2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

2020 മെയ് മാസത്തിലാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി, തങ്ങളുടെ കണ്‍ട്രിമാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തിയത്. JCW രൂപകല്‍പ്പന ചെയ്ത പുതിയ സബ് കേംപാക്ട് എസ്‌യുവി റോഡുകളില്‍ മികച്ച ഡ്രൈവിംഗ് അനുഭവമാണ് നല്‍കുന്നത്.

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

ചെറിയ ചില പരിഷകരണങ്ങളാണ് ഈ 2021 പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. പുതിയ മിനി JCW കണ്‍ട്രിമാന്‍ ഈ വര്‍ഷം നവംബറില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും നവീകരിച്ച പതിപ്പിന്റെ സവിശേഷതയാണ്. എല്‍ഇഡിയാണ് ടെയില്‍ലാമ്പും. ടെയില്‍ ലാമ്പുകളില്‍ യൂണിയന്‍ ജാക്ക് ഡിസൈന്‍ നല്‍കിയിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

മുന്നിലെ ഗ്രില്ലിലും ചെറിയ നവീകരണം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ അലോയി വീല്‍ ഓപ്ഷനുകളുമായാണ് കാര്‍ വരുന്നത്. അകത്തളത്തിലും കമ്പനി നവീകരണം വരുത്തിയിട്ടുണ്ട്.

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

പുതിയ 5.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ 2021 പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയില്‍, 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ എഞ്ചിനാണ് കണ്‍ട്രിമാന്‍ തുടക്ക പതിപ്പില്‍ ഇടംപിടിക്കുക.

MOST READ: മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

എന്നാല്‍ കൂപ്പര്‍ S വകഭേദത്തില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റ് ലഭിക്കും. 310 bhp കരുത്തുള്ള ശ്രേണിയിലെ ഏറ്റവും ശക്തമാണ് മോഡലാണിത്. 450 Nm torque ഉം ഉത്പാദിപ്പിക്കും. കൂപ്പര്‍ SE പതിപ്പിന് 1.5 ലിറ്റര്‍ എഞ്ചിനും 7.6 kWh ലിഥിയം അയണ്‍ ബാറ്ററിയും ഇലക്ട്രിക് മോട്ടറും ലഭിക്കുന്നു.

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

നാല് വകഭേദങ്ങളിലും ഓള്‍-വീല്‍ ഡ്രൈവ് ലഭ്യമാണ്. ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലുകള്‍ക്ക് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും, ഓള്‍-വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ക്ക് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിക്കും. കൂപ്പര്‍ SE വകഭേദത്തിന് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിക്കുന്നു.

MOST READ: വെന്യുവിന് സ്‌പോര്‍ട്ട് പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടായി; വില 10.20 ലക്ഷം രൂപ

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

കണ്‍ട്രിമാന്റെ പരിമിത പതിപ്പിനെ പോയ വര്‍ഷം മിനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ബ്ലാക്ക് എഡിഷന്‍ എന്ന മോഡലിന് 42.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പരിമിത മോഡലായതുകൊണ്ട് 24 യൂണിറ്റ് മോഡലുകള്‍ മാത്രമാണ് വില്‍പ്പനക്കെത്തിയിരുന്നത്.

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

അടുത്തിടെ നിര്‍മ്മാതാക്കള്‍ ക്ലബ്മാനെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. പകരം പുതിയ ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് റി്പ്പോര്‍ട്ട്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

2016 ഡിസംബര്‍ മാസത്തിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. എഞ്ചിന്‍ പരിഷ്‌കരണത്തിനൊപ്പം നിരവധി മാറ്റങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
2021 Mini Countryman Unveiled, Expected To Launch in November. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X