ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ആഭ്യന്തര വിപണിയിലെ തങ്ങളുടെ വാഹന ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ രണ്ടാം തലമുറ ക്രെറ്റ, വേർണ ഫെയ്‌സ്‌ലിഫ്റ്റ് എന്നീ രണ്ട് മോഡലുകൾ പരിഷ്ക്കരിച്ച് വിൽപ്പനക്കെത്തിച്ചു.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

ഇതു കൂടാതെ രണ്ട് വർഷത്തിനുള്ളിൽ കൊറിയൻ ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കാൻ തയാറെടുക്കുന്നത് ആറ് മോഡലുകൾ കൂടിയാണ്. അവ ഏതെല്ലാമെന്ന് അറിയേണ്ടേ?

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

1. ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്

ഹ്യുണ്ടായിയിൽ നിന്ന് രാജ്യത്ത് എത്തുന്ന അടുത്ത മോഡൽ ട്യൂസോൺ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും. അൽപ്പം മെച്ചപ്പെട്ട സ്റ്റൈലിംഗും പുതിയ കണക്റ്റിവിറ്റി സാങ്കേതികവിദ്യകളും കംഫർട്ട് സവിശേഷതകളും ഉൾക്കൊണ്ടാണ് പ്രീമിയം എസ്‌യുവി വിപണിയിലേക്ക് എത്തുക.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

GL 2WD, GLS 2WD, GLS 4WD എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാകും ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ ഇടംപിടിക്കുക. 2.0 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും. പെട്രോൾ പതിപ്പ് 182 bhp കരുത്തും ഡീസൽ മോഡൽ 150 bhp-യും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ആറ് സ്‌പീഡ്, എട്ട് സ്പീഡ് എന്നീ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുകളായിരിക്കും ട്യൂസോണിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുക.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

2. മൂന്നാംതലമുറ i20

അന്താരാഷ്‌ട്ര വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഇരിക്കുന്ന മോഡലാണ് മൂന്നാംതലമുറ ഹ്യുണ്ടായി i20. ഈ വർഷം പകുതിയോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കരുതുന്ന പ്രീമിയം ഹാച്ച്ബാക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണിത്.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

അടിമുടി മാറ്റവുമായി എത്തുന്ന വാഹനത്തിൽ പുതിയ എഞ്ചിൻ ഓപ്ഷനുകളും ഇടംപിടിക്കും. അതിൽ 1.0 ലിറ്റർ ടർബോചാർജ്‌ഡ് ജിഡിഐ പെട്രോൾ എഞ്ചിനാണ് പ്രധാന ശ്രദ്ധാകേന്ദ്രം. അതോടൊപ്പം 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യും.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

3. ഏഴ് സീറ്റർ ക്രെറ്റ

അടുത്ത വർഷം പകുതിയോടെയാകും ഹ്യുണ്ടായി ക്രെറ്റ ഏഴ് സീറ്റർ എസ്‌യുവി ഇന്ത്യയിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന എം‌ജി ഹെക്‌ടർ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ് എന്നിവയ്ക്കെതിരെയാകും പുത്തൻ മോഡലിന്റെ മത്സരം. അഞ്ച് സീറ്റർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രെറ്റ ഏഴ് സീറ്റർ ദൈർഘ്യമേറിയതും കൂടുതൽ വിശാലവും പ്രീമിയവുമായിരിക്കും.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

മിഡ് സൈസ് എസ്‍‌യുവിയേക്കാൾ 30 മില്ലീമീറ്റർ നീളവും 20 മില്ലീമീറ്റർ നീളമുള്ള വീൽബേസുമായിരിക്കും ഏഴ് സീറ്റർ ക്രെറ്റയുടെ പ്രത്യേകത. കൂടാതെ സ്റ്റൈലിംഗിലും ഏറെ പുതുമ ഉണ്ടായിരിക്കുമെന്നാണ് സൂചന. ക്രെറ്റയുടെ റീട്യൂൺ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും കമ്പനി വലിയ മോഡലിലും ഉൾപ്പെടുത്തുക.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

