YouTube

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

ടാറ്റ മോട്ടോർസ് 2019 ഓഗസ്റ്റ് അവസാനത്തോടെ ഹാരിയർ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചിരുന്നു. 16.76 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്‌-ഷോറൂം വില.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

ഡാർക്ക് എഡിഷൻ XZ, XZ Plus, XZA, XZA Plus പതിപ്പുകളിൽ വിൽപ്പനയ്ക്ക് എത്തുന്നു. നിലവിൽ എസ്‌യുവിയുടെ ബി‌എസ്‌ VI പതിപ്പ് രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

ഇംപാക്റ്റ് ഡിസൈൻ 2.0 ശൈലിയെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യത്തെ മോഡലാണ് ഹാരിയർ. വാഹനത്തിന്റെ രൂപകൽപ്പന ഒരു പ്രധാന ആകർഷണമാണ്.

MOST READ: പുതുതലമുറ അവൻസ എം‌പി‌വിയെ ടൊയോട്ട ഈ വർഷം തന്നെ പരിചയപ്പെടുത്തും

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

എന്നിരുന്നാലും, ഡാർക്ക് എഡിഷൻ അതിന്റെ ഇരുണ്ട ഡാർക്ക് ആക്സന്റുകളും ആകർഷകമായ അലോയ് വീലുകളും കൊണ്ട് ഒരു പടി മുന്നിലാണ്. ഇത് ഇന്ത്യൻ നിർമ്മാതാക്കൾ സ്വീകരിച്ച ഏറ്റവും പുതിയ ബാഹ്യ ശൈലിയുടെ സ്റ്റൈലിംഗ് സൂചനകളെ ന്യായീകരിക്കുന്നു.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

ടാറ്റ ഹാരിയർ ഡാർക്ക് പതിപ്പിന് സ്റ്റാൻഡേർഡ് മോഡലിനെക്കാൾ 14 സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു. കൂടാതെ കിയ സെൽറ്റോസും രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ എന്നിവ നയിക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ നിലവിലെ ലീഡിലെ വർദ്ധിച്ചുവരുന്ന മത്സരത്തിന് മറുപടിയായാണ് ടാറ്റ വാഹനത്തെ എത്തിക്കുന്നത്.

MOST READ: ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

പേര് സൂചിപ്പിക്കുന്നത് പോലെ തീമിനോടനുബന്ധിച്ച് പുറമേയുള്ള നിരവധി അപ്‌ഡേറ്റുകൾ ഡാർക്ക് എഡിഷനിൽ അറ്റ്ലസ് ബ്ലാക്ക് ഷേഡ് ഉൾക്കൊള്ളുന്നു.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

ഗ്രേ ഹെഡ്‌ലാമ്പ് ഇൻസേർട്ടുകൾ, ബ്ലാക്ക്സ്റ്റോൺ ലെതർ അപ്ഹോൾസ്റ്ററിയുള്ള കറുത്ത ഇന്റീരിയർ, ഡാഷ്‌ബോർഡിൽ ഗ്രേ ഇൻസേർട്ടുകൾ, ഫ്രണ്ട്, റിയർ ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബ്ലാക്ക് വിംഗ് മിററുകൾ.

MOST READ: പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

കൂടാതെ ഡാർക്ക്-ടോൺ ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ഫോക്സ് റിയർ ഡിഫ്യൂസർ, റൂഫിൽ ഘടിപ്പിച്ച പിൻ സ്‌പോയ്‌ലർ എന്നിവ വാഹനത്തിന് ലഭിക്കുന്നു.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയർ ഡാർക്ക് എഡിഷന്റെ ഹൃദയം. ഇത് പരമാവധി 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് വാഹനത്തിൽ സ്റ്റാൻഡേർഡായി വരുന്നു. XZA പതിപ്പിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഓപൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഡീലഷിപ്പുകളിൽ എത്തി തുടങ്ങി

ഡാർക്ക് പതിപ്പിന്റെ ബി‌എസ്‌ VI പതിപ്പിന് നിലവിൽ XZ -ന് 17.70 ലക്ഷം രൂപ മുതൽ XZA പ്ലസ് മോഡലിന് 20.25 ലക്ഷം രൂപവരെയാണ് എക്സ്-ഷോറൂം വില. XZ പ്ലസ്, XZA ഡാർക്ക് എഡിഷൻ പതിപ്പുകൾക്ക് യഥാക്രമം 18.95 ലക്ഷം രൂപയും, 19 ലക്ഷം രൂപയുമാണ് ആഭ്യന്തര വിപണിയിലെ എക്സ്-ഷോറൂം വില.

Source: Gaadiwaadi

Most Read Articles

Malayalam
English summary
All New Tata Harrier Dark Edition Started Reaching Dealerships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X