മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി; ടീസർ ചിത്രങ്ങൾ പുറത്ത്

സാങ്‌യോങിന്റെ അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് 2001 മുതൽ വിൽപ്പനയ്ക്ക് എത്തുന്ന റെക്‌സ്റ്റൺ. രണ്ടാംതലമുറ ആവർത്തനത്തിൽ മുമ്പോട്ടുനീങ്ങുന്ന ഫുൾ-സൈസ് എസ്‌യുവിക്ക് ഒരു മിഡ്-ലൈഫ് പരിഷ്ക്കരണം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

അതിന്റെ സൂചനകൾ നൽകുന്ന റെക്‌സ്റ്റൺ G4 ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ ടീസർ ചിത്രങ്ങൾ സാങ്‌യോങ് പുറത്തുവിട്ടിരിക്കുകയാണ്. ആദ്യം തന്നെ ജന്മനാടായ ദക്ഷിണ കൊറിയയിലായിരിക്കും എസ്‌യുവി അരങ്ങേറ്റം കുറിക്കുക.

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

നവംബർ രണ്ടിന് വിപണിയിൽ പരിചയപ്പെടുത്താനൊരുങ്ങുന്ന പുത്തൻ റെക്‌സ്റ്റൺ G4 എസ്‌യുവിക്കായി അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന പരിഷ്ക്കരണമായിരിക്കും ഇത്. ബോൾഡ് ക്രോം ഔട്ട്‌ലൈനിംഗ് ഉപയോഗിച്ച് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ഒരു വലിയ ഒക്ടാകോർ ഗ്രിൽ ലഭിക്കുമെന്ന് ടീസർ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

MOST READ: ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ സ്ലിമ്മർ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, പുതിയ അലോയ് വീലുകൾ എന്നിവയും റെക്‌സ്റ്റണിൽ ഇടംപിടിക്കും. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അരികുകൾ കൂടുതൽ ഷാർപ്പ് സ്റ്റൈലിംഗാണ് അവതരിപ്പിക്കുന്നത്.

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

ഇനി പിൻവശത്തേക്ക് നോക്കിയാൽ മൊത്തത്തിലുള്ള ആകാരം അതേപടി നിലനിർത്തിയതായി തോന്നിയേക്കാം. എന്നിരുന്നാലും എസ്‌യുവിക്ക് പുതിയ ടി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ ലഭിക്കും. പിൻ‌ വിൻ‌ഡ്‌സ്ക്രീനിന് തൊട്ടുതാഴെയായി റെക്സ്റ്റൺ ബാഡ്ജ് ടെയിൽ‌ഗേറ്റിൽ‌ സ്ഥാപിച്ചിരിക്കുന്നു.

MOST READ: ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

നവീകരിച്ച് പുതുരൂപത്തിൽ എത്തുന്ന എസ്‌യുവിയുടെ ഇന്റീരിയറിന്റെ ചിത്രങ്ങളൊന്നും സാങ്‌യോങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും അടിമുടി മാറ്റങ്ങളണൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും വളരെ ചെറിയ നവീകരണങ്ങൾ അങ്ങിങ്ങായി ലഭിച്ചേക്കും.

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് റെക്‌സ്റ്റൺ G4 വിപണിയിൽ എത്തിയിരുന്നത്. ഇത് പരമാവധി 187 bhp കരുത്തിൽ 422 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: AMG മോഡലുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് മെര്‍സിഡീസ്

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

ഫെയ്‌സ്‌ലിഫ്റ്റിലും ഈ എഞ്ചിൻ ബ്രാൻഡ് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സാങ്‌യോങ് മാതൃ കമ്പനിയായ മഹീന്ദ്രയുടെ എംസ്റ്റാലിയൻ ശ്രേണിയിൽ നിന്ന് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ കടമെടുക്കുമെന്ന അഭ്യൂഹമുണ്ട്.

മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി എത്തുന്നു; ടീസർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ വിൽക്കുന്ന മഹീന്ദ്ര ആൾട്യുറാസ് G4 യഥാർത്ഥത്തിൽ സാങ്‌യോങ് റെക്‌സ്റ്റൺ G4 അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ കമ്പനി നിർമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും ഇന്ത്യൻ മോഡലിന്റെ അതേപാത സാങ്‌യോങ് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Most Read Articles

Malayalam
English summary
2021 SsangYong Rexton G4 Facelift Teaser Images Out. Read in Malalayalam
Story first published: Wednesday, October 21, 2020, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X