ഏഴ് സീറ്റർ പതിപ്പ് അതിന്റെ എഞ്ചിൻ സ്റ്റാൻഡേർഡ് ക്രെറ്റയുമായി പങ്കിടാം.കിയ സെൽറ്റോസിൽ നിന്നും കടമെടുത്ത 1.5 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർ‌ബോ പെട്രോൾ, 1.5 ഡീസൽ യൂണിറ്റ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

4. പാലിസേഡ് എസ്‌യുവി

ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവിയുമായി എത്തുകയാണ് ഹ്യുണ്ടായി. അതിന്റെ ഭാഗമായി വാഹനത്തിന്റെ സാധ്യതകളെപറ്റി വിലയിരുത്തി വരികയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്. രാജ്യത്തെ ബ്രാൻഡിൽ നിന്നുള്ള മുൻനിര എസ്‌യുവി ഓഫറായി ഇത് മാറും.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

ആഗോളതലത്തിൽ ഏഴ് സീറ്റർ എസ്‌യുവിക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. ഒന്ന് 3.8 ലിറ്റർ V6 ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോളും മറ്റൊന്ന് 2.2 ലിറ്റർ ടർബോചാർജ്‌ഡ് ഡീസലുമായിരിക്കും. പെട്രോൾ യൂണിറ്റ് 291 bhp കരുത്തിൽ 351 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഓയിൽ ബർണർ യൂണിറ്റ് 200 bhp പവറും 441 Nm Nm torque ഉം സൃഷ്‌ടിക്കും.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

മൾട്ടി-പ്ലേറ്റ് ടോർഖ് കൺവെർട്ടറുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാകും ശ്രേണിയിൽ ഉണ്ടാവുക.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

5. സ്റ്റാരെക്‌സ് എംപിവി

ആഭ്യന്തര വിപണിയിൽ പുതിയ യൂട്ടിലിറ്റി വാഹനങ്ങളുടെ ഒരു നിര തന്നെയാണ് ഹ്യുണ്ടായി ഒരുക്കുന്നത് എന്ന് മുകളിൽ സൂചിപ്പിച്ച മോഡലുകളിൽ നിന്നും മനസിലാകുന്നില്ലേ? തീർന്നില്ല ഒരു പുത്തൻ പ്രീമിയം എംപിവിയും കമ്പനിയുടെ അണിയറയിൽ ഇന്ത്യക്കായി ഒരുങ്ങുന്നുണ്ട്.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കും പുതുതായി അരങ്ങേറിയ കിയ കാർണിവലിനും എതിരാളിയായാകും സ്റ്റാരെക്‌സ് എംപിവി വിപണിയിൽ ഇടംപിടിക്കുക. കാർണിവലിലെ അതേ 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാണ് സ്റ്റാരെക്‌സിലും വാഗ്‌ദാനം ചെയ്യുക. ഇത് 197 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കും.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

ട്രാൻസ്‌മിറ്റിംഗ് പവർ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉൾപ്പെടുത്തുക. എം‌പി‌വി സ്പ്ലിറ്റ് എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇരട്ട സ്വിംഗ് റിയർ ഡോർ, 360 ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ എന്നിവയും വാഹനത്തിൽ ലഭ്യമാകും.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

6. ഇലക്ട്രിക് എസ്‌യുവി

ഇന്ത്യയ്‌ക്കായി കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയെ തയാറാക്കുകയാണ് ഹ്യുണ്ടായി. ടാറ്റ നെക്സോൺ ഇവി മോഡലിന് എതിരെ സ്ഥാനംപിടിക്കാനാണ് പുത്തൻ ഇലക്‌ട്രിക് പതിപ്പ് എത്തുന്നത്.

ഹ്യുണ്ടായിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആറ് പുതിയ മോഡലുകൾ

മെയ്‌ഡ് ഇൻ-ഇന്ത്യ, മെയ്‌ഡ്-ഫോർ ഇന്ത്യ ഉൽപ്പന്നമായിരിക്കും പുതിയ ഹ്യുണ്ടായി ഇലക്ട്രിക് എസ്‌യുവി. ഇത് ഒരു സൗകര്യപ്രദമായ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും ഗ്രൗണ്ട്-അപ്പിൽ നിന്ന് രൂപകൽപ്പന ചെയ്‌തതുമാണ്. 200 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ മൈലേജ് ഇത് വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
All-New Hyundai Cars To Launch In India soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X