ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

ഔഡി തങ്ങളുടെ പുതിയ RS7 സ്‌പോർട്‌ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.94 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. മോഡലിന്റെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. 2020 RS7 സ്‌പോർട്‌ബാക്ക് 13 നിറങ്ങളിലും അഞ്ച് മാറ്റ്-ഫിനിഷ് പെയിന്റിലും ലഭ്യമാണ്.

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് 2020 ഔഡി RS7 സ്‌പോർട്ബാക്കിന്റെ ഹൃദയം. എഞ്ചിൻ 591 bhp കരുത്തും 800 Nm torque ഉത്പാദിപ്പിക്കുന്നു.

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന മോഡലിന് വെറും 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

MOST READ: ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്ന സംവിധാനം വഴി എഞ്ചിൻ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും സിലിണ്ടർ-ഓൺ-ഡിമാൻഡ് (COD) സാങ്കേതികവിദ്യയും വാഹനത്തിൽ ലഭ്യമാണ്.

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

ആദ്യമായി വാഗ്ദാനം ചെയ്യുന്ന അഞ്ച് സീറ്റ് കോൺഫിഗറേഷൻ, RS അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, ഫ്ലെയർഡ് വീൽ ആർച്ചുകൾ, 21 ഇഞ്ച് അലോയി വീലുകൾ, ഹണി കോംബ് മെഷുള്ള സിംഗിൾ ഫ്രെയിം ഗ്രില്ല്, ഇന്റഗ്രേറ്റഡ് ഡിഫ്യൂസറുള്ള പിൻ ബമ്പർ എന്നിവ പുതിയ ഔഡി RS7 സ്‌പോർട്‌ബാക്കിന്റെ സവിശേഷതകളാണ്.

MOST READ: ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

ഓവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, പനോരമിക് സൺറൂഫ്, എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ എന്നിവയും വാഹനത്തിൽ വരുന്നു.

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

അകത്ത്, 2020 ഔഡി RS7 സ്‌പോർട്‌ബാക്കിൽ ഒരു വെർച്വൽ കോക്ക്പിറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), അൽകന്റാരയിൽ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, അലുമിനിയം പാഡിൽ ഷിഫ്റ്ററുകൾ, ബ്ലാക്ക് പേൾ നാപ്പ ലെതറിൽ തീർത്തിരിക്കുന്ന RS സ്‌പോർട്ട് സീറ്റുകൾ, 705W B&O 16 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: 310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

പുതിയ ഔഡി RS7 സ്‌പോർട്‌ബാക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്, ഇത് ശ്രദ്ധേയവും ശക്തവും സാങ്കേതിക മികവുമുള്ള ഒരു വാഹനമാണ് എന്ന് ലോഞ്ചിനോടനുബന്ധിച്ച് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലോൺ പറഞ്ഞു.

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

V8 ട്വിൻ-ടർബോ 4.0 ലിറ്റർ TFSI പെട്രോൾ ഹൃദയം 3.6 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കും. തങ്ങളുടെ ഐതിഹാസിക ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം മൂലം ഉപഭോക്താക്കൾക്ക് 591 bhp പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും.

MOST READ: ഹാർലി ഡേവിഡ്‌സൺ സ്പോർട്സ്റ്ററായി രൂപം മാറി റോയൽ എൻഫീൽഡ്

ഔഡി RS7 സ്‌പോർട്‌ബാക്ക് വിപണിയിലെത്തി; വില 1.94 കോടി

RS7 പുറപ്പെടുവിക്കുന്ന ശബ്‌ദം താൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്നു. തന്നോടൊപ്പം വാഹനത്തിന്റെ ഉടമകൾക്കും V8 -ന്റെ മുരൾച്ച പ്രിയങ്കമാവും എന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Launched All New RS7 Sportsback At Rs 1-94 Crores In India. Read in Malayalam.
Story first published: Thursday, July 16, 2020, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X