വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

നിവസ് എന്നറിയപ്പെടുന്ന പോളോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ബ്രസീലിയൻ വിപണിയിൽ ഒരു പുതിയ ക്രോസ്ഓവർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫോക്‌സ്‌വാഗണ്‍.

വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

ജർമ്മൻ വാഹന നിർമാതാക്കളുടെ ബ്രസീലിയൻ വിഭാഗം കാറിന്റെ ഇന്റീരിയർ കാണിക്കുന്ന ഒരു ടീസർ വീഡിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ഇത് ബ്രാൻഡിന്റെ ഏറ്റവും പുതിയ മൾട്ടിമീഡിയ സിസ്റ്റമായ VW -പ്ലേയിൽ വരുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ വെളിപ്പെടുത്തുന്നു.

വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

T-ക്രോസിൽ നിന്ന് കടമെടുത്ത കാറിന്റെ സ്റ്റിയറിംഗ് വീലിനൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കാണാം. കഴിഞ്ഞ വർഷം ഔദ്യോഗികമായി പ്രദർശിപ്പിച്ച ബ്രാൻഡിന്റെ പുതിയ ലോഗോ നിവസിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. പാർക്ക് അസിസ്റ്റ്, സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ഒരു ഇലക്ട്രിക് ട്രങ്ക് ഓപ്പണർ എന്നിവയും മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടും.

വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

ഫോക്സ്വാഗന്റെ MQB A0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിവസ് ഒരുങ്ങുന്നത്, പോളോയുമായി പ്ലാറ്റഫോം പങ്കിടുന്നതിനാൽ, ഹാച്ച്ബാക്കിന് സമാനമായ 2,560 mm വീൽബേസും ക്രോസ്ഓവറിന് ലഭിക്കും. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ TSI എഞ്ചിൻ ഉൾക്കൊള്ളുന്ന രണ്ട് വ്യത്യസ്ത ട്യൂണിങ്ങുകളിൽ വാഹനം വാഗ്ദാനം ചെയ്യും.

വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

ആറ് സ്പീഡ് മാനുവൽ ഗിയബോക്സുമായി ചേരുമ്പോൾ, ഈ എഞ്ചിൻ പരമാവധി 116 bhp കരുത്ത് ഉത്പാദിപ്പിക്കും, അതേസമയം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ഇത് 126 bhp കരുത്ത് പുറപ്പെടുവിക്കും.

വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

ഇരു ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം ക്രോസ്ഓവറിൽ ഫ്രണ്ട്-വീൽ ഡ്രൈവാണ് കമ്പനി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. രൂപകൽപ്പനയുടെ കാര്യത്തിൽ, നിവസ് ക്രോസ്ഓവറിൽ എൽഇഡി ഡേ ടൈം രണ്ണിംഗ് ലൈറ്റുകൾ, എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ടെയിൽ ലാമ്പുകൾ.

കൂടാതെ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഫംഗ്ഷണൽ റൂഫ് റെയിലുകൾ, ബോഡിക്ക് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിവസ് പ്രാദേശികമായി ഉത്പാദിപ്പിക്കുകയും തുടക്കത്തിൽ ബ്രസീലിയൻ വിപണിയിൽ വിൽക്കുകയും ചെയ്യും, പിന്നീട് 2021 ൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കും.

വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

മറുവശത്ത്, ജർമ്മൻ കാർ നിർമ്മാതാക്കൾ അടുത്തിടെ ഏഴ് സീറ്റുകളുള്ള ടിഗുവാൻ ഓൾസ്പേസ് ഇന്ത്യയിൽ 33.12 ലക്ഷം രൂപ ആരംഭ വിലയ്ക്ക് പുറത്തിറക്കിയിരുന്നു.

വിപണിയിൽ എത്തും മുമ്പ് നിവസ് ക്രോസ്ഓവറിന്റെ ടീസർ പുറത്ത്

190 bhp കരുത്തും 320 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന ബിഎസ് VI കംപ്ലയിന്റ് 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് എസ്‌യുവി വരുന്നത്. കൂടാതെ സ്‌കോഡ കോഡിയാക്, ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾടുറാസ് G4 എന്നിവയുമായിട്ടാണ് ഓൾസ്പേസ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
All new Vplkswagen Nivus Crossover teased before launch. Read in Malayalam.
Story first published: Monday, March 16, 2020, 19:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X