20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

അടുത്ത കാലത്ത് ഇന്ത്യൻ വാഹന വിപണിയെ ഇളക്കിമറിച്ച അരങ്ങേറ്റമായിരുന്നു പുതുതലമുറ മഹാന്ദ്ര ഥാറിന്റേത്. തുടർന്ന് ആദ്യ നാല് ദിവസത്തിനുള്ളിൽ എസ്‌യുവി 9,000 ബുക്കിംഗ് നേടിയെടുത്തതും ജനപ്രീതിക്ക് തെളിവാണ്.

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഥാറിനായുള്ള ബുക്കിംഗ് 20,000 കടന്നു. ഒരു സമ്പൂർണ ഓഫ്-റോഡിംഗ് എസ്‌യുവി എന്ന നിലയിൽ നിന്ന് ലൈഫ്-സൈറ്റൽ എസ്‌യുവി ആയതാണ് ഇത്രയുമധികം ജനപ്രീതി വാഹനത്തിന് ലഭിക്കാനുള്ള ഒരു കാരണം.

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

എന്നാൽ വാഹന പ്രേമികളെ നിരാശരാക്കുന്ന കാര്യവും പുതിയ റിപ്പോർട്ടിലുണ്ട്. പുതിയ 2020 ഥാറിനായുള്ള കാത്തിരിപ്പ് കാലാവധി അഞ്ച് മുതൽ ഏഴ് മാസം വരെയാണെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

MOST READ: ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ഒക്ടോബർ ആദ്യ പകുതിയിൽ വാഹനങ്ങൾ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് മൂന്ന് മാസങ്ങൾക്ക് ശേഷം 2021 ജനുവരിയിൽ ഡെലിവറി തീയതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബുക്കിംഗ് കൂടുന്ന സാഹചര്യത്തിൽ ഡെലിവറി തീയതികൾ 2021 മെയ് വരെ നീട്ടാൻ മഹീന്ദ്രയെ നിർബന്ധിതരാക്കുകയായിരുന്നു.

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

എന്നാൽ ഇത് മറികടക്കാനായി ഥാറിന്റെ നിർമാണവും വർധിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വീജയ് നക്ര പറഞ്ഞു. പ്രതിമാസം 2,000 യൂണിറ്റ് എന്ന നിലയിൽ നിന്ന് 3,000 യൂണിറ്റിക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

MOST READ: 315 bhp കരുത്തിൽ ഒരു ഹാച്ച്ബാക്ക്; പുതിയ ഗോൾഫ് R പുറത്തിറക്കി ഫോക്സ്‍വാഗൺ

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ഇപ്പോൾ എസ്‌യുവിക്കായുള്ള ഡെലിവറികൾ കമ്പനി ആരംഭിച്ചിട്ടുമുണ്ട്. നിലവിൽ AX, AX(O), LX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പുത്തൻ ഥാർ വിപണിയിൽ എത്തുന്നത്. 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്കുണ്ട്.

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ഡീസൽ എഞ്ചിൻ 130 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കുമ്പോൾ മറുവശത്ത് 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റ് 150 bhp പവറിൽ 320 Nm torque പുറത്തെടുക്കാൻ പ്രാപ്‌തമാണ്.

MOST READ: ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ഈ രണ്ട് യൂണിറ്റുകൾക്കും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഓപ്ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കും എന്നതും ഓട്ടോമാറ്റിക് വണ്ടികളെ ഇഷ്ടപ്പെടുന്നുവരെയും ഥാറിലേക്ക് ആകൃഷ്ടരാക്കും. അത് ബുക്കിംഗിലും പ്രതിഫലിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ഥാർ ബുക്ക് ചെയ്യുന്നവരിൽ കൂടുതലും ഓട്ടോമാറ്റിക്ക് വേരിയന്റിനായുള്ളവരാണെന്നാണ് പുതിയ വാർത്തകൾ. 9.80 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെയാണ് പുതിയ ഥാറിനായി മഹീന്ദ്ര നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
All-New Mahindra Thar Bookings Cross 20,000. Read in Malayalam
Story first published: Wednesday, November 4, 2020, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X