ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

ജർമൻ ആഢംബര കാർ നിർമാതാക്കളായ ഔഡി തങ്ങളുടെ S5 സ്പോര്‍ട്ബാക്ക് മോഡലിനെ ഈ വർഷം നവംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. Q2 എസ്‌യുവിയെ അവതരിപ്പിക്കുന്ന വേളയിലാണ് പുതിയ പതിപ്പിന്റെ ടീസര്‍ ചിത്രം കമ്പനി വെളിപ്പെടുത്തിയത്.

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

വരാനിരിക്കുന്ന ഔഡി S5 സ്‌പോർട്ബാക്ക് ഫോർ-ഡോർ കൂപ്പെയായിരിക്കുമെന്ന് ടീസർ വ്യക്തമാക്കുന്നു. ഇതിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും മെർസിഡീസ് AMG C-43 വെല്ലുവിളി ഉയർത്തിയേക്കാം.

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പരിചയപ്പെടുത്തിയ S5 സ്‌പോർട്ബാക്കിന്റെഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പായിരിക്കും ആഭ്യന്തര വിപണിയിൽ ഇടംപിടിക്കുക. നവീകരിച്ച ഔഡി S5-ന്റെ മൊത്തത്തിലുള്ള രൂപഘടന മുമ്പത്തെ മോഡലിന് സമാനമാണെന്നതും ശ്രദ്ധേയമാണ്.

MOST READ: സര്‍വീസ് ഫെസ്റ്റിവല്‍ മേളയുമായി മാരുതി; ഒപ്പം ഓഫറുകളും ആനുകൂല്യങ്ങളും

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

എന്നിരുന്നാലും പുനർരൂപകൽപ്പന ചെയ്‌ത ഡിസൈൻ ബ്രാൻഡ് അവതരിപ്പിച്ചത് സ്വാഗതാർഹമായിരുന്നു. ഷാർപ്പ് സിംഗിൾ-ഫ്രെയിം ഗ്രില്ലും ഡി‌ആർ‌എല്ലുകളുള്ള പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ പ്രധാന സവിശേഷതയായി എടുത്തുനിൽക്കുന്നു. സ്‌പോർട്ടിയർ ബമ്പറും വ്യത്യസ്‌ത ശൈലിയിലുള്ള ടെയിൽ ലാമ്പുകളും ഘടിപ്പിച്ച 4-ഡോർ കൂപ്പെ ഇന്ത്യൻ വിപണിയിലും വിജയമായേക്കും.

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

ക്യാബിനുള്ളിലേക്ക് നോക്കിയാൽ പുതിയ ഔഡി S5 സ്‌പോർട്‌ബാക്ക് 4-ഡോർ കൂപ്പെയ്ക്ക് 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീനോടുകൂടിയ പുതുക്കിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും. ന്യൂസ് അപ്‌ഡേറ്റുകൾ, ഗൂഗിൾ എർത്ത് മാപ്പിംഗ്, ഇന്ധന വില, പാർക്കിംഗ് സേർച്ച് പ്രവർത്തനം തുടങ്ങിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യകളും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും.

MOST READ: ടൊയോട്ട എഞ്ചിനുമായി റെസ്റ്റോ മോഡഡ് ഹുന്ദുസ്ഥാൻ അംബാസഡർ

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

മറ്റ് സവിശേഷതകളുടെ കാര്യത്തിൽ, 4-ഡോർ കൂപ്പെയിൽ ഔഡിയുടെ വെർച്വൽ കോക്ക്പിറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മൂന്ന് വ്യൂവിംഗ് മോഡുകൾ - ക്ലാസിക്, സ്‌പോർട്ട്, ഡൈനാമിക്, പ്രീമിയം ബാംഗ് & ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഇടംപിടിച്ചേക്കും

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

ഒന്നിലധികം എയർബാഗുകൾ, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ESC, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ട്രാഫിക് ജാം അസിസ്റ്റുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒന്നിലധികം എയർബാഗുകൾ എന്നിവയും ആഢംബര കാറിലെ സുരക്ഷാ സവിശേഷതകളിൽ വാഗ്ദാനം ചെയ്യും.

MOST READ: ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

അന്താരാഷ്ട്ര വിപണിയിൽ ഔഡി S5 സ്‌പോർട്ബാക്ക് 3.0 ലിറ്റർ ഡീസൽ 3.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എത്തുന്നത്. എന്നാൽ 345 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്ന പെട്രോൾ എഞ്ചിാനും ഇന്ത്യൻ മോഡലിന് ലഭിക്കുക.

ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

250 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഔഡി S5 സ്‌പോർട്ബാക്ക് വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ജോടിയാക്കിയ വാഹനം ഓൾ-വീൽ ഡ്രൈവ് സംവിധാനവുമായാകും നിരത്തിലെത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi S5 Sportback India Launch In November 2020. Read in Malayalam
Story first published: Monday, October 19, 2020, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X