മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുതലമുറ മഹീന്ദ്ര ഥാർ 2020 2020 ഒക്ടോബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. അതേ ദിവസം തന്നെ പുതിയ ലൈഫ്സ്റ്റൈൽ എസ്‌യുവിയുടെ ബുക്കിംഗുകളും കമ്പനി സ്വീകരിക്കാൻ തുടങ്ങും.

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

വിപണിയിൽ എത്തുന്നതിനു മുന്നോടിയായി മഹീന്ദ്രയുടെ സെയിൽസ് ട്രെയിനിങ് ഡോക്യൂമെന്റ്സ് ഓൺലൈനിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇത് എസ്‌യുവിയുടെ വേരിയന്റുകളെക്കുറിച്ചും ആക്സസറീസ് ലിസ്റ്റിനെക്കുറിച്ചുമുള്ള വ്യക്തമായ വിശദാംശങ്ങളാണ് വെളിപ്പെടുത്തുന്നത്.

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

പുതിയ മഹീന്ദ്ര ഥാർ 2020 LX, AX, AX (O) എന്നീ മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിക്കുന്നത്. പുതിയ എസ്‌യുവിക്കൊപ്പം നിരവധി ആക്‌സസറികളും കമ്പനി അണിനിരത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

സ്റ്റൈലിംഗ്, കംഫർട്ട്, കൺവീനിയൻസ്, ടെക്നോളജി, സേഫ്റ്റി എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി മഹീന്ദ്ര ഒറിജിനൽ ആക്‌സസറികൾ വാഗ്‌ദാനം ചെയ്യും.

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

ക്ലാഡിംഗ്സ്, ക്രോം കിറ്റ്, ബോഡി ഡെക്കൽ, അലോയ്സ്, ഫ്രണ്ട് ഡി‌ആർ‌എൽ, ഫോഗ് ലാമ്പുകൾ, സീറ്റ് കവർ, സ്റ്റിയറിംഗ് കവർ, ഫ്ലൂട്ട് മാറ്റുകൾ, മാഗ്നറ്റിക് സൺ‌ഷെയ്ഡ്, വൈബ് സ്പീക്കർ അപ്‌ഗ്രേഡ്, ആംപ്ലിഫയർ, സബ്‌വൂഫർ, പയനിയർ ഓഡിയോ സിസ്റ്റം, ബോഡി കവറുകൾ, സ്കഫ് പ്ലേറ്റുകൾ , റിമോട്ട് ലോക്ക് കീ തുടങ്ങിയവയെല്ലാം വാഹനത്തിന്റെ ആക്സസറി പട്ടികയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഥാർ #1 ലേല തുക ഒരു കോടി പിന്നിട്ടു

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

തീർന്നില്ല, വെഹിക്കിൾ പ്രൊട്ടക്ഷൻ, ക്യാമ്പിംഗ്, ഗോപ്രോ അഡ്വഞ്ചർ ക്യാമറ, മെയിന്റനൻസ്, അപ്പാരൽ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി വരുന്ന "അഡ്വഞ്ചർ സീരീസ്" ആക്സസറികളും 2020 മഹീന്ദ്ര ഥാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

അതേസമയം വെഹിക്കിൾ പ്രൊട്ടക്ഷൻ ആക്‌സസറികളിൽ മഡ് ടാമർ മാറ്റുകൾ, ഡേർട്ട് ബ്ലോക്ക മാറ്റ്, യൂണിവേഴ്സൽ ബൂട്ട് സേവർ ലൈനർ, വാർത്തെടുത്ത ചെളി ഫ്ലാപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

ട്രൈ ഷോവൽ, ഡിഗർ ഷോവൽ, ക്വിക്ക് സ്റ്റൈപ്പ്, ഡോർ ഹിഞ്ച് സ്റ്റെപ്പ്, ടെയിൽ‌ഗേറ്റ് ഘടിപ്പിച്ച സ്നാക് ട്രേ, ലാൻട്രൻ ടോർച്ച്, ഫോൾഡിംഗ് ചെയറുകൾ, സ്ലീപ്പിംഗ് ബാഗ്, സ്ലീപ്പിംഗ് ബെഡ്, ടെൻഡ്സ്, ബാഗ്‌പാക്കുകൾ എന്നിവ എസ്‌യുവിയുടെ ക്യാമ്പിംഗ് ആക്‌സസറികളിൽ ലഭ്യാമാകും.

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

മറുവശത്ത് ഗോ പ്രോ അഡ്വഞ്ചർ ക്യാമറ വിഭാഗത്തിൽ ഹീറോ 8 ബ്ലാക്ക്, ഹീറോ 7 ബ്ലാക്ക്, ഹീറോ 7 സിൽവർ, സക്ഷൻ കപ്പ്, ഹാൻഡിൽബാർ / പോൾ മൗണ്ട്, 3 വേ ഗ്രിപ്പ് / ട്രൈപോഡ്, ചെസ്റ്റ് മൗണ്ട്, ജാവ ഫ്ലെക്സ് ക്ലാമ്പ്, കർവ്ഡ് ഫ്ലാറ്റ് മൗണ്ട്, സ്പോർട്സ് കിറ്റ്, അഡ്വഞ്ചർ കിറ്റ്, ഇരട്ട ബാറ്ററിയും ചാർജറും, സംരക്ഷിത ലെൻസ് / ഗ്ലാസ് എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നത്.

മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

ടയർ റിപ്പയർ കിറ്റ്, ഡിജിറ്റൽ ടൈപ്പ് ഗേജ്, ആർ‌വി എയർ കംപ്രസ്സർ എന്നിവ മെയിന്റനൻസ് ആക്സസറികളിൽ ഉൾപ്പെടുന്നു. മറുവശത്ത് അപ്പാരൽ കിറ്റിൽ സിം ബാൻഡ്, കോംപാക് ടവൽ, ഐ ടെക് ടവൽ, കൂൾ ആർമ് സ്ലീവ്, ഐസ് ലാന്റേൺ ടോർച്ച് എന്നിവ ഉൾപ്പെടും.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
All New 2020 Mahindra Thar SUV To Get Adventure Series Of Accessories. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X