ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

ഔഡി ഇന്ത്യയ്ക്ക് ഇത് വളരെ തിരക്കേറിയ ഒരു വർഷമാണ്. ഇത് ഇതിനകം തന്നെ Q8, A8 L, പിന്നെ RS7, RSQ8 എന്നിവ കമ്പനി പുറത്തിറക്കി. ഇപ്പോൾ രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയെ കൊണ്ടുവരാൻ നിർമ്മാതാക്കൾ തയ്യാറായിക്കഴിഞ്ഞു.

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

ഔഡി ഇന്ത്യ Q2 ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നതിന് മുമ്പ് ടീസ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബറിൽ തന്നെ കാർ ഷോറൂമുകളിൽ എത്തുമെന്ന് ഡീലർമാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നു, അതിനാൽ ഉടൻ തന്നെ കാറിന്റെ ലോഞ്ച് പ്രതീക്ഷിക്കാം.

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

ടീസർ കാറിന്റെ ഭൂരിഭാഗവും കാണിക്കുന്നില്ല. അതിനു പകരം, വിൻഡ്‌ഷീൽഡിന്റെ ഒരു ഭാഗം കാണിക്കുന്നു. കൂടാതെ ORVM, ടെയിൽ ലാമ്പ് എന്നിവയും വെളിപ്പെടുത്തുന്നു.

MOST READ: ഒറ്റ വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; വിപണി കീഴടക്കി കിയ സെൽറ്റോസ്

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

പൂർണമായും നിർമ്മിച്ച യൂണിറ്റായി (CBU) Q2 ഇന്ത്യയിലേക്ക് വരും, കൂടാതെ മൊത്തം 2500 കാറുകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നതിനുള്ള ഗവൺമെന്റിന്റെ വ്യവസ്ഥ ഔഡി ഉപയോഗപ്പെടുത്തുകയും ഹോമോലോഗേഷൻ ആവശ്യമില്ലാതെ ഇവിടെ വിൽക്കുകയും ചെയ്യും.

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

Q2 മോഡൽ ഉപയോഗിച്ച് ഔഡി ഇന്ത്യ യുവ പ്രേക്ഷകരെയും പ്രത്യേകിച്ച് അവരുടെ ആദ്യത്തെ ആഡംബര കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിടും.

MOST READ: വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

Q3, Q5 എസ്‌യുവികൾ Q7, Q8 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ മാറ്റങ്ങൾ ഉള്ളതിനാൽ Q2 എസ്‌യുവി പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. എന്നാൽ ഇതിന്റെ രൂപകൽപ്പന ഔഡി DNA വഹിക്കുന്നു.

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

മുൻവശത്ത്, എൽഇഡി ഡി‌ആർ‌എല്ലുകളും ഹെഡ്‌ലൈറ്റുകളും കൊണ്ട് വലയം ചെയ്തിരിക്കുന്ന വലിയ സിംഗിൾ ഫ്രെയിം ഗ്രില്ലും ലഭിക്കുന്നു. ബമ്പറുകളിലുടനീളം, റണ്ണിംഗ് ബോർഡുകൾ, വീൽ ആർച്ചുകൾ എന്നിവയിൽ കറുത്ത ക്ലാഡിംഗുമായാണ് ഇത് വരുന്നത്. പിന്നിൽ തനതായ രൂപകൽപ്പനയുള്ള ടൈൽ‌ലൈറ്റുകൾ ഉണ്ട്, അവ ചതുരാകൃതിയിലാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: ഫോര്‍സ ശ്രേണി വിപുലീകരിക്കുന്നു; പുതിയ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹോണ്ട

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

പവർട്രെയിന്റെ കാര്യത്തിൽ, Q2 -ന് ടിഗുവാൻ ഓൾ സ്‌പെയ്‌സിനും ശക്തി പകരുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാവും ലഭിക്കുന്നത്. ഇത് 190 bhp കരുത്തും 320 Nm torque ഉം പുറപ്പെടുവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

കേവലം 6.5 സെക്കൻഡിനുള്ളിൽ ഇതിന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ സാധിക്കും. വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 228 കിലോമീറ്ററായി റേറ്റുചെയ്യുന്നു.

MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് Q2 -ന്റെ ടീസർ പുറത്തുവിട്ട് ഔഡി

തീർച്ചയായും, ക്വാട്രോ ഓൾ വീൽ ഡ്രൈവ് സംവിധാനവുമായാണ് ഇത് വരുന്നത്, ഇത് ഡ്രൈവ് കൂടുതൽ രസകരമാക്കും. ഏഴ്-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Teased All New Q2 SUV Before Launching In India. Read in Malayalam.
Story first published: Tuesday, September 8, 2020, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X