ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

യമഹയും ഇറ്റാലിയൻ കാർ ബ്രാൻഡായ അബാർത്തും ചേന്ന് പുതിയ അബാർത്ത് 595 മോൺസ്റ്റർ എനർജി എഡിഷൻ അവതരിപ്പിച്ചു. ഇരു കമ്പനികളും സഹകരിച്ച് പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണിത്.

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

വെറും 2,000 യൂണിറ്റുകൾ മാത്രം നിർമിക്കുന്ന ഒരു ലിമിറ്റഡ് എഡിഷൻ കാറാണ് അബാർത്ത് 595 മോൺസ്റ്റർ. 2015 മുതൽ രണ്ട് ബ്രാൻഡുകളും തമ്മിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

മോൺസ്റ്റർ എനർജി യമഹ അബാർത്ത് 595 YZR-M1 മോട്ടോജിപി ബൈക്കിനെ അനുസ്മരിപ്പിക്കുന്ന ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനാണ് അവതരിപ്പിക്കുന്നത്. 17 ഇഞ്ച് ബ്ലാക്ക് വീലുകളും പ്രത്യേക സ്റ്റിച്ചിംഗും ഗ്രാഫിക്സും കൊണ്ട് അലങ്കരിച്ച ബൈ-കളർ സീറ്റുകളും ലിമിറ്റഡ് എഡിഷൻ മോഡലിനെ മനോഹരമാക്കുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

പെയിന്റ് സ്കീമിലെ 595 ലോഗോയ്ക്ക് താഴെയായി 'മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി' ലോഗോയും ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക സീരീസ് മോൺസ്റ്റർ ക്ലോ മോട്ടിഫ് ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

1.4 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് അബാർത്ത് 595 മോൺസ്റ്ററിന് കരുത്തേകുന്നത്. ഇത് പരമാവധി 165 bhp പവറിൽ 230 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് വെറും 7.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും കാറിന് സാധിക്കും.

MOST READ: ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

അതേസമയം ഡിസിടി ഗിയർബോക്സുമായി ഈ വേഗതയിലെത്താൻ 7.4 സെക്കൻഡ് ആവശ്യമാണ്. അബാർത്ത് 595 മോൺസ്റ്ററിന്റെ ഉയർന്ന വേഗത 218 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

യമഹയും അബാർത്തും അഞ്ച് വർഷത്തോളം സഹകരിച്ച് ഇത്തരം ഡിസൈൻ പരിഷ്ക്കാരങ്ങൾ തങ്ങളുടെ മോഡലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ രണ്ട് മോട്ടോർസൈക്കിളുകൾ മാത്രമാണ് ഈ പങ്കാളിത്തത്തിന്റെ കീഴിൽ നിർമിച്ചിരിക്കുന്നത്.

MOST READ: രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

അതിലൊന്ന് യമഹ XSR900 അബാർത്ത് കഫെ റേസറായിരുന്നു. മറ്റൊന്ന് യമഹ FZ-1 അബാർത്ത് അസെറ്റോ കോഴ്‌സ് ആയിരുന്നു. എന്നാൽ രണ്ടാമത്തെ ഉൽപ്പന്നം ഒരു കൺസെപ്റ്റ് മോഡലായി മാത്രം ഒതുങ്ങി എന്നതും ശ്രദ്ധേയമാണ്.

ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

അത് ഒരിക്കലും ഉത്പാദനത്തിലേക്ക് എത്തിക്കാൻ രണ്ട് ബ്രാൻഡുകൾക്കും സാധിച്ചില്ല. അബാർത്ത് 595 മോൺസ്റ്റർ യമഹ ലിമിറ്റഡ് എഡിഷൻ കാറിന്റെ വില 26,700 യൂറോയാണ് അതായത് ഏകദേശം 23. 15 ലക്ഷം രൂപ.

Most Read Articles

Malayalam
English summary
Abarth 595 Monster Energy Yamaha Limited Edition Car Launches. Read in Malayalam
Story first published: Saturday, September 5, 2020, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X