100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ഔഡി കഴിഞ്ഞ ദിവസമാണ് തങ്ങളുടെ പുതിയ എസ്‌യുവി മോഡല്‍ Q2 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന താങ്ങാവുന്ന മോഡലാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

34.99 ലക്ഷം രൂപ മുതല്‍ 48.89 ലക്ഷം രൂപ വരെയാണ് ചെറു എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 100-ലധികം ബുക്കിംഗുകള്‍ വാഹനത്തിന് ലഭിച്ചു.

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

2020 ഒക്ടോബര്‍ 3-ന് വാഹനത്തിനായുള്ള പ്രീ-ബുക്കിംഗുകള്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു. അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുക. ആഗോളതലത്തില്‍ അവതരിപ്പിച്ചിട്ടുള്ള Q2-ന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.

MOST READ: ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക്ഷോപ്പ്

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

''ഞങ്ങള്‍ 10 ദിവസങ്ങള്‍ക്ക് മുമ്പാണ് കാര്‍ ബുക്കിംഗ് ആരംഭിച്ചത്. വിലനിര്‍ണ്ണയം കൂടാതെ 100-ലധികം ബുക്കിംഗുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്ന് ഔഡി ഇന്ത്യ ഹെഡ് ബല്‍ബീര്‍ സിംഗ് ധിലോണ്‍ പറഞ്ഞു.

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 187 bhp കരുത്തും 320 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 6.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

MOST READ: ഡിഫെന്‍ഡറിന്റെ ഔദ്യോഗിക ആക്സസറി പായ്ക്കുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

228 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ കഴിയും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. Q2 ഒരു ക്രോസ്ഓവര്‍ പോലെ കാണപ്പെടുന്നു, കൂടാതെ MQB പ്ലാറ്റ്ഫോമിന് അടിവരയിടുന്നു, ഇത് സ്‌കോഡ കരോക്ക്, ഫോക്‌സ്‌വാഗണ്‍ T-റോക്ക്, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ മറ്റ് നിരവധി മോഡലുകള്‍ക്ക് എതിരെയും മത്സരിക്കുന്നു.

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

സ്റ്റാന്റേഡ്, പ്രീമിയം, പ്രീമിയം പ്ലസ്-1, പ്രീമിയം പ്ലസ്-2, ടെക്നോളജി എന്നീ അഞ്ച് വേരിയന്റുകളിലാണ് Q2 വിപണിയില്‍ എത്തിയിട്ടുള്ളത്. ഔഡിയുടെ മറ്റൊരു എസ്‌യുവി മോഡലായ Q3-യുടെ താഴെയാണ് വാഹനത്തിന്റെ സ്ഥാനം.

MOST READ: മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

യുവാക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹൈഡ്‌ലാമ്പുകല്‍, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍.

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, റിവേര്‍സ് പാര്‍ക്കിംഗ് ക്യാമറ, ലെതര്‍ സീറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇന്റീരിയറില്‍ ഉള്‍ക്കൊള്ളുന്നു.

MOST READ: ഉത്സവ സീസണിന് മുന്നോടിയായി അർബൻ ക്രൂയിസറിന്റെ ആദ്യ ബാച്ച് ഡെസ്പാച്ച് ചെയ്ത് ടൊയോട്ട

100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് IRVM, ഡിജിറ്റല്‍ മള്‍ട്ടി-ഇന്‍ഫോ ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഒരു ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്ക്പിറ്റ്, മള്‍ട്ടി-ഫംഗ്ഷണല്‍ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സര്‍ക്കുലര്‍ എസി വെന്റുകള്‍, മെറ്റാലിക് ആക്‌സന്റുകള്‍ മുതലായവ അകത്തളത്തെ മറ്റ് സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q2 SUV Receives Over 100 Bookings. Read in Malayalam.
Story first published: Saturday, October 17, 2020, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X