പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

കഴിഞ്ഞ മാസമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ തായ്‌ലാന്‍ഡില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ഈ വര്‍ഷം അവസാനത്തോടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി നിരത്തുകളില്‍ കമ്പനി പുതിയ ഫോര്‍ച്യൂണറിന്റെ പരീക്ഷണയോട്ടം ആരംഭിക്കുകയും ചെയ്തു.

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഗാഡിവാഡി പങ്കുവെച്ചിരിക്കുന്നത്. 2015 -ല്‍ ലഭിച്ച് ആദ്യ നവീകരണത്തിന് ശേഷം വാഹനത്തിന് ലഭിക്കുന്ന ഒരു അപ്‌ഡേറ്റ് കൂടിയാണിത്. മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയാണ് വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത്.

MOST READ: ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ഏതൊരു ബ്രാന്‍ഡിനും മികച്ച വില്‍പ്പന നേടുന്നതില്‍ ഉത്സവ സീസണ്‍ വളരെയധികം പ്രാധാന്യമുള്ളതിനാല്‍ സെപ്റ്റംബറില്‍ ഈ മോഡല്‍ വിപണിയില്‍ എത്തും. ടെയില്‍ഗേറ്റിന് കുറുകെ കട്ടിയുള്ള സ്ട്രിപ്പില്‍ ഫോര്‍ച്യൂണര്‍ നാമം ആലേഖനം ചെയ്തിരിക്കുന്നത് കാണാന്‍ സാധിക്കും.

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പിന്നിലായി പുക അളക്കുന്നതിനുള്ള ഉപകരണവും ഘടിപ്പിച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാം. പുറമേയുള്ള മാറ്റങ്ങള്‍ എല്ലാം തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് മോഡലിനോട് സാമ്യം പുലര്‍ത്തുന്നതാണ്. ബ്ലാക്ക് ഫിനീഷിങ്ങില്‍ ഹണികോംമ്പ് ഡിസൈനില്‍ നല്‍കിയിട്ടുള്ള വീതി കുറഞ്ഞ ഗ്രില്ലും വലിയ എയര്‍ഡാമുമാണ് മുന്നിലെ പ്രധാന ആകര്‍ഷണം.

MOST READ: വെന്യുവിന് സ്‌പോര്‍ട്ട് പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടായി; വില 10.20 ലക്ഷം രൂപ

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലാക്ക് പ്ലാസ്റ്റിക് പ്രതലത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവ മുന്‍വശത്തെ പുതുമകളാകും.

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

18 ഇഞ്ച് അലോയ് വീലുകള്‍, ക്രോം വിന്‍ഡോ ലൈന്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സൈഡ് സ്റ്റെപ്പുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അണ്ടര്‍ബോഡി പ്രൊട്ടക്റ്റിംഗ് സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയിലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: ഹയാബൂസയായി രൂപം മാറി പൾസർ 200 ഇരട്ടകൾ

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തായ് സ്‌പെക്കിനോട് സാമ്യമുള്ള അകത്തളം തന്നെയാകും ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന മോഡലിനും ലഭിക്കുക എന്നാണ് സൂചന.

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ പുതുമയാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് വീല്‍ എന്നിവ മുന്‍ മോഡലിലേതിന് സമാനമായി തുടര്‍ന്നേക്കും.

MOST READ: ക്ലച്ച് പെഡൽ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മെക്കാനിക്കല്‍ ഫീച്ചറുകളിലാണ് മറ്റൊരു പ്രധാന മാറ്റം വരുന്നത്.

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

2.8 ലിറ്റര്‍ 1GD-FTV ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 3,400 rpm -ല്‍ 204 bhp കരുത്തും 1,600-2,800 rpm-ല്‍ 500 Nm torque ടോര്‍ക്കും സൃഷ്ടിക്കും. ഈ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്.

പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും. ഈ എഞ്ചിന്‍ 167 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2021 ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഏകദേശം 29 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2021 Toyota Fortuner Facelift Started Road Testing In India. Read in Malayalam.
Story first published: Wednesday, July 22, 2020, 19:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X