ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

ഓസ്‌ട്രേലിയൻ വിപണിയിൽ ലാൻഡ് ക്രൂസർ പ്രാഡോയുടെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കി ടൊയോട്ട. കൂടുതൽ ശക്തമായ എഞ്ചിനൊപ്പം പുതിയ അധിക സവിശേഷതകളും കമ്പനി എസ്‌യുവിയിൽ ഇപ്പോൾ പരിചയപ്പെടുത്തുന്നു.

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

2021 ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ GX, GXL, VX, ടോപ്പ് കകഡു എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ച അതേ ഡീസൽ എഞ്ചിനും ഇത്തവണ ലാൻഡ് ക്രൂയിസറിൽ ഇടംപിടിച്ചിട്ടുണ്ട്.

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

അതേ 2.8 ലിറ്റർ നാല് സിലിണ്ടർ 1GD-FTV ടർബോചാർജ്ഡ് ഡീസൽ യൂണിറ്റ് 3,400 rpm-ൽ പരമാവധി‌ 204 bhp കരുത്തും 1,600-2,800 rpm-ൽ 500 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അടുത്തിടെ നവീകരിച്ച ഹിലക്സ് പിക്കപ്പ് ട്രക്കിനും ഇതേ എഞ്ചിൻ ടൊയോട്ട സമ്മാനിച്ചിരുന്നു.

MOST READ: 52 കോടി രൂപ വിലമതിക്കുന്ന നമ്പർ പ്ലേറ്റുമായി ബുഗാട്ടി ഷിറോൺ

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

ഹിലക്‌സിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫോർച്യൂണർ ഒരുങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പിക്കപ്പ് ട്രക്ക് സമീപഭാവിയിൽ ഇന്ത്യൻ വിപണിയിലും എത്തിയേക്കാം.

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

2021 ലാൻഡ് ക്രൂയിസർ പ്രാഡോയിൽ പരിചയപ്പെടുത്തിയിരിക്കുന്ന പുതിയ ഓയിൽ-ബർണർ ശ്രേണിയിലുടനീളം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒപ്റ്റിമൈസ് ചെയ്ത പിസ്റ്റണുകളും റിങ്സും, വലിയ ടേണിംഗും ഇംപെല്ലറും ഉപയോഗിച്ച് ടർബോചാർജ് ചെയ്ത ബോൾ-ബെയറിംഗ്, ഉയർന്ന ഫ്യുവൽ ഇഞ്ചക്ഷൻ ഫ്ലോ റേറ്റ്, അപ്‌ഡേറ്റ് ചെയ്ത എക്‌സ്‌ഹോസ്റ്റ്, പുതുക്കിയ കൂളിംഗ്, മാറ്റങ്ങൾ സിലിണ്ടർ ബ്ലോക്കും ഹെഡ് എന്നിവയെല്ലാം ഈ എഞ്ചിന്റെ പ്രത്യേകതയാണ്.

MOST READ: ഗൾവിംഗ് ഡോറുകളുമായി പരിഷ്കരിച്ച ടാറ്റ സിയറ

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി മാത്രം തെരഞ്ഞെടുക്കാൻ സാധിക്കുന്ന എഞ്ചിൻ ഡീസൽ പർട്ടികുലേറ്റ് ഫിൽട്ടർ, വേരിയബിൾ ഫ്ലോ കൺട്രോൾ (VFC) ഹൈഡ്രോളിക് സ്റ്റിയറിംഗ് എന്നിവ കൂടാതെ നാല് വീൽ ഡ്രൈവ് സംവിധാനവും ശ്രേണിയിലുടനീളം ഉൾപ്പെടുത്തിയിട്ടുണ്ട്.

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

പുതുക്കിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് മൂന്ന് ടൺ ശേഷി ഉണ്ട്. ടൊയോട്ട സേഫ്റ്റി സെൻസ് പാക്കേജ് സ്റ്റാൻഡേർഡായി പ്രീ-കൊളീഷൻ സിസ്റ്റം, ലെയ്ൻ പുറപ്പെടൽ മുന്നറിയിപ്പ്, റോഡ് സൈൻ അസിസ്റ്റ്, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, ഏഴ് എയർബാഗുകൾ, VSC, TC, ABS, EBD, BA, ട്രെയിലർ സ്വേ കൺ‌ട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയും ലഭിക്കും.

MOST READ: XUV 500 ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റ് പുറത്തിറക്കി മഹീന്ദ്ര

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ, അഡാപ്റ്റീവ് വേരിയബിൾ സസ്‌പെൻഷൻ, ക്രാൾ കൺട്രോൾ, റിയർ സീറ്റ് എന്റർടൈൻമെന്റ് സിസ്റ്റം, സൺറൂഫ്, റിയർ എയർ സസ്‌പെൻഷൻ, മൾട്ടി-ടെറൈൻ മോഡുകൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും എസ്‌യുവിയുടെ ഫീച്ചർ പട്ടികയിൽ ഉൾപ്പെടുന്നു.

ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

ബി‌എസ് VI മലിനീകരണ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ടൊയോട്ട പിൻവലിച്ച ലാൻഡ് ക്രൂയിസർ എസ്‌യുവി ഇന്ത്യയിലേക്ക് തിരികെ എത്തുമെന്ന് കമ്പനി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2021 Toyota Land Cruiser Prado Gets New Diesel Engine. Read in Malayalam
Story first published: Saturday, August 29, 2020, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X