Just In
- 26 min ago ഈ വിലയ്ക്ക് 2 ആൾട്ടോയും ഒരു സ്വിഫ്റ്റും പോർച്ചിൽ കിടക്കും; കണ്ണഞ്ചിപ്പിക്കും വിലയിൽ 2024 അപ്രീലിയ ട്യൂണോ 660
- 49 min ago ഈ വിലക്ക് ഒരു എസ്യുവി വാങ്ങിയാൽ 5 ആൾക്ക് പോവാലോ! പുതിയ അപ്രീലിയ RS 660 എല്ലാര്ക്കും താങ്ങൂല
- 1 hr ago ഇതൊന്ന് ഓടിച്ചാൽ പിന്നെ എസ്യുവി വാങ്ങില്ല, രാജ്യത്തെ ഏറ്റവും വില കൂടിയ അഡ്വഞ്ചർ ബൈക്കുമായി അപ്രീലിയ
- 1 hr ago എല്ലാവർക്കും എസ്യുവി മതി, യൂസ്ഡ് കാർ മാർക്കറ്റിൽ 40 ശതമാനം വളർച്ച
Don't Miss
- Movies ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
- Lifestyle രക്തയോട്ടം മോശമായാല്‍ ശരീരം നല്‍കും അപായ സൂചന; രക്തചംക്രമണം നേരെയാക്കാന്‍ വഴി
- Technology കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
- Sports T20 World Cup 2024: സഞ്ജുവും ഡിക്കെയുമല്ല! റിഷഭാണ് ടീമില്‍ വേണ്ടത്, കാരണം പറഞ്ഞ് പോണ്ടിങ്
- Finance വിപണിയുടെ ഇടിവിലും വാങ്ങാൻ 3 ഓഹരികൾ, മുന്നേറ്റത്തിന് കാരണം ഇതാണ്, നോക്കുന്നോ...
- News കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; പരീക്ഷണയോട്ടം ഇന്ന്
- Travel ശെന്തുരുണിയിലേക്ക് കാനനയാത്ര, മുത്തങ്ങയിൽ ജംഗിൾ സഫാരി... അവധിക്കാല പാക്കേജുമായി കെഎസ്ആർടിസി
A3, Q3 ബിഎസ് IV പതിപ്പുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഔഡി
ജെർമൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ സെഡാൻ മോഡലായ ഔഡി A3, എസ്യുവിയായ ഔഡി Q3 എന്നിവയുടെ ബിഎസ് IV പതിപ്പുകളുടെ വിൽപ്പന ഇന്ത്യയിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇരു കാറുകളിലും 1.4 ലിറ്റർ TFSI പെട്രോൾ, 2.0 ലിറ്റർ TDI ഡീസൽ എഞ്ചിനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു.
ഈ രണ്ട് മോഡലുകളുടെയും ബിഎസ് VI പതിപ്പുകൾ കമ്പനി ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. എത്രയും വേഗം ഇവയുടെ ബിഎസ് VI വകഭേദങ്ങൾ കമ്പനി രാജ്യത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
29.21 ലക്ഷം മുതൽ 32.21 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ ഔഡി A3 സെഡാനിന്റെ എക്സ്-ഷോറൂം വില. വാഹനത്തിന്റെ വില കഴിഞ്ഞ വർഷം ജൂണിൽ നിർമ്മാതാക്കൾ ഗണ്യമായി കുറച്ചിരുന്നു. ഏകദേശം 5 ലക്ഷം രൂപയോളമാണ് കമ്പനി വാഹനത്തിന്റെ വിലയിൽ നിന്ന് കുറച്ചത്.
രണ്ട് എഞ്ചിനുകൾക്കൊപ്പം പ്രീമിയം ടെക്നോളജി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം അവതരിപ്പിച്ചിരുന്നത്. സെഡാനിന്റെ TFSI പെട്രോൾ എഞ്ചിൻ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
മറുവശത്ത്, വാഹനത്തിന്റെ TDI ഡീസൽ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ എഞ്ചിൻ 141 bhp കരുത്തും 320 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസൽ എഞ്ചിനൊപ്പം ആര് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഔഡി Q3 -യുടെ എഞ്ചിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, 1.4 ലിറ്റർ TFSI പെട്രോൾ എഞ്ചിൻ 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. മുൻ വീൽ ഡ്രൈവാണ് വാഹനം.
2.0 ലിറ്റർ ഡീസൽ എഞ്ചിൻ യൂണിറ്റ് 181 bhp കരുത്തും 380 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു.
വരും മാസങ്ങളിൽ ഔഡി Q3 -യുടെ ബിഎസ് VI പതിപ്പ് ഇന്ത്യൻ വിപണിയിൽ നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് വിശ്വസിക്കുന്നു. 2.0 ലിറ്റർ TSI ബിഎസ് VI പെട്രോൾ എഞ്ചിനാവും വാഹനത്തിൽ വരാൻ സാധ്യത. ഇത് 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു.