2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

2021 ഔഡി A4 -ന്റെ ബുക്കിംഗ് ആരംഭിച്ചതായി ഔഡി ഇന്ത്യ അറിയിച്ചു. 2021 -ൽ ജർമ്മൻ വാഹന നിർമാതാവ് പുറത്തിറക്കാനിരിക്കുന്ന ആദ്യത്തെ മോഡൽ ലോഞ്ചാണ് അഞ്ചാം തലമുറ A4.

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

2021 ഔഡി A4 രണ്ട് ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാം. അഞ്ചാം തലമുറ A4 ഏകദേശം 45 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഒരു പ്രീ-ബുക്കിംഗ് ഓഫർ എന്ന നിലയിൽ, നിർമാതാക്കൾ നാല് വർഷത്തെ സമഗ്ര സർവ്വീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നു. ഔഡി വെബ്‌സൈറ്റിലോ ഏതെങ്കിലും ഡീലർഷിപ്പിലോ സെഡാൻ ബുക്ക് ചെയ്യാം.

MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്‌ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

2021 ഔഡി A4 പുതിയ 2.0 ലിറ്റർ TFSI പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 192 bhp കരുത്ത് പുറപ്പെടുവിക്കുന്നു. 7.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയും കൈവരിക്കുന്നു.

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഔറംഗബാദിലെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ പ്ലാന്റിൽ ഔഡി A4 അടുത്തിടെ ഉൽ‌പാദനം ആരംഭിച്ചിരുന്നു. 2019 മെയ് മാസത്തിലാണ് സെഡാൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. 2021 ജനുവരിയിൽ വാഹനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

സെഡാന്റെ അഞ്ചാം തലമുറയിൽ, ജർമ്മൻ സെഡാൻ സ്പോർട്ടിയറായി കാണപ്പെടുന്നു, കൂടുതൽ കട്ടിംഗ് എഡ്ജ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പൂർണ്ണമായും പുതിയ MMI ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി പൂർണ്ണമായും കണക്റ്റഡ് കാറാണിത്. കാറിന്റെ രൂപകൽപ്പന, കംഫർട്ട്, ആഢംബര ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം സെഡാന്റെ ഡ്രൈവിബിലിറ്റിയും വർധിപ്പിച്ചു.

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

പുതിയ A4 സ്റ്റൈലിംഗിനും ഫീച്ചർ മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്, ഇത് കായികക്ഷമതയുടെയും ആധുനികതയുടെയും സമന്വയമാണ്. ഉയർന്ന പ്രകടനമുള്ള സെഡാൻ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തികളെ ആകർഷിക്കും.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

പുതിയ ഔഡി A4 കമ്പനിക്ക് ഒരു പവർ പായ്ക്ക് ചെയ്ത വർഷത്തിന്റെ തുടക്കം കുറിക്കും, മാത്രമല്ല ഈ വിഭാഗത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

2021 നിരവധി മോഡൽ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കും. ഇന്ത്യയിൽ ബ്രാൻഡിനെ രൂപപ്പെടുത്തിയ ഒരു മോഡൽ ഉപയോഗിച്ച് വർഷം ആരംഭിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്ന് ഔഡി ഇന്ത്യ ഹെഡ് ബൽ‌ബീർ സിംഗ് ദില്ലൺ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Starts Bookings For New Gen A4 Sedan In India. Read in Malayalam.
Story first published: Monday, December 21, 2020, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X