2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

2019 ജനീവ മോട്ടോർ ഷോയിൽ, ഔഡി തങ്ങളുടെ Q4 ഇ-ട്രോൺ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു വർഷത്തിനുശേഷം ജർമ്മൻ കാർ നിർമ്മാതാക്കൾ പൂർണ്ണ-ഇലക്ട്രിക് Q4 സ്‌പോർട്‌ബാക്ക് എസ്‌യുവിയുടെ കൂപ്പെ പതിപ്പ് അവതരിപ്പിച്ചു.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്ന കൃത്യമായ തീയതികൾ ഔഡി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാധാരണ Q4, അതിന്റെ കൂപ്പെ പതിപ്പ് രണ്ടിന്റെയും പ്രൊഡക്ഷൻ പതിപ്പുകൾ അടുത്ത വർഷം തന്നെ അരങ്ങേറും.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

സ്‌പോർട്‌ബാക്കിന്റെ ഭൂരിഭാഗവും സാധാരണ Q4 ഇ-ട്രോണിന് സമാനമായി തുടരുമെങ്കിലും, വലിയ മാറ്റം സ്വൂപ്പിംഗ് കൂപ്പെ തരത്തിലുള്ള റൂഫാണ്. ഇത് പുറകിൽ ഒരു വലിയ പിൻ സ്‌പോയ്‌ലറിലേക്ക് സംയോജിക്കുന്നു.

MOST READ: സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

കണ്ടിന്യുവസ് ടെയിൽ-ലൈറ്റുകൾ സാധാരണ Q4 ഇ-ട്രോണിന് സമാനമാണ്. അഗ്രസ്സീവായി കാണപ്പെടുന്ന പിൻ ബമ്പറും ഡിഫ്യൂസർ ഘടകവും. 22 ഇഞ്ച് വീതിയുള്ള വീലുകൾ ഉൾക്കൊള്ളുന്ന വീൽ ആർച്ചുകളാണ് പുറംഭാഗത്തെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

മുന്നിൽ, ഒരു ഔഡിയിൽ നിന്ന് പ്രതീക്ഷിച്ചതുപോലെ ഗ്രില്ല് വളരെ വലുതാണ്, മൊത്തത്തിലുള്ള ആകൃതി മുമ്പത്തെ Q4 കൺസെപ്റ്റിന് സമാനമായി തുടരുമ്പോൾ ഉള്ളിലെ ഘടകങ്ങൾ അല്പം വ്യത്യസ്തമാണ്.

MOST READ: ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

ബമ്പറിന്റെ ഇരുവശത്തുള്ള കൂറ്റൻ എയർ ഇൻടേക്കുകൾക്കും വ്യത്യസ്തമായ സ്റ്റൈലിംഗ് നൽകിയിട്ടുണ്ട്. വീതി കുറഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളാണ്.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

ചരിഞ്ഞ റൂഫ് ലൈനിലും ഔഡി പിന്നിലെ സീറ്റ് യാത്രക്കാർക്ക് മതിയായ ഹെഡ്സ്പേസ് നൽകുന്നു എന്നതാണ് ശ്രദ്ധേയം. സ്പോർട്ബാക്കിന് താഴെ എല്ലാ ബാറ്ററികളും അടങ്ങിയ ഒരു ഫ്ലാറ്റ് ഫ്ലോറാണുള്ളത്. ട്രാൻസ്മിഷൻ ടണലിന്റെ അഭാവം കാരണം യാത്രക്കാർക്ക് ധാരാളം ലെഗ് സ്പേസും ലഭിക്കുന്നു.

MOST READ: രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

ഉള്ളിൽ പരമ്പരാഗത ലെതറിനുപകരം ഉയർന്ന നിലവാരമുള്ള അൽകന്റാരയിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിയന്ത്രിക്കുന്നതിന് ടച്ച് പാഡുകളുള്ള സ്ക്വയർ-ഓഫ് സ്റ്റിയറിംഗ് വീലും Q4 സ്‌പോർട്ബാക്ക് ഇ-ട്രോണിന് ലഭിക്കുന്നു.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

സെൻ‌ട്രൽ‌ കൺ‌സോളിൽ‌ ഒരു പരമ്പരാഗത ഗിയർ‌ ഷിഫ്റ്ററിന്റെ അഭാവം സ്റ്റോറേജിനായി കുറച്ച് സ്ഥലം ഒരുക്കുന്നു. സ്റ്റാൻഡേർഡ് Q4 ഇ-ട്രോൺ പോലെ, സ്‌പോർട്‌ബാക്കും പൂർണ്ണ-ഇലക്ട്രിക് MEB പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമാണ്.

MOST READ: ജിംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

മുന്നിലും പിന്നിലുമായി ഇരട്ട മോട്ടോർ സജ്ജീകരണവും വാഹനത്തിന് ലഭിക്കുന്നു. പിൻവശത്തെ മോട്ടോർ 204 bhp കരുത്തും 310 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

അതേസമയം മുന്നിലെ മോട്ടോർ 102 bhp കരുത്തും 150 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇത് Q4 സ്‌പോർട്ബാക്ക് ഇ-ട്രോണിന് മൊത്തം 306 bhp കരുത്ത് നൽകുന്നു. 82 കിലോവാട്ട്സ് ബാറ്ററി പാക്കിൽ നിന്നാണ് രണ്ട് മോട്ടോറുകൾക്കും പവർ ലഭിക്കുന്നത്.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റിന് പൂർണ്ണ ചാർജിൽ 450 കിലോമീറ്റർ മൈലേജാണ് WLTP സാക്ഷ്യപ്പെടുത്തുന്നത്. വെറും 30 മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററിക്ക് 80 ശതമാനം ചാർജ് കൈവരിക്കാൻ കഴിയും.

2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

സ്റ്റാൻഡേർഡ് Q4 ഇ-ട്രോൺ, Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ എന്നിവയുടെ ഉൽ‌പാദന പതിപ്പുകൾ അടുത്ത വർഷം വിപണിയിൽ ആഗോള അവതരിപ്പിക്കുമെങ്കിലും, ഈ രണ്ട് വൈദ്യുതീകരിച്ച ഔഡികൾ എപ്പോൾ ഇന്ത്യയിൽ എത്തുമെന്നതിനെക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Revealed 2021 Q4 Sportsback e-tron. Read in Malayalam.
Story first published: Thursday, July 9, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X