ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ആഭ്യന്തര വിപണിയിൽ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. ക്വാളിസ്, ഇന്നോവ തുടങ്ങിയ ഐതിഹാസിക കാറുകളുടെ പങ്ക് ഈ പാരമ്പര്യത്തിന് പിന്നിലുണ്ട്.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

എന്നിരുന്നാലും, വികസിത രാജ്യങ്ങളുമായും നിരവധി ഏഷ്യൻ വിപണികളുമായും താരതമ്യപ്പെടുത്തുമ്പോൾ, വിശ്വസ്തരായ ആരാധകവൃന്ദവും മികച്ച ഉപഭോക്തൃ നിരക്കും ഉണ്ടായിരുന്നിട്ടും ടൊയോട്ട പ്രാദേശികമായി നിരവധി മോഡലുകൾ വിൽക്കുന്നില്ല.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ജാപ്പനീസ് നിർമ്മാതാക്കൾക്ക് അന്താരാഷ്ട്ര വിപണികളിൽ അനേകം എസ്‌യുവികൾ വിൽക്കുന്നുണ്ട്. ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും ജനപ്രീതി കണക്കിലെടുത്ത് ടൊയോട്ട തങ്ങളുടെ ചില പ്രീമിയം ഉൽപ്പന്നങ്ങൾ ഇവിടെ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

MOST READ: ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ടൊയോട്ടയിൽ വിപണിയിലെത്തിച്ചാൽ ഇന്ത്യയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അഞ്ച് പ്രീമിയം കാറുകൾ നമുക്ക് ഒന്ന് പരിചയപ്പെടാം:

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

1. ടൊയോട്ട ഹൈലാൻഡർ:

ഏറ്റവും പുതിയ തലമുറ ടൊയോട്ട ഹൈലാൻഡർ 2019 ന്യൂയോർക്ക് ഓട്ടോ ഷോയിലാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചത്. തീർച്ചയായും ഏറ്റവും മികച്ച രൂപഭാവമുള്ള എസ്‌യുവികളിൽ ഒന്നാണ്.

MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ഇത് ഒരു പുതിയ ആർക്കിടെക്ചറും തലമുറ മാറ്റത്തിൽ പരിഷ്കരിച്ച പവർട്രെയിനുകളും വാഹനത്തിന് ലഭിച്ചു. TNGA-K അധിഷ്ഠിത ഹൈലാൻ‌ഡറിന് 2.5 ലിറ്റർ പെട്രോൾ / ഹൈബ്രിഡ് യൂണിറ്റ് 3.5 ലിറ്റർ V6 പെട്രോൾ എഞ്ചിൻ എന്നിവയാണ് നിർമ്മാതാക്കൾ നൽകുന്നത്.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ടൊയോട്ട സേഫ്റ്റി സെൻസ് 2.0 -ൽ നിന്നുള്ള സുരക്ഷാ സവിശേഷതകളായ സ്റ്റിയറിംഗ് അസിസ്റ്റിനൊപ്പം ലെയ്ൻ ഡിപ്പാർച്ർ വാർണിംഗ്, ഫുൾ സ്പീഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ്-കൊളീഷൻ വാർണിംഗ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

2. ടൊയോട്ട C-HR:

എസെൻട്രിക് സ്റ്റൈലിംഗുള്ള ക്രോസ്ഓവറായ C-HR ഇന്ത്യയിലേക്ക് പണ്ടേ പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 20 ലക്ഷത്തിന് മുകളിലുള്ള ശ്രേണിയിൽ എസ്‌യുവികളായ ഫോക്‌സ്‌വാഗൺ ടി-റോക്ക്, വരാനിരിക്കുന്ന സ്‌കോഡ കരോക്ക് എന്നിവയുമായി വാഹനത്തിന് മത്സരിക്കാൻ കഴിയും.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന C-HR ആദ്യമായി 2017 പാരീസ് മോട്ടോർ ഷോയിലാണ് നിർമ്മാതാക്കൾ പ്രദർശിപ്പിച്ചത്. 2.0 ലിറ്റർ, 1.8 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടെ നിരവധി പവർട്രെയിൻ ഓപ്ഷനുകൾ വാഹനത്തിൽ വരുന്നുണ്ട്.

