ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

ജർമൻ പെർഫോമൻസ് ബ്രാൻഡായ അൽപിന ബിഎംഡബ്ല്യുവിന്റെ മുൻനിര എസ്‌യുവിയായ X7-ന്റെ നവീകരിച്ച XB7 മോഡലിനെ അവതരിപ്പിച്ചു.

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

ബിഎംഡബ്ല്യു X7 M50i-യിൽ കാണപ്പെടുന്ന ഇരട്ട-ടർബോചാർജ്ഡ് 4.4 ലിറ്റർ പെട്രോൾ V8-ന്റെ പരിഷ്ക്കരിച്ച പുതിയ അൽപിന XB7 സ്റ്റാൻഡേർഡ് കാറിനേക്കാൾ 91 bhp കൂടുതൽ കരുത്താണ് ഉത്പാദിപ്പിക്കുന്നത്. അതായത് മൊത്തം 621 പവറും 800 Nm torque ഉം സൃഷ്ടിക്കാൻ ഇതിന് ശേഷിയുണ്ട്.

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

ഇത് അൽപിനയുടെ ശ്രേണിയിലെ ഏറ്റവും ശക്തമായ മോഡലായി മാറുന്നു. 2,655 കിലോഗ്രാം ഭാരം വരുന്ന XB7-ന് 4.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. പരമാവധി 290 കിലോമീറ്റർ വേഗത നേടാനും എസ്‌യുവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: ലോക്ക് മാറി; ഹോണ്ട സിറ്റി ഉടൻ വിപണിയിലേക്ക്

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

ഡ്യുവൽ ആക്‌സിൽ എയർ സസ്‌പെൻഷൻ, ആക്റ്റീവ് റോൾ സ്റ്റെബിലൈസേഷൻ ഫംഗ്ഷണാലിറ്റി, മെച്ചപ്പെട്ട കൈകാര്യം ചെയ്യലിനായി റീട്യൂൺ ചെയ്ത ഡാംപ്പർ സെറ്റിംഗ്സ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ബെസ്‌പോക്ക് സസ്‌പെൻഷൻ സജ്ജീകരണവും ബിഎംഡബ്ലുവിന്റെ പുതിയ കാറിൽ വാഗ്ദാനം ചെയ്യുന്നു.

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

വ്യത്യസ്ത ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സവാരി ഉയരങ്ങൾക്കും വീൽ കാംബർ ക്രമീകരണത്തിനും എയർ സസ്പെൻഷൻ സിസ്റ്റം ഉൾക്കൊള്ളുന്നു. X7 മോഡലിൽ നിന്നും XB7 പതിപ്പിനെ തിരിച്ചറിയാൻ ‌ വലിയ എയർ ഇൻ‌ടേക്കുകളുള്ള പുതിയ ഫ്രണ്ട് സ്പ്ലിറ്ററും നാല് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളും സൂക്ഷ്മമായ പുതിയ ഡിഫ്യൂസറും ഉൾക്കൊള്ളുന്ന പുനർ‌നിർമ്മിച്ച റിയർ ബമ്പറുകളാണ് വാഹനത്തിന് ഒരുക്കിയിരിക്കുന്നത്.

MOST READ: രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

മുന്നിലും പിന്നിലുമുള്ള അൽപിന ബാഡ്ജുകൾ, നീല ബ്രെംബോ ബ്രേക്ക് കാലിപ്പറുകൾ, ബെസ്‌പോക്ക് വീൽ സെന്റർ ക്യാപ്സ് എന്നിവ പാക്കേജ് പൂർത്തിയാക്കുന്നു. സ്റ്റാൻഡേർഡ് X7 ന് സമാനമായ ഇന്റീരിയർ ആറ്, ഏഴ് സീറ്റ് ഫോർമാറ്റുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

ഗ്ലാസ് ഐഡ്രൈവ് റോട്ടറി കൺട്രോളർ, സ്പോർട്സ്-സ്റ്റൈൽ സ്റ്റിയറിംഗ് വീൽ, ആൽപിന ലോഗോകൾ എന്നിവപോലുള്ള സൂക്ഷ്മമായ വിശദാംശങ്ങൾ അകത്തളത്ത് കാണാൻ സാധിക്കും.

MOST READ: മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിശദാംശങ്ങൾ പുറത്ത്

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

മൂന്ന് ഭാഗങ്ങളുള്ള പനോരമിക് സൺറൂഫ്, സോഫ്റ്റ്-ക്ലോസ് ഡോറുകൾ, ഒരു അൽകന്റാര ഹെഡ്‌ലൈനർ എന്നിവ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നു. എന്നിരുന്നാലും 15,000 ലധികം ലൈറ്റ് പാറ്റേണുകൾ നൽകുന്ന എൽഇഡി സീലിംഗ് ഡിസ്പ്ലേ ഉൾപ്പെടെയുള്ള ഓപ്ഷണൽ അപ്‌ഗ്രേഡുകളും ലഭ്യമാണ്.

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പുമായി അൽപിന

നിർഭാഗ്യവശാൽ അൽപിന ബ്രാൻഡ് ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല. അതിനാൽ പുതിയ XB7 നമ്മുടെ വിപണിയിൽ എത്തിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും 3.0 ലിറ്റർ, ആറ് സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ X7 ഇന്ത്യയിൽ എത്തുന്നുണ്ട്. ബി‌എം‌ഡബ്ല്യുവിന്റെ മുൻനിര എസ്‌യുവിയുടെ വില 92.50 ലക്ഷം മുതൽ 1.07 കോടി രൂപ വരെയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Alpina revealed the new XB7 as an upgraded version BMW X7. Read in Malayalam
Story first published: Wednesday, May 20, 2020, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X