പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

ആഗോള തലത്തിൽ തന്നെ ഹ്യുണ്ടായിയുടെ നിരയിൽ നിന്നും ഏറ്റവും വിജയകരമായി മുന്നേറുന്ന മോഡലുകളിൽ ഒന്നാണ് പ്രീമിയം ഹാച്ച്ബാക്കായ i20. ഇപ്പോൾ മൂന്നാംതലമുറ ആവർത്തനത്തിലേക്ക് കടന്ന കാർ വിവിധ രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് എത്താൻ തയാറായി കഴിഞ്ഞു.

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

അതിന്റെ ഭാഗമായി കൊറിയൻ ബ്രാൻഡ് തുർക്കിയിലെ ഇസ്മിറ്റിൽ അടുത്തിടെ നവീകരിച്ച നിർമാണ കേന്ദ്രത്തിൽ 2020 i20-യുടെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ 85,000 യൂണിറ്റുകൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാകുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

ഇത് കാറിന്റെ മൊത്തം ആഗോള ഉത്പാദനത്തിന്റെ 50 ശതമാനമാണ് എന്നതും ശ്രദ്ധേയമാണ്. ഈ പ്രത്യേക സൗകര്യത്തിൽ നിർമിക്കുന്ന ഭൂരിഭാഗം യൂണിറ്റുകളും യൂറോപ്യൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി തുർക്കി റിപ്പബ്ലിക്കിലെ വ്യവസായ സാങ്കേതിക മന്ത്രി മുസ്തഫ വരങ്ക് പറഞ്ഞു.

MOST READ: ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

അതിനാൽ യൂറോപ്പിലെ ഹ്യുണ്ടായിയുടെ വിപുലീകരണ പദ്ധതികൾക്കായി ഈ സൗകര്യം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഹ്യുണ്ടായി മോട്ടോർ കമ്പനിയും ടർക്കിഷ് കിബാർ ഗ്രൂപ്പും സംയുക്തമായി ഉടമസ്ഥതയിലുള്ള ഇസ്മിറ്റ് പ്ലാന്റിൽ കൊറിയൻ വാഹന നിർമാതാക്കൾക്ക് 70 ശതമാനം ഓഹരിയാണുള്ളത്.

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

ഏകദേശം 10 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള നിർമാണശാലയിൽ പ്രതിവർഷം 2.4 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുണ്ട്. i10, i20 തുടങ്ങിയ ഹ്യുണ്ടായി ഹാച്ച്ബാക്കുകൾ നിർമിക്കുന്നതിനാണ് ഈ സൗകര്യം പ്രധാനമായും ഉപയോഗിക്കുന്നത്.

MOST READ: വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

പുതിയ മൂന്നാംതലമുറ i20 മോഡലിനെക്കുറിച്ച് പറയുമ്പോൾ ഹാച്ചിന്റെ ഇന്ത്യൻ പതിപ്പ് അതിന്റെ എഞ്ചിൻ ഹ്യുണ്ടായി വെന്യു കോംപാക്‌ട് എസ്‌യുവിയിൽ നിന്നും കടമെടുക്കും. അതിനാൽ അതേ 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളായിരിക്കും വാഹനത്തിൽ ഇടംപിടിക്കുക.

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

ഗിയർബോക്സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ തെരഞ്ഞെടുക്കാൻ സാധിക്കും. 1.0 ലിറ്റർ ടിജിഡി എഞ്ചിനായി വെന്യുവിന്റെ 7 സ്പീഡ് ഡിസിടി ഉപയോഗിക്കാമെങ്കിലും പുതുതായി സമാരംഭിച്ച 6-സ്പീഡ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ഹാച്ചിനൊപ്പം ഓഫർ ചെയ്യുമെന്നാണ് സൂചന.

MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട്സെൻസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റങ്ങൾ തുടങ്ങിയവ പ്രീമിയം ഹാച്ച്ബാക്കിന്റെ സാങ്കേതിക സവിശേഷതകളിൽ ഉൾപ്പെടും.

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

തീർന്നില്ല, അതോടൊപ്പംആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, നാവിഗേഷൻ അധിഷ്ഠിത സ്മാർട്ട് ക്രൂസ് കൺട്രോൾ, ഇന്റലിജന്റ് സ്പീഡ് ലിമിറ്റ് ഇൻഫർമേഷൻ, ബോസിൽ നിന്നുള്ള 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ബ്ലൂലിങ്ക് ടെലിമാറ്റിക്സ് തുടങ്ങിയവയും പുത്തൻ ഹ്യുണ്ടായി i20 യിൽ അവതരിപ്പിക്കും.

MOST READ: ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

എന്നിരുന്നാലും ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് കാർ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ ഉപകരണങ്ങളുടെ പട്ടികയിൽ നിന്ന് പല മാറ്റങ്ങളും നടപ്പിലാക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
All-New 2020 Hyundai i20 Production Commenced In Turkey Plant. Read in Malayalam
Story first published: Thursday, September 24, 2020, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X