യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ജർമ്മൻ വാഹന നിർമ്മാതാക്കളുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് എസ്‌യുവിയായ ഔഡി ഇ-ട്രോൺ 2020 -ന്റെ ആദ്യ പകുതിയിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇവി മോഡലായിരുന്നു.

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഈ കാലയളവിൽ ഇ-ട്രോണിന്റെ 17,641 യൂണിറ്റ് ആഗോള വിൽപ്പനയാണ് ഔഡി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 86.8 ശതമാനം വർധനയാണിത്.

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

രാജ്യാന്തരതലത്തിൽ കാർ വിൽപ്പനയിൽ കൊവിഡ്-19 മഹാമാരിയുടെ ഫലങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാണ്.

MOST READ: കയറ്റുമതിക്കായി ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഹോണ്ട

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

യൂറോപ്പും യുഎസുമാണ് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഏറ്റവും വലിയ വിപണികൾ. ഔഡി ഇ-ട്രോണിന്റെ വിൽ‌പന യു‌എസിൽ‌ വളരെ ശ്രദ്ധേയമല്ലെങ്കിലും യൂറോപ്യൻ വിപണിയിൽ‌ വാഹന വിൽ‌പനയിൽ‌ വലിയ വർധനയുണ്ടായി.

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഔഡിയുടെ വിൽപ്പനയുടെ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചത് ഇ-ട്രോൺ വിൽപ്പനയാണ്. ഇവി ഐസ് ലാൻഡിൽ 93 ശതമാനവും, നോർവേയിൽ 92 ശതമാനവും, ഇസ്രിയേൽ 14 ശതമാനവും, സ്വീഡൻ 12 ശതമാനവും വിൽപ്പനയാണ് കൈവരിച്ചത്.

MOST READ: 90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത യൂറോപ്പിൽ മറ്റേതൊരു വിപണിയെക്കാളും വളരെ കൂടുതലാണ്. കർശനമായ ഉദ്‌വമനം നിയമങ്ങൾ ഒരുപക്ഷേ അതിന്റെ ഏറ്റവും വലിയ കാരണമായിരിക്കാം.

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

നിർമ്മാതാക്കളെ ഇവികൾ നിർമ്മിക്കാനും വിൽക്കാനും പ്രേരിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്നു. യൂറോപ്യൻ യൂണിയന്റെ രാജ്യങ്ങളിലെ വാഹന ഉദ്‌വമനം തടയുന്നതിനുള്ള വിജയകരമായ ഒരു തന്ത്രമാണിത്.

MOST READ: കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

അമേരിക്കൻ ഇവി വിപണിയിൽ കൂടുതലും ആധിപത്യം പുലർത്തുന്നത് ടെസ്‌ലയാണെങ്കിലും, ഇ-ട്രോൺ വിൽപ്പനയിൽ ഔഡി 50 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് വളരെ പ്രധാനപ്പെട്ട വളർച്ചയാണ്.

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഇ-ട്രോൺ സ്‌പോർട്‌ബാക്കും താമസിയാതെ ശ്രേണിയിൽ ഔഡി ചേർക്കും, സമീപഭാവിയിൽ ഇരു മോഡലുകൾക്കും സ്‌പോർടി ‘S' മോഡലുകളും കമ്പനി അവതരിപ്പിക്കും. ഇ-ട്രോൺ GT, Q4 ഇ-ട്രോൺ എന്നിവയാണ് ഉടനടി പുറത്തിറങ്ങാനിരിക്കുന്ന മറ്റ് മോഡലുകൾ. ഇത് ഔഡിയെ അതിന്റെ വ്യാപ്തി കൂടുതൽ വികസിപ്പിക്കാൻ സഹായിക്കും.

MOST READ: വാണിജ്യ വാഹന നിരയ്ക്കായി കണക്ടഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐഷർ

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഔഡി ഇ-ട്രോൺ തങ്ങൾക്ക് ഒരു യഥാർത്ഥ ഗെയിം ചേഞ്ചറാണ്, ഇത് സുസ്ഥിരവും പുരോഗമനപരവുമായ പ്രീമിയം മൊബിലിറ്റിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിനെ വ്യക്തമായി ചിത്രീകരിക്കുന്നു എന്ന് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ബോർഡ് മാനേജ്‌മെന്റ് അംഗം ഹിൽ‌ഗാർഡ് വോർട്ട്മാൻ അഭിപ്രായപ്പെട്ടു.

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഔഡി ഇ-ട്രോണിന് ഓരോ ആക്‌സിലിലുമായി രണ്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. 95 കിലോവാട്ട് ബാറ്ററിയിൽ നിന്നാണ് ഇവയ്ക്ക് കരുത്ത് ലഭിക്കുന്നത്. മുന്നിലെ മോട്ടോർ 125 കിലോവാട്ട് ഉണ്ടാക്കുന്നു, പിന്നിലെ മോട്ടോർ 140 കിലോവാട്ടും ഉത്പാദിപ്പിക്കുന്നു, അങ്ങനെ മൊത്തം ഔട്ട്പുട്ട് 265 കിലോവാട്ട് അഥവാ 355 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഒരു ഓവർ-ബൂസ്റ്റ് ഫംഗ്ഷനും നിലവിലുണ്ട്, ഇത് ചുരുങ്ങിയ സമയത്തേക്ക് പരമാവധി പവർ 400 bhp -യായി വർധിപ്പിക്കുന്നു. ഒരൊറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഡ്രൈവിംഗ് ശ്രേണി ഔഡി ഇവിക്ക് ഉണ്ട്. 150 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ വഴി 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ വെറും 30 മിനിറ്റിനുള്ളിൽ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi E-tron Gains The Title Of The Best Selling Electric Vehicle In Europe. Read in Malayalam.
Story first published: Thursday, July 23, 2020, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X