പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

ഉത്സവ സീസണിനായി ഒരുങ്ങുന്ന ആഢംബര ബ്രാൻഡായ ഔഡി ഇന്ത്യയിൽ പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ചു. 98.98 ലക്ഷം രൂപയാണ് എസ്‌യുവിയുടെ പുതിയ മോഡലിന് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 34 ലക്ഷം രൂപ കുറവാണ് പുതിയ വേരിയന്റിന് എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമാകുന്നത്. എന്നാൽ ഈ പ്രക്രിയയിൽ Q8 സെലിബ്രേഷൻ എഡിഷൻ ചില സവിശേഷതകൾ നഷ്‌ടപ്പെടുത്തുന്നുണ്ട്.

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാൻഡേർഡ് Q8 എസ്‌യുവിക്ക് 1.33 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പുതിയ എൻ‌ട്രി ലെവൽ‌ വേരിയൻറ് കൂടുതൽ‌ ഉപഭോക്താക്കളെ ഔഡി ബ്രാൻഡിലേക്ക് ആകർഷിക്കാൻ‌ സഹായിക്കും എന്നതിൽ സംശയമൊന്നുമില്ല.

MOST READ: വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

മാത്രമല്ല എതിരാളികളായ ബി‌എം‌ഡബ്ല്യു X6, മെർസിഡീസ്-AMG GLE 53 4MATIC+ കൂപ്പെ, പോർ‌ഷെ കയെൻ കൂപ്പെ എന്നിവയിൽ‌ നിന്നും ഉപഭോക്താക്കളെ കണ്ടെത്താൻ Q8 സെലിബ്രേഷൻ എഡിഷന് സാധിച്ചേക്കും.

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

സെലിബ്രേഷൻ വേരിയന്റിൽ നിങ്ങൾക്ക് ലഭിക്കാത്തത് അഡാപ്റ്റീവ് സസ്പെൻഷനാണ്. അത് സ്റ്റാൻഡേർഡ് സസ്പെൻഷന് പകരം ഡാംപ്പർ കൺട്രോൾ ഉപയോഗിച്ച് കമ്പനി മാറ്റി സ്ഥാപിച്ചിരിക്കുന്നു.

MOST READ: ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

കൂടാതെ സ്റ്റാൻഡേർഡ് ഔഡി സൗണ്ട് സിസ്റ്റം ബാംഗ് ആൻഡ് ഒലുഫ്‌സെൻ ഓഡിയോ യൂണിറ്റിലൂടെ പരിഷ്ക്കരിച്ചു. ഒപ്പം ഔഡി ഫോൺ ബോക്‌സിന് പകരം ഓഡി ഫോൺ ബോക്‌സ് ലൈറ്റ് വയർലെസ് ചാർജിംഗ് സിസ്റ്റവും വാഹനത്തിലുണ്ട്.

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

സെലിബ്രേഷൻ പതിപ്പിലെ ഓപ്പറേറ്റിംഗ് ബട്ടണുകൾ അലുമിനിയത്തിനു പകരം മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ടെക്‌നോളജി വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന 20 ഇഞ്ച് വീലുകൾക്ക് പകരം 19 ഇഞ്ച് അലോയ് വീലുകളിലാണ് Q8 കൂപ്പെ എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

ഔഡി Q8 സെലിബ്രേഷൻ എഡിഷന്റെ സവിശേഷതകളിൽ എച്ച്ഡി മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹപ്‌റ്റിക് പ്രതികരണമുള്ള ഇരട്ട ടച്ച്‌സ്‌ക്രീനുകൾ, MMI നാവിഗേഷൻ, ഔഡി വെർച്വൽ കോക്ക്പിറ്റ്, ഔഡി സ്മാർട്ട്‌ഫോൺ ഇന്റർഫേസ്, പനോരമിക് സൺറൂഫ്, ഔഡി പ്രീ-സെൻസ്, എട്ട് എയർബാഗുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഔഡി പാർക്ക് അസിസ്റ്റ് എന്നിവയെല്ലാം കാറിൽ ഇടംപിടിച്ചിരിക്കുന്നു.

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

5.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന അതേ 3.0 ലിറ്റർ TFSI പെട്രോൾ എഞ്ചിനാണ് ഔഡി Q8 സെലിബ്രേഷൻ എഡിഷനിലിം വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

ഇത് 335 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സുലൂടെ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് ക്വാട്രോയുമായാണ് മോഡൽ വരുന്നത്.

പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

കൂപ്പെ എസ്‌യുവിയുടെ ഉയർന്ന വേഗത 250 കിലോമീറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നത്. Q8 സെലിബ്രേഷൻ എഡിഷനായുള്ള ബുക്കിംഗ് ഡീലർഷിപ്പുകളിലും ഓൺലൈനിലും സ്വീകരിക്കാൻ ഔഡി ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. വാഹനത്തിനായുള്ള ഡെലിവറികളും ഉടൻ തുടങ്ങുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q8 Coupe SUV Celebration Edition Launched In India. Read in Malayalam
Story first published: Friday, October 9, 2020, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X