ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും നിരവധി പദ്ധതികളെയും പരിപാടികളേയും തടസ്സപ്പെടുത്തിയിട്ടുണ്ട്. വാഹന വ്യവസായത്തിനും ഇത് ബാധകമാണ്. നിർമ്മാതാക്കൾക്ക് ഈ വർഷം തങ്ങളുടെ പദ്ധതികൾ പുനരവലോകനം ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയാണ്.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

വൈറസ് ബാധക്കെതിരെ പോരാടുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വിപണിയിൽ എത്താനിരുന്ന പുതിയ ഉൽ‌പ്പന്നങ്ങൾ‌ക്കൊപ്പം വളർന്നുതുടങ്ങിയ ഇവി വ്യവസായത്തെയും സാരമായി ബാധിച്ചു. ഇ-ട്രോൺ എന്ന രാജ്യത്തെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്ന ഔഡി ഇന്ത്യയും ഇപ്പോൾ തങ്ങളുടെ പദ്ധതികൾ പുനർപരിശോധിക്കുന്നു.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

കഴിഞ്ഞ വർഷം ഇന്ത്യയിൽ പ്രദർശിപ്പിച്ച ഔഡി ഇ-ട്രോൺ ഈ വർഷം രണ്ടാം പകുതിയിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാജ്യത്തെ വിൽപ്പന ഇടിവിൽ നിന്ന് കരകയറാമെന്നും നഷ്ടമില്ലാതെ വളർച്ച ഒരു സന്തുലനാവസ്ഥയിൽ നിലനിർത്താം എന്നും ഔഡി പ്രതീക്ഷിച്ചിരുന്നു.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

എന്നിരുന്നാലും, ലോക്ക്ഡൗൺ കാലയളവിൽ എല്ലാ ഡീലർഷിപ്പുകളും അടച്ചിരിക്കുന്നതിനാൽ, ജർമ്മൻ കാർ നിർമ്മാതാക്കൾക്ക് ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

വാഹനം തങ്ങൾ ഇതിനകം തന്നെ ഇവിടെ കാർ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും, നിലവിലുള്ളതും വരാനിരിക്കുന്നതുമായ നിരവധി ഉപഭോക്താക്കൾക്ക് ഈ മോഡലിന്റെ സവിശേഷതകൾ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഔഡി ഇന്ത്യ ഹെഡ് ബൽബീർ സിംഗ് ധിലോൺ പറഞ്ഞു. ഇതിനെക്കുറിച്ച് തങ്ങൾക്ക് മികച്ച ഫീഡ്‌ബാക്ക് ലഭിച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

ഈ കാർ ഇന്ത്യയിൽ ഒരു വലിയ വിജയമായിരിക്കും എന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നു. വാഹനം എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ കഴിയും എന്നത് മാത്രമാണ് ഇപ്പോളുള്ള ആശങ്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിർമ്മാതാക്കൾ പഠനം നടത്തി വരികയാണ്.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

ദീർഘകാലാടിസ്ഥാനത്തിൽ ഇ-ട്രോൺ തീർച്ചയായും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് ധിലോൺ സൂചിപ്പിച്ചു. എന്നാൽ വാഹനത്തിനായുള്ള ചാർജിംഗ് പിന്തുണ നൽക്കുന്നതിനുള്ള മുഴുവൻ ചെലവും കാർ നിർമ്മാതാക്കൾക്ക് മാത്രം വഹിക്കാൻ കഴിയാത്തതിനാൽ രാജ്യത്തെ ചാർജിംഗ് ശൃംഖലയെ ആശ്രയിച്ചിരിക്കും വാഹനത്തിന്റെ വിൽപ്പനകൾ.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

ചാർജിംഗ് സ്റ്റേഷനുകളുടെ രാജ്യത്തെ ഇൻഫ്രാസ്ട്രക്ചർ ലഭ്യതയാണ് ശരിക്കും പ്രധാനം. വ്യക്തമായും, നിർമ്മാതാക്കൾ എന്ന നിലയിൽ തങ്ങൾക്ക് സ്വന്തമായി ഇത് സജ്ജീകരിക്കാൻ കഴിയില്ല, മാത്രമല്ല നമ്മുടെ രാജ്യത്ത് ഈ ചാർജിംഗ് ശൃംഖല എങ്ങനെ വികസിക്കുന്നുവെന്ന് തങ്ങൾ നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

കമ്പനിയുടെ ദീർഘകാല വിപണന തന്ത്രത്തിൽ മാറ്റമില്ലെന്നും പെട്രോൾ കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇലക്ട്രിക് കാറുകൾ പിന്നാലെ എത്തുമെന്നും ധിലോൺ വീണ്ടും വ്യക്തമാക്കി.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

വാസ്തവത്തിൽ, ഔഡി മാത്രമല്ല, മുൻകാലങ്ങളിൽ മെർസിഡീസ് ബെൻസിനെപ്പോലുള്ള മറ്റ് കാർ നിർമാതാക്കളും പറഞ്ഞത്, ഇലക്ട്രിക് വാഹന ഇൻഫ്രാസ്ട്രക്ചറിനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണി ഇപ്പോഴും വികസനത്തിന്റെ വളരെ ആരംഭ ഘട്ടത്തിലാണ്.

ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

മെർസിഡീസ് ബെൻസ് EQC പൂർണ്ണ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ ഇപ്പോൾ കമ്പനി പദ്ധതികൾ മാറ്റിവയ്ച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi e-Tron India launch postponed due to Covid-19. Read in Malayalam.
Story first published: Thursday, April 9, 2020, 20:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X