A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

ജെർമൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ സെഡാൻ മോഡലായ ഔഡി A3, എസ്‌യുവിയായ ഔഡി Q3 എന്നിവയുടെ ബിഎസ് IV പതിപ്പുകളുടെ വിൽപ്പന ഇന്ത്യയിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇരു കാറുകളിലും 1.4 ലിറ്റർ TFSI പെട്രോൾ, 2.0 ലിറ്റർ TDI ഡീസൽ എഞ്ചിനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു.

A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

ഈ രണ്ട് മോഡലുകളുടെയും ബിഎസ് VI പതിപ്പുകൾ കമ്പനി ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. എത്രയും വേഗം ഇവയുടെ ബിഎസ് VI വകഭേദങ്ങൾ കമ്പനി രാജ്യത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

29.21 ലക്ഷം മുതൽ 32.21 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ ഔഡി A3 സെഡാനിന്റെ എക്സ്-ഷോറൂം വില. വാഹനത്തിന്റെ വില കഴിഞ്ഞ വർഷം ജൂണിൽ നിർമ്മാതാക്കൾ ഗണ്യമായി കുറച്ചിരുന്നു. ഏകദേശം 5 ലക്ഷം രൂപയോളമാണ് കമ്പനി വാഹനത്തിന്റെ വിലയിൽ നിന്ന് കുറച്ചത്.

A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

രണ്ട് എഞ്ചിനുകൾക്കൊപ്പം പ്രീമിയം ടെക്നോളജി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം അവതരിപ്പിച്ചിരുന്നത്. സെഡാനിന്റെ TFSI പെട്രോൾ എഞ്ചിൻ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

മറുവശത്ത്, വാഹനത്തിന്റെ TDI ഡീസൽ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ എഞ്ചിൻ 141 bhp കരുത്തും 320 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസൽ എഞ്ചിനൊപ്പം ആര് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

ഔഡി Q3 -യുടെ എഞ്ചിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, 1.4 ലിറ്റർ TFSI പെട്രോൾ എഞ്ചിൻ 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. മുൻ വീൽ ഡ്രൈവാണ് വാഹനം.

A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

2.0 ലിറ്റർ ഡീസൽ എഞ്ചിൻ യൂണിറ്റ് 181 bhp കരുത്തും 380 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു.

A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി

വരും മാസങ്ങളിൽ ഔഡി Q3 -യുടെ ബിഎസ് VI പതിപ്പ് ഇന്ത്യൻ വിപണിയിൽ നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് വിശ്വസിക്കുന്നു. 2.0 ലിറ്റർ TSI ബിഎസ് VI പെട്രോൾ എഞ്ചിനാവും വാഹനത്തിൽ വരാൻ സാധ്യത. ഇത് 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi A3, Q3 discontinued in India details. Read in Malayalam.
Story first published: Thursday, April 9, 2020, 22:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X