മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

2015 ഒക്ടോബര്‍ അവസാനത്തോടെയാണ് ആഭ്യന്തര വിപണിയില്‍ ബലേനോ B2 സെഗ്മെന്റ് ഹാച്ച്ബാക്ക് മാരുതി സുസുക്കി പുറത്തിറക്കിയത്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും വിജയകരമായ ഉത്പ്പന്നങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ പതിവായി അതിന്റെ ശ്രേണിയില്‍ തലപ്പത്ത് തന്നെയുണ്ടാകും ബലേനോ. നെക്സ പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള രണ്ടാമത്തെ മോഡലുകൂടിയാണ് വാഹനം.

MOST READ: ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആള്‍ട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവരാണ് ശ്രേണിയിലെ മുഖ്യഎതിരാളികള്‍. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓരോ മണിക്കൂറിലും ബലേനോയുടെ 30 യൂണിറ്റുകള്‍ വീതം വിപണിയില്‍ വിറ്റഴിക്കപ്പെടുന്നുവെന്നാണ്.

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

അര പതിറ്റാണ്ടിനിടയില്‍ എട്ട് ലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ലിലെത്തിയ അതിവേഗ പ്രീമിയം ഹാച്ച്ബാക്കായി ബാലെനോ മാറിയതായി നേരത്തെ കമ്പനി അറിയിച്ചിരുന്നു. ഓസ്ട്രേലിയ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങി നിരവധി വിദേശ വിപണികളിലേക്കും ബലേനോ കയറ്റുമതി ചെയ്യുന്നു.

MOST READ: പുതുതലമുറ MU-X എസ്‌യുവി അവതരിപ്പിച്ച് ഇസൂസു

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ട് നിയന്ത്രണങ്ങളുള്ള മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളാണ് അഞ്ച് സീറ്ററില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

തുടക്ക നാളുകളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമായിരുന്നെങ്കില്‍, 2020 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളുടെ ഫലമായി ഡീസല്‍ എഞ്ചിന്റെ വില്‍പ്പന നിര്‍മ്മാതാക്കള്‍ അവസാനിപ്പിച്ചു.

MOST READ: കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമായ മാരുതി ബലേനോയില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ബിഎസ് VI പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 84 bhp കരുത്തില്‍ 115 Nm torque ഉത്പാദിപ്പിക്കുന്നു.

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിരിക്കുന്നത്. അതോടൊപ്പം 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് VVT പെട്രോള്‍ എഞ്ചിനും അതോടൊപ്പമുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാന്നിധ്യവും ശ്രേണിയിലെ മറ്റ് പെട്രോള്‍ മോട്ടോറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ഇന്ധനക്ഷമത ബലേനോ പ്രാപ്തമാക്കുന്നു.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും മാരുതി നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

23.87 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഹനത്തില്‍ അവകാശപ്പെടുന്നു. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ വാഹനത്തിലെ സുരക്ഷ സംവിധാനങ്ങളാണ്.

Most Read Articles

Malayalam
English summary
30 Units Of Maruti Baleno Sold Every Hour Since Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X