ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ പ്രീമിയം എസ്‌യുവിയായ Q8 -നെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.33 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഒരു വകഭേദത്തില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

ഔഡി നിരയില്‍ Q7 -ന് മുകളിലാണ് Q8 -ന് സ്ഥാനം. നിരവധി പുതുമകളും, പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രൗഡി വിളിച്ചറിയിക്കുന്ന സില്‍വര്‍ ആവരണത്തോടെയുള്ള വലിയ ഗ്രില്ലും, എല്‍ഇഡി ഹെഡ്‌ലാമ്പുകളും മുന്‍വശത്തെ മനോഹരമാക്കുന്നു.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

കമ്പനിയുടെ മാട്രിക്‌സ് എല്‍ഇഡി യൂണിറ്റും ഓപ്ഷനലായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിന്നിലെ ചെരിഞ്ഞ റൂഫ്‌ലെയിനും 21 ഇഞ്ച് അലോയി വീലുകളുമാണ് വശങ്ങളെ മനോഹരമാക്കുന്നത്. പിന്നില്‍ ഇരട്ട എക്‌സ്‌ഹോസ്റ്റും, വളരെ നേര്‍ത്ത എല്‍ഇഡി ടെയില്‍ ലാമ്പുമാണ് പ്രധാന ആകര്‍ഷണം.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

മൊത്തത്തില്‍ വളരെ സ്‌പോര്‍ട്ടിയായ രൂപകല്‍പ്പനയാണ് പുതിയ Q8 -ന് ഔഡി നല്‍കിയിരിക്കുന്നത്. അതേസമയം വലിപ്പത്തിന്റെ കാര്യത്തില്‍, ഔഡി Q8 അതിന്റെ മുഖ്യ എതിരാളികളായ ബിഎംഡബ്ല്യു X7, മെഴ്സിഡീസ്-ബെന്‍സ് GLS എന്നിവയേക്കാള്‍ ചെറുതാണ്.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

4,986 mm നീളവും 1,995 mm വീതിയും 1,705 mm ഉയരവും വാഹനത്തിനുണ്ട്. 2,995 mm ആണ് വാഹനത്തിന്റെ വീല്‍ബേസ്. ആഢംബരം വിളിച്ചോതുന്നതാണ് വാഹനത്തിന്റെ അകത്തളമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ഡിജിറ്റല്‍ ഡിസ്‌പ്ലേകളാണ് അകത്തളത്തിലെ മുഖ്യആകര്‍ഷണം.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

സെന്റര്‍ കണ്‍സോളില്‍ സ്ഥാപിച്ചിരിക്കുന്ന 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.6 ഇഞ്ചിന്റെ ക്ലെമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നവയാണ് അകത്തളത്തെ ആഢംബര പ്രൗഡി വിളിച്ചറിയിക്കുന്നത്.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ട ടെക്‌നോളജി, പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ബാംഗ് & ഒലുഫ്സെന്‍ സൗണ്ട് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

വാഹനത്തിലെ യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും ഒട്ടും പിന്നിലല്ല പുതിയ Q8 എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എട്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ടയര്‍ പ്രഷര്‍ മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രോമാഗ്‌നെറ്റിക്ക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാം Q8 -ലെ സുരക്ഷാ സന്നാഹങ്ങളാണ്.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ബിഎസ് VI 3.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് Q8 -ന്റെ കരുത്ത്. ഇത് 335 bhp കരുത്തില്‍ 500 Nm torque ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

5.9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. വാഹനത്തിനായുള്ള ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചതയാണ് സൂചന. ഔഡി നിരയില്‍ നിന്നും അധികം വൈകാതെ A8 L വിപണിയില്‍ എത്തും. സെഡാന്‍ നിരയിലേക്കാകും പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുക.

ഔഡി Q8 വിപണിയില്‍ അവതരിപ്പിച്ചു

2020 ഫെബ്രുവരി മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 1.10 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചറുകളിലും, ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ തന്നെ കാണാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q8 SUV Launched In India At Rs 1.33 Crore. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X