Just In
- 34 min ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 12 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 14 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 15 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
Don't Miss
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- News കയ്യിൽ പണമില്ലാത്ത അവസ്ഥ വരില്ല; ദിവസങ്ങൾക്കുള്ളിൽ വീട് കൊട്ടാര സമാനമാവും; ഈ രാശിക്കാർക്ക് ഇനി ഉയർച്ച
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
2021 A4 സെഡാനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി
2021 A4 സെഡാനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ ഔഡി. 2021 ജനുവരി 5-ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ വാഹനത്തെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപ നല്കി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 2021 ഔഡി A4 ബുക്ക് ചെയ്യാം.
മോഡലിന്റെ ഉത്പാദനം ഔറംഗബാദ് പ്ലാന്റില്‍ ആരംഭിച്ചതായി അറിയിച്ച് ഔഡി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ആഗോളതലത്തില്‍ ഇതിനോടകം തന്നെ പുതിയ പതിപ്പ് വില്‍പ്പനയ്ക്ക് എത്തി തുടങ്ങി.
MOST READ: പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ
പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. 2.0 ലിറ്റര്‍ TFSI പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക.
ടര്‍ബോചാര്‍ജ്ഡ് മോട്ടറിന് 12 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കും. ഈ എഞ്ചിന് 192 bhp കരുത്ത് പുറപ്പെടുവിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: മാഗ്നൈറ്റ് കോംപാക്ട്-എസ്യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ
7.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയും കൈവരിക്കുന്നു. മാത്രമല്ല, ഔഡിയുടെ ഓള്-വീല്‍ ഡ്രൈവ് ക്വാട്രോ സിസ്റ്റം പുതിയ A4-നൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്യന്‍ പതിപ്പിന് സമാനമായി മികച്ച ആക്സിലറേഷന്, ഇന്ധന സമ്പദ്വ്യവസ്ഥ, മൊത്തത്തിലുള്ള പരിഷ്കരണം എന്നിവ വാഗ്ദാനം ചെയ്യുന്നു. 2021 -ല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള ബ്രാന്‍ഡിന്റെ ആദ്യമോഡല്‍ കൂടിയാണ് A4 ഫെയ്സ്ലിഫ്റ്റ്.
MOST READ: പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
വിപണിയില്‍ എത്തിയാല്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ജഗ്വാര്‍ XE, ബിഎംഡബ്ല്യു 3 സീരീസ്, വരാനിരിക്കുന്ന വോള്‍വോ S60 എന്നിവരുമായിട്ടാകും മത്സരിക്കുക.
ഷഡ്ഭുജാകൃതിയിലുള്ള സിംഗിള്‍-ഫ്രെയിം ഗ്രില്‍, പുതിയ സിഗ്നേച്ചര്‍ പാറ്റേണ്‍ ലഭിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതുക്കിയ ഹെഡ്ലാമ്പുകള്‍ എന്നിവ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
MOST READ: ഗ്രാസിയ 125-ന് ക്യാഷ്ബാക്ക് ഓഫറുകളുമായി ഹോണ്ട
ഉപഭോക്താക്കള്‍ക്ക് മാട്രിക്സ് എല്‍ഇഡി സാങ്കേതികവിദ്യയും തെരഞ്ഞെടുക്കാം. പുതിയ ഫോഗ്ലാമ്പ് ഹൗസിംഗിനൊപ്പം ബമ്പറും പരിഷ്ക്കരിച്ചു. പിന്‍ഭാഗത്ത്, സെഡാന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള പ്രൊഫൈല്‍ ബ്രാന്‍ഡിന്റെ സ്റ്റേബിളിലെ വലിയ ഔഡി A6 സെഡാനുമായി സാമ്യമുണ്ട്.
അകത്തളത്തിലും കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അതില്‍ ഇപ്പോള്‍ ഏറ്റവും പുതിയ ഔഡി MMI യൂസര്‍ ഇന്റര്‍ഫേസുള്ള 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുന്നു.
ഓള്-ഡിജിറ്റല്‍ ഓഡി വെര്‍ച്വല്‍ കോക്ക്പിറ്റ് പുതിയ A4-ന്റെ ക്യാബിനിലും ഇടം നേടി, അതേസമയം പഴയ മോഡലിനെ അപേക്ഷിച്ച് മൊത്തത്തിലുള്ള ലേഔട്ട് മെച്ചപ്പെടുത്തി.
ത്രീ-സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, ഔഡിയുടെ വിര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ ഫ്രണ്ട് സീറ്റുകള്‍, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് ക്യാമറ എന്നിവ ഔഡി A4 സവിശേഷതകളാകും.
വില പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അഞ്ചാം തലമുറ A4 സെഡാന് ഏകദേശം 45 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്ക് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.