Just In
- 1 hr ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 2 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 2 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
- 2 hrs ago
പുത്തൻ ലോഗോയിലേക്ക് ചേക്കേറാൻ തയാറായി കിയ സെൽറ്റോസും സോനെറ്റും
Don't Miss
- News
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്, 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 17 മരണം കൂടി
- Finance
ആക്സെഞ്ചറിനെ മറികടന്ന് ടിസിഎസ്, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി
- Movies
നിറവയറ് പുറംലോകത്തെ കാണിച്ച് കരീനയുടെ അഭ്യാസങ്ങള്‍; ഗര്‍ഭകാലത്തും ഇത്ര തേജസോടെ നില്‍ക്കുന്നത് കരീന മാത്രം
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Sports
IND vs AUS: വാഷിങ്ടണ്‍ സുന്ദര്‍ നേടിയ 22 റണ്‍സ് ഞങ്ങള്‍ക്ക് സ്വര്‍ണ്ണംപോലെ- റിഷഭ് പന്ത്
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു
ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പന്ന നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ജർമൻ ആഡംബര നിർമാതാക്കളായ ഔഡി. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന എല്ലാ മോഡലുകളുടെയും വില രണ്ട് ശതമാനം വർധിക്കുമെന്നാണ് കമ്പനി പറയുന്നത്.

കറൻസി മൂല്യത്തിലെ വ്യതിയാനങ്ങളും ഇൻപുട്ട് ചെലവുകളും വർധിക്കുന്നതാണ് വില വർധനവ് പ്രഖ്യാപിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാൽ 2021 ജനുവരി ഒന്നു മുതലാണ് വില പരിഷ്ക്കരണം പ്രാബല്യത്തിൽ വരിക.

ഈ വർഷം മാത്രം ജർമൻ കാർ നിർമാതാക്കൾ ആറ് പുതിയ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ Q8, A8L, RS7, RS Q8, Q8 സെലിബ്രേഷൻ, ഏറ്റവും പുതിയ Q2 എസ്‌യുവി എന്നിവ ഉൾപ്പെടുന്നു.
MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

അടുത്ത ആഴ്ച വിപണിയിൽ പ്രതീക്ഷിക്കുന്ന S5 സ്‌പോർട്ബാക്കിന്റെ ടീസറും കമ്പനി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ബ്രാൻഡിന്റെ ‘Q' സീരീസ് ഓഫറുകളിലെ ബ്രാൻഡിന്റെ എൻട്രി ലെവൽ മേഡലാണ് പുതിയ ഔഡി Q2.

34.99 ലക്ഷം രൂപയാണ് ഈ എസ്‌യുവിക്ക് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ട പ്രാരംഭ വില. 2.0 ലിറ്റർ നാല് സിലിണ്ടർ TFSI എഞ്ചിനാണ് എൻട്രി ലെവൽ ഓഫറിന്റെ ഹൃദയം.
MOST READ: ലാൻഡ് റോവർ ഡിസ്‌കവറി ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഏഴ് സ്പീഡ് എസ്-ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ യൂണിറ്റ് 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ബ്രാൻഡിന്റെ ‘ക്വാട്രോ' സംവിധാനം വഴി ഇത് ഫോർവീൽ ഡ്രൈവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അതോടൊപ്പം തന്നെ ഔഡിയിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോൺ അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കും. കമ്പനിയുടെ ഉൽപ്പന്ന നിരയിലെ Q5 എസ്‌യുവിക്കും Q7 നും ഇടയിലായാകും ഇ-ട്രോൺ സ്ഥാനംപിടിക്കുക.
MOST READ: പുതുതലമുറ i20-യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

5.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് ആഢംബര എസ്‌യുവി 408 bhp കരുത്തിൽ 664 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ വഴി ചാർജ് ചെയ്യാൻ കഴിയുന്ന 95 കിലോവാട്ട് ബാറ്ററി പായ്ക്കും ഇ-ട്രോണിന്റെ പ്രത്യേകതയാണ്. അടുത്ത വർഷം വിപണിയിൽ എത്തുമ്പോൾ മെർസിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവിക്ക് വെല്ലുവിളിയാകാനാണ് കമ്പനിയുടെ ലക്ഷ്യം.