പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

സ്പെഷ്യലിസ്റ്റ് ബ്രിട്ടീഷ് ബ്രാൻഡായ എസി കാർസ് കോബ്ര റോഡ്‌സ്റ്ററിന്റെ രണ്ട് ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി. ഇതിൽ കാറിന്റെ ആദ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പതിപ്പും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

പുതിയ യുഗത്തിനായുള്ള ക്ലാസിക് മോഡലുകൾ ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കുന്ന സമീപകാല പ്രവണതയിലേക്ക് മാറുന്ന എസി കോബ്ര സീരീസ് 1 ഇലക്ട്രിക് 1962 ലെ ഒറിജിനൽ മോഡലിന് സമാനമാണെന്ന് അവകാശപ്പെടുന്നു. ഇതിന് ഏകദേശം 1.3 കോടി രൂപ വിലയാണ് മുടക്കേണ്ടി വരിക.

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

കോബ്ര റോഡ്‌സ്റ്ററിന്റെ വെറും 58 യൂണിറ്റുകൾ മാത്രമാണ് എസി കാർസ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 54 കിലോവാട്ട്സ് ബാറ്ററി പായ്ക്കിൽ നിന്ന് പവർ എടുക്കുന്ന 312 bhp ഫ്രണ്ട് മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോറിലാണ് ഇത് പ്രവർത്തിക്കുന്നത്.

MOST READ: മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

0-97 കിലോമീറ്റർ വേഗത 6.7 സെക്കൻഡിൽ കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 193 കിലോമീറ്ററാണ്. 1,250 കിലോഗ്രാം ഭാരത്തിലാണ് ഒരുങ്ങിയിരിക്കുന്നതെങ്കിലും കോബ്ര റോഡ്‌സ്റ്ററിന് 241 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്നും എസി കാർസ് അവകാശപ്പെടുന്നു.

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

പരമ്പരാഗത ലാൻഡർ-ഫ്രെയിം ചാസിയിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും പുതിയ എഞ്ചിന് ഇത് പൂർണമായും അനുയോജ്യമാണ്. 1962 സ്റ്റൈലും അപ്പീലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ സവാരി, ഹാൻഡിലിംഗ് എന്നിവയുടെ 2020 മാനദണ്ഡങ്ങൾ നൽകുന്നതിന് കമ്പനി സ്റ്റിയറിംഗും ബ്രേക്കുകളും ഉയർത്തി.

MOST READ: കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

എന്നാൽ ഇന്റീരിയർ പരമ്പരാഗത സവിശേഷതകൾ നിലനിർത്തും. കൂടാതെ നാല് നിറങ്ങളിൽ കോബ്ര റോഡ്‌സ്റ്റർ ലഭ്യമാണ്. കാറിനായുള്ള ഡെലിവറികൾ ഈ വർഷം അവസാനം ആരംഭിക്കും.

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

എസി കോബ്ര 140 ചാർട്ടർ എഡിഷനിലും ലഭ്യമാണ്. ഇതും ഐതിഹാസിക മോഡലിനെ പോലെ തന്നെ കാണപ്പെടും. പക്ഷേ ഫോർഡ് മസ്താംഗിന്റെ 2.3 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാകും ഈ മോഡൽ ഉപയോഗിക്കുക.

MOST READ: ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

ഈ യൂണിറ്റിന് 355 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 0-97 കിലോമീറ്റർ വേഗത 6.0 സെക്കൻഡിൽ കൈവരിക്കുമ്പോൾ പരമാവധി 193 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കഴിയുന്ന രീതിയിലാണ് കോബ്ര 140 ചാർട്ടർ എഡിഷൻ ഒരുങ്ങിയിരിക്കുന്നത്.

പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

അതിശയകരമെന്നു പറയട്ടെ കോബ്ര റോഡ്‌സ്റ്റർ ചാർട്ടർ എഡിഷൻ ഇലക്ട്രിക് പതിപ്പിനേക്കാൾ വളരെ വിലകുറഞ്ഞതാണ്. ഇതിന് ഏകദേശം 80.18 ലക്ഷം രൂപയാണ് മുടക്കേണ്ടിവരിക. വിശാലമായ നിറങ്ങളുടെ സ്യൂട്ട് ഓഫർ ആണെങ്കിലും ഇതിന്റെയും 58 പതിപ്പുകൾ മാത്രമേ നിർമ്മിക്കൂ.

Most Read Articles

Malayalam
English summary
AC Cars Launched Two Limited Edition Versions Of The Iconic Cobra Roadster. Read in Malayalam
Story first published: Monday, July 6, 2020, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X