ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

2020 മെയ് മാസത്തിലാണ് ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഡാറ്റ്‌സന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഹാച്ച്ബാക്ക് മോഡലായ ഗോയ്ക്ക് 3.99 ലക്ഷം രൂപയും, എംപിവി മോഡലായ ഗോ പ്ലസിന് 4.19 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

ഇപ്പോഴിതാ തങ്ങളുടെ ഇരുമോഡലുകള്‍ക്കും ആകര്‍ഷമായ ഓഫറുകളും രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇരുമോഡലുകളിലും 25,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സ്‌ചേഞ്ചിന് 10,000 രൂപ കിഴിവും തെരഞ്ഞെടുത്ത കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ക്ക് 10,000 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം പണമടയ്ക്കാം. തെക്ക്, കിഴക്കന്‍ മേഖലകളിലുള്ളവരെ സംബന്ധിച്ചിടത്തോളം, മുകളില്‍ പറഞ്ഞ 25,000 രൂപ കിഴിവ് ബാധകമാണ്, കൂടാതെ, ഈ ഉപഭോക്താക്കള്‍ക്ക് 6.99 ശതമാനം പലിശനിരക്കും ലഭിക്കും.

MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

അതേസമയം ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഒന്നും ഈ അവസരത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഭാവിയില്‍ വന്നേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലിന്റെയും കരുത്ത്.

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി (CVT) ഗിയര്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm torque ഉം ആണ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ എത്തുന്ന് വാഹനത്തിന്റെ കരുത്തും ടോര്‍ഖും.

MOST READ: കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

എന്നാല്‍ സിവിടി ഗിയര്‍ബോക്‌സില്‍ എത്തുന്ന വാഹനത്തിന്റെ ടോര്‍ഖിലും കരുത്തിലും വ്യത്യാസമുണ്ട്. ഇത് 6,000 rpm -ല്‍ 77 bhp കരുത്തും 4,400 rpm -ല്‍ 104 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

D, A, A(O), T, T(O), T CVT and T(O) CVT എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുക. ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫേടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ സവിശേഷതകള്‍.

ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, സൈഡ് ക്രാഷ്, കാല്‍നട യാത്രക്കാര്‍ക്കുള്ള സംരക്ഷണം, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Attractive Discounts On Datsun Go and Go Plus BS6 Models. Read in Malayalam.
Story first published: Tuesday, July 14, 2020, 9:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X