ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

പോയ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ടാറ്റ മോട്ടോര്‍സ് ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്നത്. 16.76 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

2020 ഏപ്രില്‍ മാസത്തേടെ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഹാരിയറിന്റെ ഈ പതിപ്പും ഇപ്പോള്‍ എഞ്ചിന്‍ നവീകരണത്തിന് വിധേയമായിരിക്കുകയാണ്.

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

നവീകരിച്ച പതിപ്പിനെ ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ കമ്പനി ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ വാഹനം ബുക്ക് ചെയ്തവര്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: 2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

നാല് പതിപ്പുകളിലാണ് ഈ മോഡല്‍ വിപണിയില്‍ എത്തുന്നത്. ഇംപാക്റ്റ് ഡിസൈന്‍ 2.0 ശൈലിയെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യത്തെ മോഡലാണ് ഹാരിയര്‍.

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പേരിനോട് നീതി പുലര്‍ത്തുന്ന ബോഡി കളറടക്കം ഡിസൈനില്‍ പതിനാലോളം കൂട്ടിച്ചേര്‍ക്കലുകളടങ്ങിയതാണ് ഡാര്‍ക്ക് എഡിഷനെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

ഏറ്റവും ശ്രദ്ധേയം 17 ഇഞ്ച് ബ്ലാക്സ്റ്റോണ്‍ അലോയ് വീലുകളാണ്. കൂടാതെ ബമ്പറിനെ താഴെയുള്ള സ്‌കിഡ് പ്ലേറ്റിന് അനുസ്മരിപ്പിക്കുന്ന ഭാഗവും കറുപ്പില്‍ പൊതിഞ്ഞതാണ്. മുന്‍ ഫെന്‍ഡറുകളിലായ് ചേര്‍ത്തിരിക്കുന്ന ഡാര്‍ക്ക് ബാഡ്ജിങും ഈ പതിപ്പിന്റെ സവിശേഷതയാണ്.

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

ഗ്രേ ഹെഡ്ലാമ്പ് ഇന്‍സേര്‍ട്ടുകള്‍, ബ്ലാക്ക്‌സ്റ്റോണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയുള്ള കറുത്ത ഇന്റീരിയര്‍, ഡാഷ്ബോര്‍ഡില്‍ ഗ്രേ ഇന്‍സേര്‍ട്ടുകള്‍, ഫ്രണ്ട്, റിയര്‍ ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബ്ലാക്ക് വിംഗ് മിററുകള്‍ വാഹനത്തിന്റെ സവിശേഷതകളാണ്.

MOST READ: മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

ഡാര്‍ക്ക്-ടോണ്‍ ടെയില്‍ ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഫോക്‌സ് റിയര്‍ ഡിഫ്യൂസര്‍, റൂഫില്‍ ഘടിപ്പിച്ച പിന്‍ സ്പോയ്ലര്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്റെ കരുത്ത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ വാഹനത്തിന്റെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

Image Courtesy: Pragnesh Gavit/TATA HARRIER Club India #Harrians

Most Read Articles

Malayalam
English summary
Tata Harrier Dark Edition BS6 Delivery Started. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X