ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

ആഢംബര കാർ നിർമാതാക്കളായ ജാഗ്വർ ഈ വർഷം അവസാനത്തോടെ ഓൾ-ഇലക്ട്രിക് ഐ-പേസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ആഭ്യന്തര വിപണിയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി ഇലക്ട്രിക് കാറിന്റെ വേരിയന്റ് വിശദാംശങ്ങൾ കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

വരാനിരിക്കുന്ന ഐ-പേസ് ഇവി S, SE, HSE എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യും. എന്നാൽ വാഹനത്തിൽ ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാകും ഉണ്ടാവുക. 2020 ജനുവരിയിൽ തന്നെ ഇലക്ട്രിക് എസ്‌യുവിയെ ജാഗ്വർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു.

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

ചരിഞ്ഞ ബോണറ്റ്, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹണി‌കോമ്പ് പാറ്റേൺ ഗ്രിൽ, വിശാലമായ സെൻ‌ട്രൽ എയർ ഡാം എന്നിവയാണ് കാറിന്റെ പ്രധാന പ്രത്യേകതകൾ. ആകർഷകമായ രൂപത്തിലുള്ള അലോയ്കളും ടേൺ ലൈറ്റ് ഇന്റഗ്രേറ്റഡ് ഒ‌ആർ‌വി‌എമ്മുകളും ഇലക്ട്രിക് വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു.

MOST READ: Q2-ന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി ഇന്ത്യ

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

4682 മില്ലീമീറ്റർ നീളവും 2011 മില്ലീമീറ്റർ വീതിയും 1566 മില്ലീമീറ്റർ ഉയരവും 2990 മില്ലിമീറ്റർ വീൽബേസും 174 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഇലക്ട്രിക് എസ്‌യുവിയിൽ ജാഗ്വർ സമ്മാനിച്ചിരിക്കുന്നത്.

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

ഫ്യൂജി വൈറ്റ്, കാൽഡെറ റെഡ്, സാന്റോറിനി ബ്ലാക്ക്, യുലോംഗ് വൈറ്റ്, ഇൻഡസ് സിൽവർ, ഫയർ‌നെസ് റെഡ്, സീസിയം ബ്ലൂ, ബോറാസ്കോ ഗ്രേ, ഈഗർ ഗ്രേ, പോർട്ടോഫിനോ ബ്ലൂ, ഫറല്ലൺ പേൾ ബ്ലാക്ക്, അരൂബ എന്നീ 12 നിറങ്ങളിൽ ജ്വാഗർ ഐ-പേസ് ഇലക്ട്രിക് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

മാട്രിക്സ് എൽഇഡി ഹെഡ്‌‌ലൈറ്റുകൾ, 8-വേ സെമി-പവർഡ് ലക്സ്റ്റെക് സ്പോർട്ട് സീറ്റുകൾ, 380W മെറിഡിയൻ സൗണ്ട് സിസ്റ്റം, ഇന്ററാക്ടീവ് ഡ്രൈവർ ഡിസ്പ്ലേ, 3D സറൗണ്ട് ക്യാമറ, ഡ്രൈവർ കണ്ടീഷൻ മോണിറ്റർ, ആനിമേറ്റഡ് ഡയറക്ഷണൽ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ.

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

അതോടൊപ്പം ലെതർ സ്പോർട്ട് സീറ്റുകൾ, 825W മെറിഡിയൻ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

MOST READ: വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

ജാഗ്വറിന്റെ ഐ-പേസിന് മുൻവശത്ത് രണ്ട് സിൻക്രണസ് പെർമനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറുകളും 395 bhp പവർ വികസിപ്പിക്കുന്ന റിയർ ആക്സിൽ Nm torque ഉം ആണ് വാഗ്‌ദാനം ചെയ്യുന്നത്.

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

ഓൾവീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. പെർഫോമൻസ് എസ്‌യുവിക്ക് വെറും 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ 90 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയുള്ള വാഹനത്തിൽ 480 കിലോമീറ്ററിലധികം മൈലേജും ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: കൂടുതൽ കരുത്തുറ്റ മസ്താംഗ് മാക്-ഇ GT വെളിപ്പെടുത്തി ഫോർഡ്

ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

100 കിലോവാട്ട് റാപ്പിഡ് ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് 0-80 ശതമാനത്തിൽ നിന്ന് ചാർജ് ചെയ്യാൻ 45 മിനിറ്റ് എടുക്കും. അല്ലെങ്കിൽ 7 കിലോവാട്ട് എസി വാൾ ബോക്സ് ഉപയോഗിച്ച് പൂർണമായും ചാർജാവാൻ 10 മണിക്കൂർ എടുക്കും.

Most Read Articles
All-Electric Jaguar I-Pace Variant Details Revealed. Read in Malayalam

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
All-Electric Jaguar I-Pace Variant Details Revealed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X