Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

ഔഡി തങ്ങളുടെ നിരയിലെ എൻട്രി ലെവൽ ക്രോസ്ഓവർ Q2 എസ്‌യുവിയെ ഒക്ടോബർ 16-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. രാജ്യത്ത് വിൽപ്പന വർധിപ്പിക്കാനാണ് പുതിയ വില കുറഞ്ഞ എസ്‌യുവി മോഡലിലൂടെ ജർമൻ ബ്രാൻഡ് ലക്ഷ്യമിടുന്നത്.

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

ബ്രാൻഡിന്റെ അന്തർ‌ദ്ദേശീയ ശ്രേണിയിൽ Q1, Q3 മോഡലുകൾക്ക് ഇടയിലാണ് Q2 എസ്‌യുവിയുടെ സ്ഥാനം. ഇന്ത്യയിലെത്തുമ്പോൾ ഏറ്റവും വില കുറഞ്ഞ ഔഡി കാർ എന്ന വിശേഷണമായിരിക്കും Q2 ക്രോസ്ഓവറിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

സ്റ്റാൻഡേർഡ്, പ്രീമിയം, പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2, ടെക്നോളജി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ എത്തുന്ന ഔഡി Q2-ന് 35 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില.

MOST READ: കരുത്തുറ്റ പെർഫോമെൻസ് അപ്ഗ്രേഡുകളുമായി പരിഷ്കരിച്ച മാരുതി സ്വിഫ്റ്റ്

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

ഓഫർ കൂടുതൽ ആകർഷകമാക്കുന്നതിന് ഇന്ത്യയിലെ അവതരണത്തിന് മുന്നോടിയായി വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഔഡി ഇന്ത്യ കുറച്ച് അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

അതിൽ അഞ്ച് വർഷത്തേക്ക് സൗജന്യ മെയിന്റനൻസ് പാക്കേജ്, അഞ്ച് വർഷത്തേക്ക് വിപുലീകൃത വാറന്റി, അഞ്ച് വർഷത്തേക്ക് സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുന്നു.

MOST READ: രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

നിലവിൽ ഔഡി Q2 എസ്‌യുവിക്കായുള്ള പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ രണ്ട് ലക്ഷം രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാൻ സാധിക്കും.

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

ഇന്ത്യയിൽ ബിഎംഡബ്ല്യു X1, മിനി കൺട്രിമാൻ, വോൾവോ XC40, മെർസിഡീസ് ബെൻസ് GLA എന്നിവയ്‌ക്കെതിരെയാകും പുതിയ ഔഡി Q2 എസ്‌യുവി മാറ്റുരയ്ക്കുക. 2.0 ലിറ്റർ, ഇൻലൈൻ-4 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും ആഢംബര കാറിൽ ജർമൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുക.

MOST READ: ഹ്യുണ്ടായിയുടെ ഏറ്റവും വലിയ ആഢംബര സെഡാൻ "അസെറ"

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

ഈ പെട്രോൾ യൂണിറ്റ് 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതിന് ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കും.

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയറാക്കാൻ പുറംമോടിയിൽ എൽഇഡി ലൈറ്റുകൾ, 17 ഇഞ്ച് മൾട്ടി സ്‌പോക്ക് ഡിസൈൻ അലോയ് വീലുകൾ, ഡൈനാമിക് ടേൺ സിഗ്നലുള്ള എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ, ഹീറ്റഡ് പവർ അഡ്ജസ്റ്റബിൾ എക്സ്റ്റീരിയർ മിററുകൾ, അലുമിനിയം സ്‌കഫ് പ്ലേറ്റുകൾ എന്നിവ ഔഡി Q2 എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നു.

MOST READ: വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

കാറിന്റെ ഇന്റീരിയറും വളരെ രസകരമാണ് എന്നത് സ്വാഗതാർഹമാണ്. സ്പോർട്സ് ഔഡി വെർച്വൽ കോക്ക്പിറ്റും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന ആകർഷണം.

Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും ആനുകൂല്യങ്ങളും

കൂടാതെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം മുതലായവയും വാഹനം വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India To Offer FREE Five Year Service Package And Warranty In Q2 SUV. Read in Malayalam
Story first published: Monday, October 12, 2020, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X