വേഗരാജാവ് ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

ഏറ്റവും പുതിയ RS Q8 മോഡലിനെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. 2.07 കോടി രൂപയാണ് പെർഫോമൻസ് മോഡലിന്റെ പ്രാരഭ വില.

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

ബ്രാൻഡിൽ നിന്നും രാജ്യത്ത് എത്തുന്ന ഏറ്റവും കരുത്തുറ്റ എസ്‌യുവിയാണിത് എന്നതാണ് ശ്രദ്ധേയം. ഈ വർഷം ആദ്യം Q8 കൊണ്ടുവന്നതിനു പിന്നാലെയാണ് സ്പോർട്ടിയർ RS പതിപ്പിനെ ഔഡി ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്തുന്നത്. പെർഫോമൻസ് ഡ്രൈവിംഗ് പ്രേമികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് RS Q8 വിപണിയിൽ എത്തിയിരിക്കുന്നത്.

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

സൂപ്പർ കാറിനായുള്ള ബുക്കംഗും അടുത്തിടെ ഔഡി ആരംഭിച്ചിരുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പുകളിലൂടെയോ ഔഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ 15 ലക്ഷം രൂപ ടോക്കൺ തുക നൽകി RS Q8 ബുക്ക് ചെയ്യാം.

MOST READ: ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

ഈ വർഷം ഔഡി നിരയിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന നാലാമത്തെ ഉൽപ്പന്നമാണ് RS Q8. 600 bhp കരുത്തിൽ 800 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനത്തിൽ 4.0 ലിറ്റർ TFSI ട്വിൻ ടർബോ പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ RS Q8 എസ്‌യുവിയുടെ എഞ്ചിൻ വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. ഔഡിയുടെ സിഗ്നേച്ചർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഓഫറിൽ ലഭ്യമാണ്.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ സ്റ്റാൻഡേർഡ് Q8-ന്റെ മൊത്തത്തിലുള്ള രൂപഘടന RS പതിപ്പ് മുന്നോട്ട് കൊണ്ടുപോകുന്നെങ്കിലും ഒരു പുതിയ സ്റ്റൈലിംഗ് പാക്കേജാണ് എസ്‌യുവിയിൽ ഔഡി ഒരുക്കിയിരിക്കുന്നത്. പുതിയ സിംഗിൾ-ഫ്രെയിം ഗ്രില്ലിൽ 3D ഹണികോമ്പ് മെഷ് കൊണ്ട് മുൻവശത്തെ ആകർഷകമാക്കിയിരിക്കുന്നു.

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

അതോടൊപ്പം പരിഷ്ക്കരിച്ച മുൻ-പിൻ ബമ്പറുകൾ, ഇന്റഗ്രേറ്റഡ് ഡിഫ്യൂസർ, RS ശൈലി സ്‌പോയിലർ എന്നിവ ഔഡി RS Q8-നെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. അകത്തളത്തേയ്ക്ക് നോക്കിയാലും Q8-ന് സമാനമാണ് പുതിയ സ്പോർട്ടിയർ RS.

MOST READ: ജീപ്പ് റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

എന്നിരുന്നാലും ശ്രദ്ധേയമായ ഒരു നവീകരണം അൽകന്റാര ട്രിമ്മുകളുള്ള RS സ്പോർട്ട് ഫ്രണ്ട് ബക്കറ്റ് പോലുള്ള സീറ്റുകളുടെ ഉപയോഗമാണ്. കൂടാതെ സ്പോർട്ടി RS മോഡൽ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, ഫ്രണ്ട് സീറ്റുകളുടെ വെന്റിലേഷൻ, ഹീറ്റിങ് എന്നിവയാണ് വാഹനത്തിലെ മറ്റ് ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകൾ.

വേഗരാജാവ്; ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

സ്റ്റാൻഡേർഡ് ഔഡി വെർച്വൽ കോക്ക്പിറ്റ്, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, myAUDI കണക്ട് ആപ്ലിക്കേഷൻ എന്നിവയും RS Q8 എസ്‌യുവി കൂപ്പെയുടെ ഇന്റീരിയറിൽ ഇടംപിടിച്ചിരിക്കുന്നു. ഇന്ത്യയിൽ ലംബോർഗിനി ഉറൂസ്, പോർഷ കയീൻ ടർബോ, മെർസിഡീസ്-AMG GLE 63 എന്നിവയോടാകും ഔഡി RS Q8 മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi RS Q8 SUV Launched In India. Read in Malayalam
Story first published: Thursday, August 27, 2020, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X