തൻ മോഡൽ മറ്റ് ആഢംബര വാഹനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും എന്ന ചിത്രമാണ് അവതരണത്തിന് മുമ്പ് തന്നെ കമ്പനി പറഞ്ഞുവെക്കുന്നത്.

MOST READ: ഉപഭോക്ത സുരക്ഷയ്ക്കായി ബാക്ക് ഷീൽഡ് സംവിധാനമൊരുക്കി റാപ്പിഡോ

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

മികച്ച ഇൻ-ക്ലാസ് സവിശേഷതകൾ ഉൾക്കൊള്ളുന്ന പുതിയ S-ക്ലാസിന്റെ ഇന്റീരിയർ ചിത്രങ്ങൾ അടുത്തിടെ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു. പുതിയ MBUX ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റത്തിൻറെ ഭാഗമായി ഇതിന് 3D നാവിഗേഷൻ‌ മാപ്പുകളും ലഭിക്കുന്നുണ്ട് എന്നത് സ്വാഗതാർഹമാണ്.

പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

S-ക്ലാസിന്റെ ഇന്റീരിയറിൽ അഞ്ച് സ്‌ക്രീനുകളാണ് ഇടംപിടിക്കാൻ ഒരുങ്ങുന്നത്. ഈ അഞ്ച് സ്‌ക്രീനുകളിൽ രണ്ടെണ്ണം മുൻ സീറ്റ് യാത്രക്കാർക്കും ശേഷിക്കുന്ന മൂന്ന് സ്‌ക്രീനുകൾ പിൻ സീറ്റ് യാത്രക്കാർക്കും വേണ്ടിയാണ് അണിനിരത്തുന്നത്. അതോടൊപ്പം കാറിൽ 12.8 ഇഞ്ച് ഒ‌എൽ‌ഇഡി ടച്ച്‌സ്‌ക്രീൻ സ്റ്റാൻഡേർഡായി മെർസിഡീസ് വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
English summary
2021 Mercedes Benz S-Class To Get E-Active Body Control. Read in Malayalam
Story first published: Friday, July 31, 2020, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X