മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

പുതുതലമുറ റോഗ് എസ്‌യുവി രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് നിർമതാക്കളായ നിസാൻ. അടുത്ത വർഷം ഉത്‌പാദനത്തിൽ പ്രവേശിക്കുന്ന അഞ്ച് പുതിയ നിസാൻ മോഡലുകളിൽ ആദ്യത്തേതായിരിക്കും ഇത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

എക്‌സ്‌പ്രസീവ് ഡിസൈൻ, നൂതന സാങ്കേതികവിദ്യ, സുരക്ഷ, സുഖം, വൈദഗ്ധ്യം എന്നിവയുടെ മികച്ച മിശ്രിതമാണ് പുതിയ റോഗ് എന്ന് കമ്പനി അവകാശപ്പെടുന്നു. S, SV, SL എന്നീ മൂന്ന് മോഡലുകളിലാകും വാഹനം വിപണിയിൽ ഇടംപിടിക്കുക.

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

2021 നിസാൻ റോഗിന് സമഗ്രമായ കോസ്മെറ്റിക് പരിഷ്ക്കരണത്തിനൊപ്പം നിരവധി ഫീച്ചർ മാറ്റങ്ങളും ലഭിക്കുന്നു. ഈ വർഷം അവസാനത്തോടെ എസ്‌യുവി യുഎസ് വിപണിയിലാകും ആദ്യം എത്തുക.

MOST READ: ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

മുൻവശത്ത് എസ്‌യുവിയിൽ വലിയ വി-മോഷൻ ഗ്രിൽ, എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയുള്ള പുതിയ മൾട്ടി ലെവൽ എൽഇഡി ഹെഡ്‌ലാമ്പുകളാണ് നിസാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ റോഗ് 1.5 ഇഞ്ച് ചെറുതും 0.2 ഇഞ്ച് താഴ്ന്നതുമാണ്.

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

മുൻവശത്തെ ടയർ ഡിഫ്ലെക്ടറുകൾ, പ്രത്യേക എ-പില്ലർ ഷേപ്പിംഗ്, എയർ കർട്ടൻ, അണ്ടർബോഡി കവറുകൾ എന്നിവ റോഗ് എസ്‌യുവിയുടെ ചില പ്രധാന എയറോഡൈനാമിക് ബിറ്റുകളിൽ ഉൾപ്പെടുന്നു. ചാരകോൾ, ടാൻ, ഗ്രേ എന്നീ മൂന്ന് ഇന്റീരിയർ കളർ സ്കീമുകളുമായാണ് 2021 നിസാൻ റോഗ് പരിചയപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

ലെതർ സീറ്റുകൾ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഹെഡ് യൂണിറ്റ് എന്നിവ എസ്‌യുവിയുടെ അകത്തളത്തെ പ്രധാന സവിശേഷതകളാണ്. താഴ്ന്ന വേരിയന്റുകളിൽ 7.0 ഇഞ്ച് അല്ലെങ്കിൽ 5.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റായിരിക്കും ലഭ്യമാക്കുക.

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

അതോടൊപ്പം 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 3-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, നിസ്സാൻ ഡോർ-ടു-ഡോർ നാവിഗേഷൻ എന്നിവയുൾപ്പെടെ നിരവധി നൂതന ഫീച്ചറുകൾ പുതുതലമുറ നിസാൻ റോഗിൽ നിറഞ്ഞിരിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

കൂടാതെ ഫയർ ടയർ അലേർട്ട്, പുഷ് ബട്ടൺ സ്റ്റാർട്ട്, റിയർ ഡോർ അലേർട്ട്, നിസ്സാൻ സേഫ്റ്റി ഷീൽഡ് 360 ടെക്നോളജികൾ, 10 എയർബാഗുകൾ, പ്രൊപ്ലിയറ്റ് അസിസ്റ്റ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഇടപെടൽ എന്നിവയും വാഹനത്തെ കൂടുതൽ ആകർഷകമാക്കും.

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

സിവിടി ഗിയർബോക്സിലേക്ക് ജോടിയാക്കിയ 2.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് 2021 നിസാൻ റോഗ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 179 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

ടൂ വീൽ ഡ്രൈവ്, ഓൾവീൽ ഡ്രൈവ് ഓപ്ഷനും വാഹനത്തിൽ തെരഞ്ഞെടുക്കാം. സ്പോർട്ട്, സ്റ്റാൻഡേർഡ്, ഇക്കോ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും 2021 റോഗിലെ പ്രധാന സവിശേഷതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
2021 Nissan Rogue SUV Unveiled. Read in Malayalam
Story first published: Wednesday, June 17, 2020, 10:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X