ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

തങ്ങളുടെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലായ Q2 എസ്‍യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. കഴിഞ്ഞ മാസം കാറിന്റെ ടീസർ പുറത്തുവിട്ട കമ്പനി വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു.

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ ടോക്കൺ തുക നൽകി ഓൺലൈനായി Q2 പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഔഡിയുടെ അന്താരാഷ്ട്ര ഉൽപ്പന്ന നിരയിൽ Q3 എസ്‌യുവിക്ക് താഴെയായാണ് പുതിയ മോഡൽ ഇടംപിടിക്കുന്നത്.

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ നിന്ന് Q3 പിൻവലിച്ച വിടവ് Q2 എസ്‌യുവിക്ക് നികത്താനാകുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ. 2016-ൽ അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിച്ച മോഡലിന് അടുത്തിടെ ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചിരുന്നു.

MOST READ: 2020 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ആദ്യ ബാച്ച് ഇന്ത്യയില്‍; അവതരണം ഒക്ടോബര്‍ 15-ന്

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

എന്നിരുന്നാലും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ഇന്ത്യക്ക് ലഭിക്കുമെന്നതാണ് നിരാശാജനകം. അടുത്തിടെ വെളിപ്പെടുത്തിയ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിന് ചില കോസ്മെറ്റിക് മാറ്റങ്ങൾ, ഫീച്ചർ അപ്‌ഗ്രേഡുകൾ, പുതുക്കിയ എഞ്ചിൻ എന്നിവയെല്ലാം ഔഡി അവതരിപ്പിക്കുന്നു.

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ആഭ്യന്തര വിപണിയെ സംബന്ധിച്ചിടത്തോളം Q2 എസ്‌യുവി സ്റ്റാൻഡേർഡ് വിത്ത് ഓപ്ഷണൽ സൺറൂഫ്, പ്രീമിയം, പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2, ടെക്നോളജി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും.

MOST READ: കാത്തിരിപ്പിന് വിരാമം; എംജി ഗ്ലോസ്റ്റർ ഒക്ടോബർ 8 -ന് വിൽപ്പനയ്‌ക്കെത്തും

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിലാണ് Q2 നിർമിച്ചിരിക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് ഔഡി Q-സീരീസിന്റെ ഡിസൈൻ ഭാഷ്യമാണ് വാഹനത്തിൽ കാണാൻ സാധിക്കുന്നതും. മുൻവശത്ത് ഒരു വലിയ സിംഗിൾ ഫ്രെയിം ബ്ലാക്ക് ഔട്ട് ഗ്രിൽ ഉണ്ട്. അത് വലുപ്പത്തിൽ ഒതുക്കമുള്ളതാണെങ്കിലും എസ്‌യുവിക്ക് ഒരു പരുക്കൻ രൂപം നൽകുന്നു.

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള റാപ്-എറൗണ്ട് എൽ‌ഇഡി ഹെഡ്‌ലാമ്പും സിൽവർ ആക്സന്റുകളുള്ള എയർ ഡാമുകളും ഇത് പൂർ‌ത്തിയാക്കുന്നു. ബമ്പറുകൾ, സൈഡ് റണ്ണിംഗ് ബോർഡുകൾ, വീൽ ആർച്ചുകൾ എന്നിവയിൽ കറുത്ത ക്ലാഡിംഗും Q2-ന് ലഭിക്കും.

MOST READ: ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റുമായി ടൊയോട്ട

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

പിൻഭാഗത്ത് ചതുരാകൃതിയിലുള്ള ടെയിൽ ‌ലൈറ്റുകളും വ്യതിരിക്തമായ ഔഡി ബാഡ്‌ജിംഗും ലോഗോയും ഉള്ള വിശാലമായ ബൂട്ട് ലിഡും വാഹനത്തിനുണ്ട്. 4,191 മില്ലീമീറ്റർ നീളവും 1,794 മില്ലീമീറ്റർ വീതിയും 1,508 മില്ലിമീറ്റർ ഉയരവും 2,601 മില്ലീമീറ്റർ വീൽബേസും Q2 എസ്‌യുവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

എല്ലാ ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ക്യാബിൻ പ്രീമിയമായി കാണപ്പെടുന്നു. ഔഡിയുടെ നിലവിലെ ഫിസിക്കൽ ബട്ടണുകളിൽ നിന്ന് വ്യതിചലിക്കുകയും സ്വിവൽ ബട്ടണുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ബ്രാൻഡിന്റെ മുമ്പത്തെ ഡിസൈൻ തത്ത്വചിന്ത സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

MOST READ: ചെറിയ മാറ്റങ്ങളുമായി പുതിയ 2021 മോഡൽ ഹോണ്ട CBR650R

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇന്ത്യയിൽ 2.0 ലിറ്റർ ടി‌എസ്‌ഐ ടർബോ പെട്രോൾ എഞ്ചിനാണ് ഔഡി Q2 ന് കരുത്തേകുന്നത്. ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾ-സ്‌പേസ്, സ്‌കോഡ സൂപ്പർബ് എന്നീ പ്രീമിയം മോഡലുകളിൽ കാണുന്ന അതേ യൂണിറ്റാണിത്. ഇതിന് 190 bhp പവറും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ സാധിക്കും.

ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

മിക്കവാറും ഏഴ് സ്പീഡ് എസ്-ട്രോണിക് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും. വെറും 6.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയെ മറികടക്കാൻ Q2-ന് സാധിക്കും. മാത്രമല്ല പരമാവധി 228 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനം പ്രാപ്‌തമാണ്.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q2 Variants Wise Features Leaked Ahead Of India Launch. Read in Malayalam
Story first published: Wednesday, October 7, 2020, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X