Just In
- 8 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 11 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും
- Movies
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്കോഡ വിഷൻ ഇൻ എസ്യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ
ഒരു നീണ്ട കാത്തിരിപ്പിന് ശേഷം ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ്. അതിൽ ആദ്യം എത്തുക സ്കോഡയുടെ പുതിയ മിഡ്-സൈസ് എസ്യുവി തന്നെയാകും.

ഈ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിൽ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് പരിചയപ്പെടുത്തിയ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് പതിപ്പാണ് മിഡ്-സൈസ് എസ്യുവിയായി രൂപംകൊള്ളുക. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക പരീക്ഷണയോട്ട ഘട്ടത്തിലാണ് സ്കോഡ.

എക്സ്പോയിൽ ഊഷ്മള പ്രതികരണം ലഭിച്ച ഉൽപ്പന്നങ്ങളിലൊന്നാണ് സ്കോഡയുടെ വിഷൻ ഇൻ കൺസെപ്റ്റ്. ഇപ്പോൾ പരീക്ഷണയോട്ട ഘട്ടത്തിലേക്ക് പ്രവേശിച്ച മോഡലിന്റെ പുതിയ സ്പൈ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
MOST READ: പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

എന്തായാലും സ്കോഡയുടെ ആഗോള എസ്യുവി മോഡലുകളായ കാമിക്, കരോക്ക്, കൊഡിയാക് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു മുൻവശമാണ് വരാനിരിക്കുന്ന വിഷൻ ഇൻ പ്രൊഡക്ഷൻ പതിപ്പിന് ലഭിക്കുന്നതെന്ന് പരീക്ഷണയോട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്കായുള്ള പുതിയ വിഷൻ കൺസെപ്റ്റ് വിപണിയിൽ എത്തുമ്പോൾ ക്ലിക്ക് എന്ന് പേര് സ്വീകരിച്ചേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ക്ലിക്ക് ഒരുങ്ങുന്നത്. ഇത് ആഗോളതലത്തിൽ പ്രശംസ നേടിയ MQB A0 പ്ലാറ്റ്ഫോമിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കും.
MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

കൂടുതൽ പ്രാദേശികവൽക്കരണത്തോടെ വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിന് മത്സരാധിഷ്ഠിതമായി വില പ്രതീക്ഷിക്കാം. ഇതിനർത്ഥം കരോക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ക്ലിക്ക് കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരുമായി മാറ്റുരയ്ക്കാൻ പറ്റിയ എതിരാളിയായാരിക്കുമെന്ന് ചുരുക്കം.

ടോപ്പ് എൻഡ് വേരിയന്റുകളിൽ വിശാലമായ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ്-ടച്ച് ഡാഷ്ബോർഡ്, 17 ഇഞ്ച് അലോയ്കൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് എന്നിവയും അതിലേറെയും സവിശേഷതകൾ പുതിയ എസ്യുവിയിൽ സ്കോഡ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

അതേസമയം ബേസ് മോഡലുകളിൽ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനോടൊപ്പം സ്കോഡ ക്ലിക്ക് പുറത്തിറക്കും. ടോപ്പ് എൻഡ് വരിയന്റുകൾക്ക് 1.5 ലിറ്റർ ടിഎസ്ഐ യൂണിറ്റായിരിക്കും കമ്പനി സമ്മാനിക്കുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് തെരഞ്ഞെടുക്കാൻ സാധിച്ചേക്കും.

ഫോക്സ്വാഗണിന്റെ ടൈഗണിന് മുന്നോടിയായി വിഷൻ ഇൻ പ്രൊഡക്ഷൻ പതിപ്പ് വിൽപ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷൻ ഇന്നും ടൈഗനും 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് സാങ്കേതികമായി റീബാഡ്ജിംഗ് ഉൽപ്പന്നമാണ്.