ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടാറ്റ ആൾട്രോസ്. അതിനാൽ തന്നെ കാറിന്റെ ടർബോ പതിപ്പിനെ വിപണിയിൽ എത്തിച്ച് കളംനിറയാനാണ് ബ്രാൻഡിന്റെ നിലവിലെ പദ്ധതിയും.

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

2021 ജനുവരിയോടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ കരുത്തുറ്റ ടര്‍ബോ വേരിയന്റ് വിപണിയില്‍ എത്തുമെന്ന് ടാറ്റ വ്യക്തമാക്കി കഴിഞ്ഞു. വിൽപ്പനയ്ക്ക് എത്തുന്നതിന് മുന്നോടിയായി "ടർബോചാർജ് 2021" എന്ന് പറഞ്ഞ് ടർബോ പതിപ്പിന്റെ ടീസറും കമ്പനി ഇപ്പോൾ പുറത്തിറക്കി.

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഈ വർഷം ആദ്യം എത്തിയ മോഡലിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് നേടിയെടുക്കാൻ സാധിച്ചത്. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20 എന്നിവയ്ക്ക് പിന്നിൽ ഏറ്റവും മികച്ച വിൽപ്പനയുള്ള മൂന്നാമത്തെ മോഡലായി ആൾട്രോസ് മാറുകയും ചെയ്‌തു.

MOST READ: ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

നിലവിൽ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷനോടുകൂടിയാണ് ആൾട്രോസ് നിരത്തിലെത്തിക്കുന്നത്. പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

അതേസമയം മറുവശത്ത് ആൾട്രോസിലെ ഡീസൽ യൂണിറ്റ് 90 bhp പവറിൽ 200 Nm torque വികസിപ്പിക്കുന്ന രീതിയിലാണ് ടാറ്റ ട്യൂൺ ചെയ്‌തിരിക്കുന്നത്. വരാനിരിക്കുന്ന കാറിൽ കാണുന്ന അതേ ഗ്യാസോലിൻ മില്ലിന്റെ ടർബോചാർജ്ഡ് പതിപ്പ് ഇതിനകം നെക്സോണിലും ലഭ്യമാണ്.

MOST READ: പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി എത്തുന്ന വാഹനം XT, XT (O), XZ and XZ (O) എന്നിങ്ങനെ നാല് വകഭേദങ്ങളിലാകും തെരഞ്ഞെടുക്കാൻ സാധിക്കുക. എന്നിരുന്നാലും അഞ്ച് സീറ്റർ ഹാച്ച്ബാക്കിൽ ഇത് 110 bhp കരുത്തും 140 Nm torque ഉം ആകും ഉത്പാദിപ്പിക്കുക.

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

പുതിയ ഹ്യുണ്ടായി i20-യുടെ ടർബോ മോഡലിനെ ശക്തമായി പ്രതിരോധിക്കാനും ടാറ്റയുടെ ശ്രേണി കൂടുതൽ വിപുലീകരിക്കാനും ആൾ‌ട്രോസ് ടർബോ സഹായിക്കും.

MOST READ: വരും വർഷം 70 മുതൽ 80 ശതമാനം വരെ വിൽപ്പന വർധിപ്പിക്കാൻ എംജി; പുതിയ മോഡലുകളും വിപണിയിലേക്ക്

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

കൊറിയൻ ഹാച്ചിലെ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടി-ജിഡിഐ പെട്രോൾ വെന്യുവിലും സോനെറ്റിലും ഉള്ളതുപോലെ 120 bhp പവറും 172 Nm torque ഉം വികസിപ്പിക്കും. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

ആൾട്രോസ് ടർബോ പെട്രോൾ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ടാറ്റ മോഡൽലായിരിക്കും ഇത്.

MOST READ: നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

നിലവിൽ ആൾട്രോസിന്റെ വില 5.44 ലക്ഷം മുതൽ 8.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ വരാനിരിക്കുന്ന ടർബോ വേരിയന്റിന് ഹ്യുണ്ടായി i20 ടർബോ പതിപ്പിനേക്കാൾ വില കുറവായിരിക്കും എന്നതാകും ശ്രദ്ധേയമാവുക.

ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

പുതിയ എഞ്ചിനൊപ്പം ആൾട്രോസിന് പുതിയ മറീന ബ്ലൂ കളർ ഓപ്ഷനും പിന്നിൽ ടർബോ ബാഡ്ജും ലഭിക്കും. ആൾട്രോസിന് ഇതിനകം തന്നെ മനോഹരമായ ഇന്റീരിയർ ഉണ്ട്. ടർബോചാർജ്ഡ് വേരിയന്റിന് കോൺട്രാസ്റ്റ് സീറ്റ് സ്റ്റിച്ചിംഗും മറ്റ് സൂക്ഷ്മമായ അപ്‌ഡേറ്റുകളും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
2021 Tata Altroz Turbo New Teaser Out. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X