MOST READ: ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

3. ടൊയോട്ട RAV4:

C-HR -ന് സമാനമായ രീതിയിൽ, ഇന്ത്യയിൽ RAV4 ന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വളരെക്കാലമായി നിലനിൽക്കുന്നു. അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വിപണികളിൽ ഹോണ്ട CR-V പോലുള്ള എതിരാളികൾക്കെതിരെ മികച്ച പ്രതികരണമാണ് ടൊയോട്ട RAV4 കാഴ്ച്ചവയ്ക്കുന്നത്.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

അഞ്ചാം തലമുറ RAV4, TNGA ആർക്കിടെക്ച്ചറിലാണ് ഒരുങ്ങുന്നത്. രാജ്യത്തെ ഇറക്കുമതി ഇളവുകളുടെ ഗുണങ്ങൾ കണക്കിലെടുത്ത് നിർമ്മാതാക്കൾക്ക് വാഹനം വിൽപ്പനയ്ക്ക് എത്തിക്കാനമാവും.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ആഗോളതലത്തിൽ, 2.0 ലിറ്റർ, 2.5 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് ഹൈബ്രിഡ് പവർട്രെയിനിനൊപ്പം എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നു.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

4. ടൊയോട്ട അവലോൺ:

ടൊയോട്ട ഇന്ത്യയിൽ അവലോൺ പ്രീമിയം സെഡാൻ അവതരിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ വിപണിയിൽ സ്വന്തമായി ഒരു ഇടം തന്നെ സൃഷ്ടിക്കാൻ വാഹനത്തിന് കഴിയും.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

യു‌എസിൽ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള TRD, AWD പതിപ്പുകളിൽ വാഹനം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ടൊയോട്ടയുടെ വാഹന നിരയിൽ കാമ്രിക്ക് മുകളിലായി അവലോൺ സ്ഥാനം ഉറപ്പിക്കാം.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

19 ഇഞ്ച് TRD വീലുകൾ, റെഡ് പിൻസ്ട്രിപ്പിംഗ്, അകത്ത് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, റെഡ് ആൻഡ് ബ്ലാക്ക് സ്‌പോർട് സീറ്റ്, ബ്ലാക്ക് സ്‌പോയിലർ, കൂറ്റൻ TRD ഗ്രില്ല്, TRD ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ തുടങ്ങിയവയാണ് അവലോൺ TRD -യിൽ ലഭിക്കുന്നു. 301 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ V6 എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

5. ടൊയോട്ട ആൽഫാർഡ്:

വെൽ‌ഫയറിന്റെ അനുവദിച്ച മൂന്ന് ബാച്ചുകൾ അതിവേഗം വിറ്റുപോയി എന്നത് കണക്കിലെടുക്കുമ്പോൾ, ടൊയോട്ട ആൽ‌ഫാർഡ് എട്ട് സീറ്റർ ആഢംബര എം‌പിവി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ആലോചിച്ചേക്കാം.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

301 bhp കരുത്തും 361 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ V6 പെട്രോൾ എഞ്ചിനാ്ണ് വാഹനത്തിന്റെ ഹൃദയം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്.

ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

വിശാലമായ ഇന്റീരിയർ, വലിയ ട്രങ്ക് കപ്പാസിറ്റി, ഓട്ടോമാറ്റിക് സെൻട്രൽ ഡോർ, ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ലെതർ സീറ്റുകൾ, മറ്റ് സുഖസൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
5 Premium Toyota cars that could make huge changes in the Indian Auto Market. Read in Malayalam.
Story first published: Saturday, May 2, 2020, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X