S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

S5 സ്പോര്‍ട്ബാക്ക് മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ ഔഡി. Q2 മോഡലിനെ അവതരിപ്പിക്കുന്ന വേളയിലാണ് പുതിയ പതിപ്പിന്റെ ടീസര്‍ ചിത്രം കമ്പനി വെളിപ്പെടുത്തിയത്.

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

ബ്രാന്‍ഡില്‍ നിന്നും ഈ വര്‍ഷം വിപണിയിലെത്തിക്കുന്ന ആറാമത്തെ മോഡലായിരിക്കും ഔഡി S5 സ്പോര്‍ട്ബാക്ക്. ''ഞങ്ങള്‍ ഇപ്പോള്‍ Q2 ലോഞ്ച് ചെയ്തപ്പോള്‍, ഈ വര്‍ഷം നിങ്ങള്‍ക്കായി ഞങ്ങള്‍ അണിനിരക്കുന്ന അടുത്ത ലോഞ്ചിനായി ഞങ്ങള്‍ ഇതിനകം തന്നെ കാത്തിരിക്കുകയാണെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് പറഞ്ഞു.

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

2020 നവംബര്‍ 14-ന് മുമ്പായി വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ടീസര്‍ ചിത്രങ്ങളില്‍ കാര്‍ പൂര്‍ണ്ണമായി കാണാനാകില്ലെങ്കിലും ചില പ്രധാന വിഷ്വല്‍ അടയാളപ്പെടുത്തലുകള്‍ അതിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നു.

MOST READ: ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

ഒന്നാമതായി, പാറ്റേണ്‍ രീതിയിലുള്ള വലിയ സിംഗിള്‍-ഫ്രെയിം ഗ്രില്‍ കാണാന്‍ സാധിക്കും. എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളുമായി വരുന്ന നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് മറ്റൊരു സവിശേഷത.

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

കൂടാതെ, ഹെഡ്‌ലാമ്പുകളില്‍ നീല സിഗ്നേച്ചര്‍ ഘടകങ്ങളുമുണ്ട്, അവ 19 ഇഞ്ച് ടയറുകള്‍ക്കൊപ്പം ചരിഞ്ഞ മേല്‍ക്കൂരയും ഇത് S5 സ്പോര്‍ട്ബാക്ക് ആണെന്ന് സ്ഥിരീകരിക്കുന്നു. ബ്ലാക്ക് ഔട്ട് ചെയ്ത ORVM-കളും കാണാം.

MOST READ: ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

സ്പോര്‍ട്സ് സസ്പെന്‍ഷനോടൊപ്പം ഔഡി S5 സ്പോര്‍ട്ബാക്കും സ്റ്റാന്‍ഡേര്‍ഡ് ഔഡി ഡ്രൈവ് സെലക്ടും നാല് വ്യത്യസ്ത മോഡുകള്‍ ഉള്‍ക്കൊള്ളുന്നു. കമ്പനിയുടെ നിലവിലെ പ്രവണതയ്ക്ക് അനുസൃതമായി, പുതിയ S5 സ്പോര്‍ട്ബാക്കും പെട്രോള്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക.

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

ഇത് 3.0 ലിറ്റര്‍ TFSI എഞ്ചിനാണ് നല്‍കുന്നത്. ഈ എഞ്ചിന്‍ 349 bhp കരുത്തും 500 Nm torque ഉം സൃഷ്ടിക്കും. S5 കൂപ്പെ മോഡലിന് ഏകദേശം 4.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

3.0 ലിറ്റര്‍ എഞ്ചിന്‍ എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഔഡി വെളിപ്പെടുത്തിയിട്ടില്ല.

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

എന്‍ട്രിലെവല്‍ ശ്രേണിയിലേക്ക് Q2 എന്നൊരു മോഡലിനെ നിര്‍മ്മാതാക്കള്‍ ഇന്ന് അവതരിപ്പിച്ചു. 34.99 ലക്ഷം രൂപ മുതല്‍ 48.89 ലക്ഷം രൂപ വരെയാണ് ചെറു എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാവുന്ന മോഡലാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് വില കുറഞ്ഞ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് Q2 -നായുള്ള ബുക്കിംഗുകള്‍ ഇതിനകം ഷോറൂമുകളിലൂടെയും ഓണ്‍ലൈനിലൂടെയും നിര്‍മ്മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi S5 Sportback Teased; To Be Launched This Year. Read in Malayalam.
Story first published: Friday, October 16, 2020, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X