RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി ജൂലൈ 16 ന് തങ്ങളുടെ പുതിയ RS7 സ്‌പോർ‌ട്ട്ബാക്ക് മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. അതിന്റെ ഭാഗമായി വാഹനത്തിന്റെ ഏറ്റവും പുതിയ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു.

അവതരണത്തിന് ശേഷം RS7 സ്‌പോർ‌ട്ട്ബാക്കിന്റെ ഡെലിവറി അടുത്ത മാസം ആരംഭിക്കുമെന്നും ഔഡി സ്ഥിരീകരിച്ചിട്ടുണ്ട്. കാറിന്റെ വില വിവരങ്ങൾ വിപണിയിൽ എത്തുന്ന വേളയിൽ ബ്രാൻഡി പ്രഖ്യാപിക്കും.

RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

ഏറ്റവും പുതിയ ടീസർ A7-ന്റെ ഉയർന്ന പെർഫോമൻസ് പതിപ്പായ ഈ കാർ വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കൈവരിക്കുമെന്ന് ടീസർ പറഞ്ഞുവെക്കുന്നു. . 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് പുതിയ RS7 സ്‌പോർട്ട്ബാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: 2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

ഇത് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ചേർന്ന് പ്രവർത്തിക്കുന്നതും ശ്രദ്ധേയാണ്. എഞ്ചിന് പരമാവധി 591 bhp കരുത്തും 800 Nm torque ഉം ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് ഔഡി ട്യൂൺ ചെയ്തിരിക്കുന്നത്.

RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

ഗിയർബോക്സ് ഓപ്ഷനിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് ഉൾപ്പെടുന്നത്. പെർഫോമൻസ് കാറായതിനാൽ തന്നെ ഫോർ വീൽ ഡ്രൈവാണ് RS7 സ്‌പോർട്ട്ബാക്ക് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: നിരത്തിലെത്താൻ ദിവസങ്ങൾ മാത്രം, ഗ്ലോസ്റ്റർ എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി എംജി

RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

പുതിയ RS7 സ്‌പോർട്‌ബാക്കിനെ റേസ്‌ട്രാക്കിനായി നിർമിച്ചത് എന്നാണ് കമ്പനി നേരത്തെ വിശേഷിപ്പിച്ചത്. ഇപ്പോൾ ഇത് ഓൺ-റോഡിൽ സമാരംഭിക്കുമ്പോഴും അതേ പെർഫോമൻസ് തന്നെ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം തലമുറ ഔഡി RS7 സ്‌പോർ‌ട്ട്ബാക്ക് ഓൺലൈനിലോ കമ്പനിയുടെ ഡീലർഷിപ്പിലൂടെയോ 10 ലക്ഷം രൂപ ടോക്കൺ തുകയായി നൽകി ബുക്ക് ചെയ്യാനും സാധിക്കും.

RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

നാല് ഡോർ കൂപ്പെ സ്റ്റൈലിംഗ് നിലനിർത്തി തന്നെയാണ് A7 സ്‌പോർട്‌ബാക്കിന്റെ ഈ സ്‌പോർട്ടിയർ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ വെന്റുകളുള്ള ഫ്രണ്ട് ബമ്പർ, ട്രപസോയിഡൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, വൈഡ് ബോഡി കിറ്റ്, ഇരട്ട ഓവൽ എക്‌സ്‌ഹോസ്റ്റുകളുള്ള റിയർ ബമ്പർ എന്നിവ RS7-ൽ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

21 ഇഞ്ച് അലോയി വീലുകളാണ് കാറിന് സമ്മാനിച്ചിരിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് 22 ഇഞ്ച് വലിയ റിം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ജർമൻ നിർമാതാക്കൾ ഒരുക്കുന്നുണ്ട്.

RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

2020 ഔഡി RS7 സ്‌പോർ‌ട്ട്ബാക്കിന്റെ ഇന്റീരിയറിൽ അൽകന്റാര ലെതറും ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇൻഫോടെയ്ൻമെന്റിനും ക്ലൈമറ്റ് കൺട്രോളുകൾക്കുമായി ഇരട്ട-ടച്ച്സ്ക്രീൻ എന്നിവയുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Releases Second Teaser For RS7 Sportback. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X