2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും ഫീച്ചറുകളും

എസ്‌യുവി നിരയിൽ മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് XUV500. മികച്ച വിജയം നേടിയ മോഡലിന്റെ പുതുതലമുറ ആവർത്തനത്തിലാണ് കമ്പനിയിപ്പോൾ. എല്ലാതലത്തിലും മുൻഗാമിയേക്കാൾ കേമനായാകും വാഹനം ഇത്തവണ വിപണിയിൽ ഇടംപിടിക്കുക.

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

പുതുതലമുറ XUV500 എസ്‌യുവിയെ മഹീന്ദ്ര അടുത്ത വർഷം ആദ്യ പകുതിയോടെ വിൽപ്പനയ്ക്ക് എത്തിക്കും. അതായത് മിക്കവാറും ഏപ്രിലോടെ വാഹനം നിരത്തിലെത്തുമെന്ന് സാരം. എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ മോഡൽ സ്ഥാനം പിടിക്കുക.

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

നിലവിലെ XUV500 അതിന്റെ ഐഡന്റിറ്റി പുതിയ മോഡൽ നിലനിർത്തുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. എസ്‌യുവി പോലുള്ള ശക്തമായ നിലപാട്, വലിയ കൗൾ അപ്പ് ഫ്രണ്ട്, രൂപഘടന എന്നിവ എസ്‌യുവി നിലനിർത്തും.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

പുതിയ രീതിയിൽ രൂപകൽപ്പന ചെയ്ത സി ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഡി‌ആർ‌എല്ലുകളിനൊപ്പം (ഡേടൈം റണ്ണിംഗ് ലാമ്പുകൾ) കൂടുതൽ പ്രാധാന്യമുള്ള നേരായ പുതിയ ഗ്രില്ലും എസ്‌യുവിയിൽ ലഭിക്കും.

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

സൈഡ് ഹിംഗ്ഡ്, ഫ്ലാപ്പ്-ടൈപ്പ് ഡോർ ഹാൻഡിലുകൾക്ക് പകരം എസ്‌യുവിക്ക് ഫ്ലഷ് മൗണ്ട് ചെയ്ത ഡോർ ഹാൻഡിലുകളും ഏറെ ശ്രദ്ധനേടും. പുതുതലമുറ മഹീന്ദ്ര XUV500 നീളമുള്ള വീൽബേസാകും അവതരിപ്പിക്കുക. അത് നിലവിലെ മോഡലിനേക്കാൾ വിശാലമായിരിക്കും.

MOST READ: ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

പുതിയ മോഡലിന് സ്റ്റിഫർ സസ്പെൻഷനും താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രവും ഉണ്ടായിരിക്കുമെന്നും ഇത് ഡ്രൈവിംഗ് ഡൈനാമിക്സ് മെച്ചപ്പെടുത്തുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. പുതിയ ഫ്രണ്ട്-വീൽ-ഡ്രൈവ് മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എസ്‌യുവി ഒരുങ്ങുക.

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഒരു ഓപ്‌ഷണലായി വരും. എസ്‌യുവിയുടെ റൈഡിംഗ്-ഹാൻഡിലിംഗ് ശേഷി വർധിപ്പിക്കുന്നതിന് ഫോർഡും മഹീന്ദ്രയെ സഹായിക്കും. പുതിയ XUV500-യുടെ ഡ്രൈവ്, റൈഡ്, ഹാൻഡിലിംഗ് എന്നിവയിൽ ഫോർഡ് എഞ്ചിനീയർമാർ വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

MOST READ: ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാകും എസ്‌യുവി ഇത്തവണ വാഗ്ദാനം ചെയ്യുക. 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ എംഹോക്ക് ഡീസലും 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമാകും അതിൽ ഉൾപ്പെടുക.

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

രണ്ടാം തലമുറ ഥാറിനെ ശക്തിപ്പെടുത്തുന്ന ഡീസൽ എഞ്ചിൻ തന്നെയാകും XUV500 മോഡലിൽ എത്തുക. എന്നിരുന്നാലും പവർ ഔട്ട്പുട്ട് കണക്കുകൾ വ്യത്യസ്തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

MOST READ: ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

നീളമുള്ള വീൽബേസിനും വിശാലമായ ബോഡിയും കാരണം പുതിയ XUV500 വിശാലവും പ്രായോഗികവുമായ ക്യാബിനൊപ്പം വരും. പുതിയ മോഡൽ ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

പുതിയ മോഡലിൽ ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഉപകരണങ്ങളും ഉൾക്കൊള്ളുന്നു. ഒരു നീണ്ട പാനൽ പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മെർസിഡീസ് ശൈലിയിലുള്ള ടു ഫ്ലഷ്-മൗണ്ട് തിരശ്ചീന സ്‌ക്രീനുകളാണ് എസ്‌യുവിയിൽ വരുന്നത്.

2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് സാങ്കേതികവിദ്യകളും ഫീച്ചറുകളും

സ്‌പോർടി ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ്, പനോരമിക് സൺറൂഫ് എന്നിവയും ഇതിലുണ്ടാകും. സെഗ്മെന്റ്-ഫസ്റ്റ് ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റങ്ങളും (ADAS) പുതിയ XUV500 ന് ലഭിക്കും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഇതിന് ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
All-New Mahindra XUV500 SUV To Be Bigger, Plusher And Loaded With Tech. Read in Malayalam
Story first published: Wednesday, December 23, 2020, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X