ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

അന്താരാഷ്ട്ര വിപണികളിൽ വളരെ പ്രചാരമുള്ള XC60 എസ്‌യുവിയുടെ 2021 മോഡൽ പുറത്തിറക്കി വോൾവോ. പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിലാണ് വാഹനം ഇത്തവണ വിൽപ്പനയ്ക്ക് എത്തുന്നത്.

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

ആഢംബര എസ്‌യുവിയുടെ 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ പുതിയ 48 V സംവിധാനം വോൾവോ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ എഞ്ചിൻ ശ്രേണിയിൽ രണ്ട് പെട്രോൾ മൈൽഡ്-ഹൈബ്രിഡും രണ്ട് ഡീസൽ മൈൽഡ്-ഹൈബ്രിഡും മൂന്ന് പ്ലഗ്-ഇൻ ഹൈബ്രിഡ് യൂണിറ്റുകളും കമ്പനി അവതരിപ്പിക്കുന്നു.

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

ഏറ്റവും പുതിയ 48 വോൾട്ട് സിസ്റ്റം ഒരു F1 ശൈലിയിലുള്ള KERS സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം എടുത്തുപറയേണ്ട ഒന്നാണ്. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നു. അതോടൊപ്പം ക്രൂയിസിംഗ് വേഗതയിൽ മികച്ച ഡ്രൈവിംഗ് പെർഫോമൻസുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ഫോര്‍ഡ് ഫ്രീസ്‌റ്റൈലിന് ആവശ്യക്കാര്‍ ഏറുന്നു; നവംബറില്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

ഇതിൽ ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ സംവിധാനവും ലഭ്യമാണ്. 2021 വോൾവോ XC6-യുടെ B4 ഡീസൽ എഞ്ചിൻ ഓപ്ഷനോടെ എത്തുന്ന വേരിയന്റ് ഫ്രണ്ട് ആക്സിലിലേക്ക് പവർ അയയ്ക്കുമ്പോൾ പരമാവധി 197 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാക്കിയിരിക്കുന്നു.

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

എസ്‌യുവിയുടെ B5 പെട്രോൾ യൂണിറ്റ് 250 bhp വികസിപ്പിക്കാനാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഇതിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാം. കൂടാതെ 235 bhp പവർ സൃഷ്ടിക്കുന്ന ഒരു B5 ഡീസലും 300 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന B6 പെട്രോളും XC60 മോഡിലെ എഞ്ചിൻ ഓപ്ഷനിൽ എത്തുന്നുണ്ട്.

MOST READ: കാർ ഓടിക്കാൻ ചെലവ് വട്ട പൂജ്യം; വ്യത്യസ്ത വിദ്യയുമായി മലയാളി ഡോക്ടർ

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

ഒരു PHEV സംവിധാനമുള്ള XC60 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് T6 റീചാർജ് വേരിയൻറ് തിരഞ്ഞെടുക്കാം. 2.0 ലിറ്റർ ടർബോചാർജ്ഡ്, സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിൻ ഇലക്ട്രിക് മോട്ടോറുമായി സംയോജിച്ച് 340 bhp പവർ നൽകും.

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

390 bhp ഉത്പാദിപ്പിക്കുന്ന ഇൻസ്ക്രിപ്ഷൻ പ്രോ, ആർ-ഡിസൈൻ പ്രോ എന്നീ പതിപ്പുകളിലാണ് റീചാർജ് T8 വിപണിയിൽ എത്തുന്നത്. അതേ മോഡലിന്റെ പോൾസ്റ്റാർ എഞ്ചിനീയറിംഗ് പതിപ്പിന് 405 bhp കരുത്താണ് ഉത്പാദിപ്പിക്കാൻ സാധിക്കുക.

MOST READ: 2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

ഇതിന് അപ്‌ഗ്രേഡുചെയ്‌ത ബ്രേക്കുകളും സസ്‌പെൻഷനും വോൾവോ ഒരുക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. PHEV വേരിയന്റുകൾ 11.6 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. അത് 150 മിനിറ്റിനുള്ളിൽ പൂർണ ചാർജിലെത്തും.

ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

സമീപഭാവിയിൽ വോൾവോ ഇന്ത്യയിലേക്കും പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചേക്കും. പുതുതലമുറ വോൾവോ S60 സെഡാനെ കമ്പനി 2021 മാർച്ചിൽ രാജ്യത്ത് അവതരിപ്പിക്കും. വാഹനത്തിനായുള്ള ബുക്കിഗും കമ്പനി അടുത്തമാസത്തോടെ ആരംഭിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
2021 Volvo XC60 Introduced With A Full Range Of Hybrid And Plug-In Hybrid Variants. Read in Malayalam
Story first published: Wednesday, December 9, 2020, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X