Just In
- 7 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 10 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 12 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 22 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
സംസ്ഥാന മന്ത്രി കേന്ദ്ര മന്ത്രിക്ക് താവളം ഒരുക്കി, വേട്ടപ്പട്ടിക്ക് ഇരയെ കൊടുക്കുന്നത് പോലെയെന്ന് പരാതിക്കാരി
- Movies
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ
ജർമൻ ആഢംബര കാർ നിർമാതാക്കളായ ഔഡിയിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്യുവിയായ ഇ-ട്രോൺ അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കും. ആഗോളതലത്തിൽ ഇതിനകം തന്നെ വിൽപ്പനയ്ക്കെത്തുന്ന മോഡലിന് വൻ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.

2020-ന്റെ ആദ്യ പകുതിയിൽ ഇ-ട്രോണിന്റെ 17,600 യൂണിറ്റുകൾ വിറ്റഴിക്കാൻ ഔഡിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇന്ത്യയിലെ സാഹചര്യം കമ്പനി നിരീക്ഷിച്ച് വരികയാണ്.

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഉൽപ്പന്ന നിരയിലെ Q5 എസ്യുവിക്കും Q7 നും ഇടയിലായാകും ഇ-ട്രോൺ സ്ഥാനംപിടിക്കുക. വാഹനത്തിന് കരുത്തേകാനായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി വാഗ്ദാനം ചെയ്യുന്നത്.
MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്

മുൻവശത്ത് 125 കിലോവാട്ടും പിന്നിൽ 140 കിലോവാട്ട് ബാറ്ററിയുമാണ് ഉൾപ്പെടുന്നത്. ഇത് രണ്ടുംകൂടി മൊത്തം 408 bhp കരുത്തിൽ 664 Nm ഉത്പാദിപ്പിക്കും. കൂടാതെ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഇലക്ട്രിക് എസ്യുവിയിൽ ഔഡി ജോടിയാക്കിയിട്ടുണ്ട്.

ഔഡി ഇ-ട്രോൺ 5.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ പരമാവധി വേഗത 200 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ വഴി ചാർജ് ചെയ്യാൻ കഴിയുന്ന 95 കിലോവാട്ട് ബാറ്ററി പായ്ക്കും ഇ-ട്രോണിന്റെ പ്രത്യേകതയാണ്.
MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്പൈ ചിത്രങ്ങള്‍

ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ഇ-ട്രോൺ ചാർജ് ചെയ്യാൻ കഴിയും. 230V അല്ലെങ്കിൽ വേഗതയേറിയ 400V സിസ്റ്റമുള്ള ഹോം എസി ചാർജറിനെയും ഇത് പിന്തുണയ്ക്കുന്നു. ഇ-ട്രോൺ ഇലക്ട്രിക് എസ്യുവി 400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്നും ഔഡി അവകാശപ്പെടുന്നു.

ഇനി ഔഡി ഇ-ട്രോൺ എസ്യുവിയുടെ ഡിസൈനിലേക്ക് നോക്കിയാൽ എയർ കൂളിംഗിനായി ഫ്ലാപ്പുകളുള്ള ഷാർപ്പ് ഒക്ടാകൺ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, ഔഡിയുടെ മാട്രിക്സ് സാങ്കേതികവിദ്യയുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, സ്ലോപ്പിംഗ് റൂഫ്-ലൈൻ, 20.5 ഇഞ്ച് സ്പോക്ക് അലോയ് വീൽ, ബൂട്ടിലുടനീളം ഒരു എൽഇഡി ബാർ എന്നിവ കാണാം.
MOST READ: കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

പുതിയ ഔഡി ഇലക്ട്രിക് എസ്യുവി നിരവധി സവിശേഷതകളും ഉപകരണങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. അതിൽ പ്രീമിയം ബാംഗ് & ഒലുഫ്സെൻ സൗണ്ട് സിസ്റ്റം, ഒന്നിലധികം ടച്ച്സ്ക്രീനുകൾ, നിരവധി, പവർ മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

360 ഡിഗ്രി ക്യാമറ, പനോരമിക് ഗ്ലാസ് സൺറൂഫ്, ഇലക്ട്രിക് സ്റ്റിയറിംഗ് വീൽ അഡ്ജസ്റ്റ്മെന്റ്, പ്രീമിയം ഗ്രേഡ് വാൽക്കോണ ഹൈഡ്, ഒരു കംഫർട്ട് റിമോട്ട് പ്രീ കണ്ടൻസിംഗ് സിസ്റ്റം, ക്യാമറ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സൈൻ റെക്കഗിനിഷൻ എന്നിവ ഇ-ട്രോണിലെ മറ്റ് സവിശേഷതകളാണ്.