മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ആഗോള വിപണിക്കായി പുതിയൊരു മിഡ്-സൈസ് എസ്‌യുവിയെ പുറത്തിറക്കുകയാണ്. പുതിയ മോഡൽ ടാവോസ് എന്നായിരിക്കും അറിയപ്പെടുകയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

ടിഗുവാൻ ക്രോസ്ഓവറിന് താഴെയായി പുതിയ ടാവോസ് 2020 ഒക്ടോബർ 13-ന് ആഗോള അരങ്ങേറ്റം കുറിക്കും. ഈ ഫോക്സ്‍വാഗൺ മിഡ്-സൈസ് എസ്‌യുവി വടക്കേ അമേരിക്കൻ വിപണിക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത മോഡലാണ്.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

ചൈനയിലെ താരു എസ്‌യുവിക്ക് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടാവോസ് ഒരുങ്ങുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നിരുന്നാലും ടാവോസിന് ചില ഡിസൈൻ മാറ്റങ്ങളുണ്ടെന്നും ടാരെക്കിൽ നിന്നും ടാരുവിൽ നിന്നും വ്യത്യസ്തമായി പുത്തൻ മോഡൽ കാണപ്പെടുന്നുവെന്നും ടീസർ സൂചിപ്പിക്കുന്നു.

MOST READ: കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

കൂടാതെ ടി-ക്രോസ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായാണ് പുത്തൻ എസ്‌യുവി ഒരുങ്ങിയിരിക്കുന്നതെന്ന് കാറിന്റെ മുകൾ ഭാഗത്തിന്റെ രൂപഘടന സൂചിപ്പിക്കുന്നുമുണ്ട്. ടി-ക്രോസിന് സമാനമായ ആഗോള MQB പ്ലാറ്റ്‌ഫോമും പുതിയൊരു പെയിന്റ് സ്കീം അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിക്കുന്ന വാഹനത്തിന്റെ മുൻവശത്ത് എൽഇഡികളുടെ ഒരു സ്ട്രിപ്പാണ് പ്രവർത്തിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാകും ടാവോസിനെ ഫോക്‌സ്‌വാഗൺ വിപണിയിൽ എത്തിക്കുക.

MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

അതിൽ ഫോക്‌സ്‌വാഗൺ ടാരു മിഡ്-സൈസ് എസ്‌യുവിക്ക് ചൈനയിൽ ലഭ്യമായ അതേ 148 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റും 184 bhp പവർ വികസിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനുമായിരിക്കും ഇടംപിടിക്കുക.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

ഫ്രണ്ട് വീലുകളിലേക്ക് പവർ നൽകുന്ന ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭ്യമാണ്. ടോപ്പ് മോഡലിന് ഓൾ-വീൽ ഡ്രൈവ് സംവിധാനവും ലഭിക്കുന്നു. മെക്സിക്കോയിലെ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്യൂബ്ല ഫാക്ടറിയിലാകും പുതിയ എസ്‌യുവി നിർമിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കിയ സോനെറ്റ് കോംപാക്ട് എസ്‌യുവി പുറത്തിറങ്ങി; വില 6.71 ലക്ഷം രൂപ

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

ഇത് മുമ്പ് ബീറ്റിൽ നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഫാക്‌ടറിയാണ്. പുതിയ എസ്‌യുവി 2021 ൽ വിപണിയിലെത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന. പുതിയ എസ്‌യുവി തുടക്കത്തിൽ വടക്കേ അമേരിക്കൻ വിപണിക്കായി മാത്രമായാകും ഉത്പാദിപ്പിക്കുക.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

എന്നിരുന്നാലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ എസ്‌യുവികൾക്കുള്ള ജനപ്രീതി കണക്കിലെടുത്താൽ മറ്റ് വിപണികളിലേക്കും വാഹനം എത്തിയേക്കാം. ഇന്ത്യയിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും ടൈഗൺ മിഡ് സൈസ് എസ്‌യുവിയും 2021 ൽ വിപണിയിലെത്തിക്കും.

Most Read Articles

Malayalam
English summary
All-New Volkswagen Taos Midsize SUV To Unveil On 2020 October 13. Read in Malayalam
Story first published: Friday, September 18, 2020, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X