മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

പുതുതായി സ്റ്റൈൽ ചെയ്ത 2021 മിത്സുബിഷി എക്ലിപ്സ് ക്രോസ് പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി. ഈ വർഷം നവംബറിൽ പുതിയ മോഡൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും വിപണിയിൽ എത്തും.

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

അടുത്ത വർഷത്തിന്റെ ആദ്യപാദത്തോടു കൂടി പുതിയ എക്ലിപ്സ് ക്രോസ് അമേരിക്കൻ വിപണിയിലേക്കും ഇടംപിടിക്കും. 2021 മോഡൽ എസ്‌യുവിയിൽ കാര്യമായ ഡിസൈൻ മാറ്റങ്ങളാണ് മിത്സുബിഷി പരിചയപ്പെടുത്തുന്നത്.

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

ഇത് മിത്സുബിഷിയുടെ സിഗ്നേച്ചർ ഡൈനാമിക് ഷീൽഡ് ഡിസൈൻ ആശയത്തിന്റെ വികാസം പ്രാപിച്ച പതിപ്പാണ് എന്നത് ശ്രദ്ധേയമാണ്. മുകളിലുള്ള ഹെഡ്‌ലൈറ്റ് ഇപ്പോൾ ചെറുതും എൽഇഡിയിൽ പൂർത്തിയാക്കിയതുമാണ്. അതേസമയം ചുവടെയുള്ള ലൈറ്റുകളും എൽഇഡി പ്രൊജക്ടറുകൾ ഉപയോഗിക്കുന്നു.

MOST READ: 18 ഇഞ്ച് സബ് വൂഫറിനൊപ്പം വിപുലമായി പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റ

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

പുതിയ എക്ലിപ്സ് ക്രോസിൽ ക്രോം ലൈനുകളൊന്നുമില്ല എന്നത് കൂടുതൽ സ്പോർട്ടിർ രൂപം നൽകുന്നു. പകരം മുൻവശത്ത് ഇപ്പോൾ കറുപ്പ് നിറമാണ് മിത്സുബിഷി സമ്മാനിച്ചിരിക്കുന്നത്. പുതിയ എയർ ഇൻടേക്കും 3-പാർട്ട് സ്കിഡ് പ്ലേറ്റും ഉപയോഗിച്ച് ബമ്പർ വീണ്ടും രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്.

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

പിൻവശത്തേക്ക് നോക്കിയാൽ പുനർ‌രൂപകൽപ്പന ചെയ്ത ഹാച്ച്, റിയർ വിൻ‌ഡോയാണ് ആദ്യം കണ്ണിൽപെടുക. ഇത് മെച്ചപ്പെട്ട പിൻ‌ ദൃശ്യപരതയും സവിശേഷവും സമകാലികവുമായ സ്റ്റൈലിംഗുമാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

2021 മിത്സുബിഷി എക്ലിപ്സ് ക്രോസ് ത്രീ-ഡൈമെൻഷണൽ ടെയിൽ ലൈറ്റുകൾ മുകളിലേക്കും അകത്തേക്കും നീട്ടുന്നു. ഒപ്പം വിശാലമായ രൂപവും നൽകുന്നു. ക്യാബിനുള്ളിൽ സിൽവർ ആക്സന്റുകളുള്ള കറുത്ത ഇന്റീരിയറാണ് എസ്‌യുവിക്ക് ലഭിക്കുന്നത്.

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

ഇതിൽ ലൈറ്റ് ഗ്രേ കളറിലുള്ളലെതർ സീറ്റുകളാണ് മിത്സുബിഷി നൽകിയിരിക്കുന്നത്. പുതിയ 8 ഇഞ്ച് സ്മാർട്ട്‌ഫോൺ-ലിങ്ക് ഡിസ്‌പ്ലേ ഓഡിയോ സിസ്റ്റം വാഹനത്തിൽ അവതരിപ്പിക്കുന്നു. ഇത് ഡ്രൈവറിനും ഫ്രണ്ട് സീറ്റ് യാത്രക്കാർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

വോളിയം നിയന്ത്രണത്തിനായി ഫിസിക്കൽ ബട്ടണും എക്ലിപ്സ് ക്രോസിൽ അവതരിപ്പിക്കുന്നു. സെന്റർ കൺസോളിൽ കൂടുതൽ സംഭരണ ഇടം അനുവദിക്കുന്നതിന് മുമ്പ് ഒന്നിലധികം പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ടച്ച്‌പാഡ് നീക്കംചെയ്‌തിട്ടുണ്ട്.

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

ക്രോസ്ഓവറിന് മുമ്പുണ്ടായിരുന്ന അതേ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിൻ തന്നെയാണ് മിത്സുബിഷി ഫെയ്‌സ്‌ലിഫ്റ്റ് എക്ലിപ്സ് ക്രോസിലും ഉപയോഗിച്ചിരിക്കുന്നത്.

MOST READ: ആറ് സ്പീഡ് DCT ഗിയർബോക്സുമായി ഫോർസ 750 അവതരിപ്പിച്ച് ഹോണ്ട

മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

ഈ യൂണിറ്റ് 5,500 rpm-ൽ 165 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ റിയർ വീൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
2021 Mitsubishi Eclipse Cross Unveiled. Read in Malayalam
Story first published: Friday, October 16, 2020, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X