ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഡാറ്റ്സന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഹാച്ച്ബാക്ക് മോഡലായ ഗോയ്ക്ക് 3.99 ലക്ഷം രൂപയും, എംപിവി മോഡലായ ഗോ പ്ലസിന് 4.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

ഉത്സവ സീസണ്‍ ആയതോടെ ഇരുമോഡലുകളുടെയും വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി 2020 ഒക്ടോബര്‍ മാസത്തില്‍ ഇരുമോഡലുകളിലും കൈ നിറയെ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

2020 ഒക്ടോബര്‍ 1 മുതല്‍ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. 31 വരെ പറഞ്ഞിട്ടുണ്ടെങ്കിലും സ്റ്റോക്ക് തീരുന്നതുവരെ മാത്രമാകും ഈ ഓഫറുകള്‍ ലഭിക്കുകയെന്നാണ് ഡീലര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

MOST READ: 2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

അതുകൊണ്ട് തന്നെ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാകും ഓഫറുകള്‍ ലഭിക്കുക. 47,500 രൂപ വരെയുള്ള ഓഫറുകളാണ് ഇരുമോഡലുകളിലും ലഭിക്കുക. ഏഴ് സീറ്റര്‍ പതിപ്പായ ഗോ പ്ലസ് എംപിവിയില്‍ 42,500 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

ഇതില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപ എക്‌സചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും. NIC അംഗികൃത ഡീലര്‍ഷിപ്പുകളില്‍ മാത്രമാകും എക്‌സചേഞ്ച് ബെനഫിറ്റ് ആനുകൂല്യം ലഭിക്കുക. ഒക്ടോബര്‍ 15 -നുള്ളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 7,500 രൂപയുടെ ബുക്കിംഗ് ബെനഫിറ്റ് ഓഫറും ലഭിക്കും.

MOST READ: വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ഈ മാസം ഗോ ഹാച്ച്ബാക്കില്‍ 47,500 രൂപയുടെ മൊത്തം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഉള്‍പ്പടെ 20,000 രൂപയൂടെ ആനുകൂല്യങ്ങള്‍ ഡാറ്റ്‌സന്‍ ഗോയിലെ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

2020 ഒക്ടോബര്‍ 15 -ന് മുമ്പ് കാര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 7,500 ഡോളര്‍ വരെ ബുക്കിംഗ് ആനുകൂല്യങ്ങളും കാര്‍ നിര്‍മ്മാതാവ് നല്‍കുന്നു. ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലിന്റെയും കരുത്ത്.

MOST READ: ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി (CVT) ഗിയര്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm torque ഉം ആണ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ എത്തുന്ന വാഹനത്തിന്റെ കരുത്തും ടോര്‍ഖും.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

എന്നാല്‍ സിവിടി ഗിയര്‍ബോക്സില്‍ എത്തുന്ന വാഹനത്തിന്റെ ടോര്‍ഖിലും കരുത്തിലും വ്യത്യാസമുണ്ട്. ഇത് 6,000 rpm -ല്‍ 77 bhp കരുത്തും 4,400 rpm -ല്‍ 104 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഉടന്‍

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

D, A, A(O), T, T(O), T CVT and T(O) CVT എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുക. ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡാറ്റ്‌സന്‍ ഇന്ത്യ കഴിഞ്ഞ മാസം ആയിരത്തില്‍ താഴെ കാറുകള്‍ വിപണിയില്‍ വിറ്റു.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

ഇന്തോനേഷ്യ പോലുള്ള സ്ഥലങ്ങളില്‍ ഡാറ്റ്‌സന്‍ ബ്രാന്‍ഡ് മൊത്തത്തില്‍ നിര്‍ത്തലാക്കി. ബ്രാന്‍ഡിന്റെ ലൈനപ്പില്‍ വരുന്ന പുതിയ മോഡലുകളെക്കുറിച്ച് ഉറപ്പില്ലെങ്കിലും, ഡാറ്റ്‌സന്‍, നിസാന്‍ കൂട്ടുകെട്ടില്‍ മാഗ്‌നൈറ്റ് അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തും.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, സിവിടി എന്നിവയുമായാണ് ഇത് വരുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സേനെറ്റ്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് മോഡലുകളാകും എതിരാളികള്‍.

Most Read Articles

Malayalam
English summary
Datsun Go, Go+ Get Up To Rs 47,500 Discount In October 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X