Just In
- 12 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 15 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 17 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 1 day ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
രാഹുല്‍ വന്നതിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം, 6 എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായി i20 ടര്‍ബോയുടെ വിപണി നോട്ടമിട്ട് ആള്‍ട്രോസ് ടര്‍ബോ; വില മത്സരാധിഷ്ഠിതം
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഈ വര്‍ഷം ആദ്യമാണ് ആള്‍ട്രോസിനെ ടാറ്റ മോട്ടോര്‍സ് അവതരിപ്പിക്കുന്നത്. മാരുതി സുസുക്കി ബലേനോയും അടുത്തിടെ പുറത്തിറക്കിയ മൂന്നാം തലമുറ ഹ്യുണ്ടായി i20-യുമാണ് മുഖ്യ എതിരാളികള്‍.

അരങ്ങേറ്റം മുതല്‍ ആള്‍ട്രോസ് വിപണിയില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. മാത്രമല്ല അതിന്റെ വില്‍പ്പന കണക്കുകള്‍ മാസങ്ങള്‍ കഴിയുംതോറും വര്‍ധിച്ചുവരുകയാണ് ചെയ്യുന്നത്. എജൈല് ലൈറ്റ് ഫ്ലെക്സിബിള്‍ അഡ്വാന്‍സ്ഡ് (ALFA) ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയുള്ള ടാറ്റ മോഡലാണ് ആള്‍ട്രോസ്.

വരും വര്‍ഷങ്ങളില്‍ ടാറ്റയില്‍ നിന്നും വിപണിയില്‍ എത്തുന്ന നിരവധി മോഡലുകള്‍ക്ക് ഈ പ്ലാറ്റ്ഫോം അവസരമൊരുക്കും. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗുള്ള ആഭ്യന്തര വിപണിയില്‍ നിലവില്‍ ഏറ്റവും താങ്ങാവുന്ന കാറാണ് ആള്‍ട്രോസ്.
MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്സ്വാഗൺ ബീറ്റിൽ

5.44 ലക്ഷം രൂപ മുതല്‍ 8.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇത് XE, XM, XM+, XT, XZ, XZ (O) വേരിയന്റുകളില്‍ ലഭ്യമാണ്. അധികം വൈകാതെ തന്നെ ആള്‍ട്രോസിന്റെ കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിന് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. XT, XT (O), XZ, XZ (O) എന്നിങ്ങനെ നാല് വേരിയന്റുകളിലാകും ടര്‍ബോ പതിപ്പ് വിപണിയില്‍ എത്തുക.
MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന് 5,500 rpm-ല്‍ 110 bhp കരുത്തും 1,500-5,500 rpm -ല്‍ 140 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഈ എഞ്ചിന് ബന്ധിപ്പിക്കും. ആള്‍ട്രോസ് ടര്‍ബോയ്ക്ക് ഓപ്ഷനായി ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുംലഭിക്കും. ഈ ഡിസിടി യൂണിറ്റ് പഞ്ച് പവര്‍ട്രെയിനില്‍ നിന്ന് ലഭ്യമാക്കും.
MOST READ: ക്ലാസിക് വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസട്രേഷൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

വില പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും മത്സരാധിഷ്ടിതമായ വിലയാകും വിപണിയില്‍ മോഡലിന് ലഭിക്കുക. 8.79 ലക്ഷം രൂപ മുതല്‍ 11.32 ലക്ഷം രൂപ വരെയാകും ടര്‍ബോ പതിപ്പിന്റെ എക്സ്ഷോറൂം വില. ഹ്യുണ്ടായി i20 ടര്‍ബോ ആയിരിക്കും വാഹനത്തിന്റെ മുഖ്യഎതിരാളി. മികച്ച ബുക്കിംഗ് സ്വന്തമാക്കി i20 ടര്‍ബോ മികച്ച പ്രതികരണമാണ് ഹ്യുണ്ടായിക്ക് നല്‍കുന്നത്.

ആള്‍ട്രോസ് ടര്‍ബോയുടെ ഡിസൈന്‍ നിലവിലെ മോഡലിന് സമാനമാകും. എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്നു. മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള ഫ്ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കും.