A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

ജനപ്രിയ എൻ‌ട്രി ലെവൽ കോം‌പാക്ട് സെഡാനിന്റെ 2021MY പതിപ്പ് ഔഡി AG അവതരിപ്പിച്ചു. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഔഡി A3 സെഡാൻ നിരവധി ബാഹ്യ, ആന്തരിക പരിഷ്കരണങ്ങൾ ഉൾക്കൊള്ളുന്നു.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

മൊത്തത്തിലുള്ള ഡൈനാമിക്സ് കണക്കിലെടുക്കുമ്പോൾ വാഹനം കൂടുതൽ മികച്ചതാകുന്നു. 2021 ഔഡി A3 സീരീസ് സ്‌പോർട്‌ബാക്ക് അവതാരത്തിൽ ആരംഭിച്ചപ്പോൾ ചൈനീസ് വിപണിയിൽ ഉടൻ തന്നെ ‘A3 L' മോഡൽ ലഭിക്കും.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

നിലവിൽ മൂന്ന് മോഡലുകൾ മാത്രം വിൽപ്പനയുള്ള ഔഡി ഇന്ത്യ 2021 മധ്യത്തോടെ സെഡാൻ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

ബാഹ്യ ഡിസൈനിൽ നിരവധി മോഡേർൺ സൈലികൾ ഔഡി അവതരിപ്പിക്കുന്നു. ഷാർപ്പ് ലൈനുകളും കട്ടുകളും ഔഡി A3 സ്‌പോർട്‌ബാക്കിൽ ഉചിതമാണെന്ന് തോന്നുമെങ്കിലും ഒറ്റ നോട്ടത്തിൽ പലർക്കും സെഡാനിന്റെ രൂപകൽപ്പന ദഹിപ്പിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ളതാണ്.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

എഡ്ജിയർ ബൗണ്ടറികൾ, എക്സ്റ്റെൻഡഡ് ഫെൻഡറുകൾ, പുതിയ ബമ്പർ ഘടകങ്ങൾ എന്നിവ ലഭിച്ചിട്ടും, മൊത്തത്തിലുള്ള രൂപഘടന സാധാരണ A3 - കോം‌പാക്ട്, കൂപ്പ് എന്നിവയ്ക്ക് സമാനമായി തുടരുന്നു.

MOST READ: ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

പിൻ ഡോറുകളുടെ അടിഭാഗത്ത്, ഒരു ചെറിയ ഔഡി ലോഗോ ഉണ്ട്, ഇത് ഒരു നോ കോസ്റ്റ് ഓപ്ഷനാണ്. സാധാരണ ഔഡി മോഡലുകൾ ഇത്ര അഗ്രസ്സീവായി കാണാൻ തുടങ്ങിയാൽ, അവയുടെ RS പതിപ്പുകൾ എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാവില്ല.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കാറിന്റെ വലുപ്പം അൽപ്പം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, ഉയർന്ന പിൻഭാഗവും വലിയ ഡിഫ്യൂസറും അതിന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് 0.25 ആയി കുറയ്ക്കാൻ സഹായിച്ചു.

MOST READ: മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

സുഖസൗകര്യങ്ങളും ഡൈനാമിക്സും തമ്മിലുള്ള മികച്ച ബാലൻസ് നേടുന്നതിന് സസ്പെൻഷൻ മാറ്റങ്ങളും നിർമ്മാതാക്കൾ വരുത്തി.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

അകത്തളത്തിൽ ഡിസൈൻ ശൈലിയിൽ വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. സവിശേഷതകളും ഫീച്ചറുളും സമൃദ്ധമായിരിക്കുമ്പോൾ ഫിസിക്കൽ ബട്ടണുകളുടെ ഉപയോഗം ചുരുങ്ങിയതാണ്.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡ്രൈവർ കേന്ദ്രീകൃതവും പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയലുകളാൽ ചുറ്റപ്പെട്ടതുമാണ്. സെന്റർ കൺസോളുമായി ഇത് നന്നായി യോജിക്കുന്നു.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

ഒപ്പം പരിഷ്കരിച്ച 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനോട് ചേർന്നാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഔഡിയുടെ MMI സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിന് 10 മടങ്ങ് വേഗത്തിലുള്ള പ്രോസസ്സിംഗ് ശേഷിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

പുതിയ 1.5 ലിറ്റർ ‘35' TFSi പെട്രോൾ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ചാണ് 2021 A3 ശ്രേണി ഔഡി അവതരിപ്പിച്ചത്. പെട്രോൾ യൂണിറ്റ് 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുമ്പോൾ 48V മൈൽഡ്-ഹൈബ്രിഡ് യൂണിറ്റിന് torque 50 Nm വർദ്ധിപ്പിക്കാൻ കഴിയും.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

ആഗോള വിപണികളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് S-ട്രോണിക് DCT ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. രണ്ടാമത്തെ 2.0 ലിറ്റർ TDi മോട്ടർ ഏഴ് സ്പീഡ് S-ട്രോണിക് യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് 148 bhp കരുത്തും 360 Nm torque ഉം പുറപ്പെടുവിക്കുന്നു.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ ഡീസൽ പവർട്രെയിനുകൾ ബിഎസ് VI കാലഘട്ടത്തിന് മുന്നോടിയായി ഉപേക്ഷിച്ചു. ബിഎസ് VI ഫോക്സ്വാഗൺ പോളോയും വെന്റോയും പോലും പെട്രോൾ ഓപ്ഷനുകളുമായാണ് വരുന്നത്.

A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ച് ഔഡി

അതിനാൽ, ഔഡി ഇന്ത്യ പുതിയ A3 സെഡാനെ അതിന്റെ പെട്രോൾ ഫോർമാറ്റിൽ കൊണ്ടുവരും. വാഹനത്തിന്റെ താഴ്ന്ന പതിപ്പുകളിൽ മൈൽഡ്-ഹൈബ്രിഡ് ഓപ്ഷനുകൾ ഉണ്ടാവില്ല. മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ എന്നിവയാണ് ഔഡി A3 സെഡാനിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
2021 model Audi A3 Sedan to be launched in India Soon. Read in Malayalam.
Story first published: Wednesday, April 22, 2020, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X